Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നാലാംക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച് ഒളിവിൽ പോയ അദ്ധ്യാപകനെ പൊലീസ് പിടികൂടി; കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു

നാലാംക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച് ഒളിവിൽ പോയ അദ്ധ്യാപകനെ പൊലീസ് പിടികൂടി; കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു

മറുനാടൻ മലയാളി ബ്യൂറോ

മലപ്പുറം: തിരൂർ ആലത്തിയൂർ വി.വി.എൽ.പി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ ആരോപണ വിധേയമായ അദ്ധ്യാപകൻ പൊലീസ് പിടിയിലായി. സ്‌കൂളിലെ ഗണിതം ഇംഗ്ലീഷ് അദ്ധ്യാപകനായ എച്ചംപാട്ട് അഷ്‌റഫിനെ(38)യാണ് തിരൂർ സി.ഐ മുഹമ്മദ് ഹനീഫയുടെ നേതൃത്വത്തിൽ എസ്.ഐ വൽസൻ, എഎസ്ഐ സുധീർ, പൊലീസുകാരനായ പി.സി രാജേഷ് എന്നിവരടങ്ങിയ സംഘം പിടികൂടിയത്. ഇന്നലെ രാവിലെ ഏഴരയോടെയായിരുന്നു പ്രതിയെ തിരൂർ റെയിൽവെ സ്റ്റേഷൻ പരിസരത്ത് വച്ച് പൊലീസിൽ പിടികൂടിയത്.

കുട്ടികൾക്ക് സംരക്ഷണം നൽകേണ്ട അദ്ധ്യാപകൻ തന്നെ സ്വന്തം വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച ക്രൂരകൃത്യമായിരുന്നു കഴിഞ്ഞദിവസം ആലത്തിയൂരിൽ നടന്നത്. കേസിനാസ്പദമായ സംഭവം തിങ്കളാഴ്ചയായിരുന്നു. തിരൂർ ഉപജില്ലാ കലോത്സവത്തിൽ പങ്കെടുക്കാനായി വി.വി.എൽ.പി സ്‌കൂളിൽ നിന്നും വിദ്യാർത്ഥികൾ പോയിരുന്നു. വിദ്യാർത്ഥികളുടെ ചുമതലയേൽപ്പിച്ചിരുന്നത് അഷ്‌റഫ് എന്ന അദ്ധ്യാപകനാണ്. ശാസ്ത്രമേള കഴിഞ്ഞ് തിരിക്കാനിരിക്കെ കരകൗശല വസ്തു എടുക്കാൻ ആവശ്യപ്പെട്ട് നാലാം ക്ലാസ് വിദ്യാർത്ഥിനിയെയും അദ്ധ്യാപകൻ ബൈക്കിൽ കയറ്റിയിരുന്നു. ശാസ്ത്രമേള കഴിഞ്ഞ് നേരെ സ്‌കൂളിലേക്ക് തിരിക്കുന്നത്‌ന് പകരം അദ്ധ്യാപകൻ വിദ്യാർത്ഥിനിയെ സ്വന്തം വീട്ടിലേക്ക് കൊണ്ടുപോകുകയായിരുന്നു. ഈ സമയം ഇയാളുടെ വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. ഇവിടെ വച്ച് പീഡിപ്പിക്കുകയും ശേഷം സ്‌കൂളിൽ കൊണ്ടുപോയി വിടുകയുമാണ് ചെയ്തത്.

വൈകിട്ട് വീട്ടിലെത്തിയ കുട്ടിയുടെ പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നി വീട്ടുകാർ ചോദിച്ചറിഞ്ഞതോടെയാണ് വീട്ടുകാർ വിവരമറിയുന്നത്. തൊട്ടടുത്ത ദിവസം ചൊവ്വാഴ്ച രാവിലെ സ്‌കൂളിലെത്തി രക്ഷിതാക്കൾ സ്‌കൂൾ അധികൃതർക്ക് പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല. തുടർന്ന് ഏതാനും രക്ഷിതാക്കൾ സംഘടിച്ചെത്തിയതോടെ സംഘർഷമായി. പിന്നീട് പൊലീസെത്തി കുട്ടിയിൽ നിന്നും രക്ഷിതാക്കളിൽ നിന്നും മൊഴിയെടുത്ത് 1453/14 പ്രകാരം കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. വിഷയം പുറത്തായതോടെ സംഭവത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്, ബിജെപി, യൂത്ത്‌ലീഗ്, കെഎസ്‌യു തുടങ്ങിയ യുവജന വിദ്യാർത്ഥി സംഘടനകൾ സ്‌കൂളിലേക്ക് മാർച്ച് നടത്തിയിരുന്നു.

അദ്ധ്യാപകനെതിരെ കുട്ടിയുടെ രക്ഷിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ രണ്ട് ദിവസമായി പ്രതിക്കുവേണ്ടി പൊലീസ് തിരച്ചിൽ നടത്തുകയായിരുന്നു. ഇതിന്റെ ഭാഗമായി അദ്ധ്യാപകന്റെയും ബന്ധപ്പെട്ട ആളുകളുടെയും മൊബൈൽ ലൊക്കേഷൻ നിരീക്ഷിച്ചിരുന്നു. മലപ്പുറം,എറണാകുളം ഭാഗങ്ങളിൽ കഴിഞ്ഞ രണ്ട് ദിവസമായി അദ്ധ്യാപകൻ ഒളിവിൽ കഴിയുകയായിരുന്നു. സംഭവം നടന്ന തിങ്കളാഴ്ച രാത്രിയിൽ തന്നെ ഇയാൾ മുങ്ങുകയായിരുന്നെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ സി.ഐ മുഹമ്മദ് ഹനീഫ മറുനാടൻ മലയാളിയോട് പറഞ്ഞു.

ബലാൽസംഗം, ബാലപീഡനം തുടങ്ങിയ കുറ്റങ്ങൾ ചുമത്തി പൊലീസ് അദ്ധ്യാപകനെതിരെ കേസ് രജിസ്റ്റർ ചെയ്തത്. ജീവപര്യന്തം വരെ ശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണെന്നും സി.ഐ പറഞ്ഞു. വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കിയ ശേഷം പ്രതിയെ മഞ്ചേരി സെഷൻസ് കോടതിയിൽ ഹാജരാക്കി മഞ്ചേരി സബ് ജയിലിൽ പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്തു. പ്രതി അഷ്‌റഫിന്റെ ഭാര്യ ഇതേ സ്‌കൂളിൽ അദ്ധ്യാപികയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP