Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

പാഠപുസ്തകം കൊണ്ടു വന്നില്ല; വിദ്യാർത്ഥിയെ അദ്ധ്യാപകൻ താക്കോൽക്കൂട്ടം ഉപയോഗിച്ച് മർദ്ദിച്ചെന്ന് പരാതി; കുലശേഖരപുരത്ത് പത്താംക്ലാസ് വിദ്യാർത്ഥി ആശുപത്രിയിയിൽ ചികിത്സ തേടി

പാഠപുസ്തകം കൊണ്ടു വന്നില്ല; വിദ്യാർത്ഥിയെ അദ്ധ്യാപകൻ താക്കോൽക്കൂട്ടം ഉപയോഗിച്ച് മർദ്ദിച്ചെന്ന് പരാതി; കുലശേഖരപുരത്ത് പത്താംക്ലാസ് വിദ്യാർത്ഥി ആശുപത്രിയിയിൽ ചികിത്സ തേടി

കരുനാഗപ്പള്ളി: പാഠപുസ്തകം കൊണ്ടു വന്നില്ല എന്ന കാരണത്താൽ വിദ്യാർത്ഥിയെ അദ്ധ്യാപകൻ താക്കോൽക്കൂട്ടം ഉപയോഗിച്ച് മർദ്ദിച്ചുവെന്ന് പരാതി. കരുനാഗപ്പള്ളി കുലശേഖരപുരം ഗവൺമെന്റ് ഹയർസെക്കണ്ടറി സ്‌ക്കൂളിലെ പത്താം ക്ലാസ്സ് വിദ്യാർത്ഥി പുത്തൻപുരക്കൽ ലക്ഷംവീട്ടിൽ ഹരിദാസ് -അനിതാകുമാരി ദമ്പതികളുടെ മകൻ എച്ച്.ഹരിലാ(15)ലാണ് അദ്ധ്യാപകന്റെ മർദ്ദനത്തിന് ഇരയായെന്ന് പരാതിപ്പെട്ടത്. വിദ്യാർത്ഥഇ ചികിത്സ തേടി.

മലയാളം പാഠ പുസ്തകം കൊണ്ടുവന്നില്ല എന്ന കാരണത്താൽ പത്താംക്ലാസ്സിലെ അഖിൽ,ശ്രീകുമാർ,അഖിൽരാജ്, അനന്തു അജയൻ, ജോബിൻ, പ്രണവ്,വിപിൻ, ഹരിലാൽ എന്നീ കുട്ടികളെ അദ്ധ്യാപകനായ മണികണ്ഠൻ നിലത്തിരുത്തി. ക്ലാസ്സെടുത്തു കൊണ്ടിരിക്കുമ്പോൾ മർദ്ധനമേറ്റ ഹരിലാൽ അടുത്തിരുന്ന ശ്രീകുമാറിനോട് സംസാരിച്ചു. ഇത് ശ്രദ്ധയിൽപ്പെട്ട അദ്ധ്യാപകൻ ഹരിലാലിനെയും ശ്രീകുമാറിനെയും എഴുന്നേൽപ്പിക്കുകയും ഇയാൾ കയ്യിലുണ്ടായിരുന്ന താക്കോൽകൂട്ടമുപയോഗിച്ച് വിദ്യാർത്ഥിയുടെ പുറത്ത് ഇടിക്കുകയും ക്ലാസ്സിന് വെളിയിലേക്ക് പിടിച്ച് തള്ളുകയും ഇനിമേലിൽ തന്റെ ക്ലാസ്സിൽ കയറരുത് എന്ന് പറയുകയും ചെയ്തു. ഇതേ സമയം മറ്റൊരു വിദ്യാർത്ഥിയായ ശ്രീകുമാറിനേയും ഇടിച്ചു മുറിവേറ്റുവെന്ുമാണ് ആക്ഷേപം.

മർദ്ദനമേറ്റ വിദ്യാർത്ഥി പരാതിയുമായി സ്‌ക്കൂൾ പ്രിൻസിപ്പാൾ സൂജാതയെ സമീപിച്ചപ്പോൾ നിസാര കാര്യമല്ലെ ഇക്കാര്യം പുറത്ത് ആരോടും പറയരുത് എന്ന് പറഞ്ഞ് തിരിച്ചയച്ചുവെന്നുമാണ് പരാതി. മർദ്ധനമേറ്റ ഹരിലാൽ ഉച്ചയൂണ് കഴിക്കാൻ വീട്ടിലെത്തിയപ്പോൾ സഹോദരി ഹരിതയോട് കാര്യം പറയുകയായിരുന്നു. അപ്പോഴേക്കും കുട്ടിയുടെ കൈ മുകളിലേക്ക് ഉയർത്താൻ പറ്റാത്ത നിലയിലായി. ഉടൻ തന്നെ ജോലിക്ക് പോയിരുന്ന അമ്മ അനിതയെ വിളിച്ചുവരുത്തി ഇരുവരും കരുനാഗപ്പള്ളി താലൂക്കാശുപത്രിയിൽ ചികിത്സതേടുകയായിരുന്നു. തുടർന്ന് ആശുപത്രി അധികൃതരുടെ നിർദ്ദേശ പ്രകാരം കരുനാഗപ്പള്ളി പൊലീസിൽ പരാതി നൽകി.

ആരോപണ വിധേയനായ അദ്ധ്യാപകൻ മണികണ്ഠൻ കുട്ടികളെ ശിക്ഷിക്കുന്നത് അതി ക്രൂരമായിട്ടാണ്. മർദ്ദനമേറ്റ ഹരിലാലിന്റെ സഹോദരിയെ മുൻപ് പുറത്ത് അടിച്ചിരുന്നു. കൂടാതെ കഴിഞ്ഞ വർഷം ഒരു പത്താം ക്ലാസ്സ് വിദ്യാർത്ഥിയെ പിടിച്ചു തള്ളി കൈ ഒടിച്ചിരുന്നു. അന്ന് അസംബ്ലിയിൽ ഇയാൾ പരസ്യമായി മാപ്പ് പറഞ്ഞ് തടി തപ്പുകയായിരുന്നുവെന്നുമാണ് ആരോപണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP