Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ക്ലാസിൽ ശബ്ദമുണ്ടാക്കിയതിന് അദ്ധ്യാപികയുടെ മർദ്ദനം; തലയ്ക്കും കൈകാലുകൾക്കു പരിക്കേറ്റ് ഏഴാം ക്ലാസ് വിദ്യാർത്ഥിനി ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ

ക്ലാസിൽ ശബ്ദമുണ്ടാക്കിയതിന് അദ്ധ്യാപികയുടെ മർദ്ദനം; തലയ്ക്കും കൈകാലുകൾക്കു പരിക്കേറ്റ് ഏഴാം ക്ലാസ് വിദ്യാർത്ഥിനി ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ

 കോഴഞ്ചേരി: അദ്ധ്യാപികയുടെ മർദനമേറ്റ് വിദ്യാർത്ഥിനി ഗുരുതരാവസ്ഥയിൽ ചികിത്സയിൽ. കോഴഞ്ചേരി മാർത്തോമ എച്ച്.എസ്.എസിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിനി അദിത്യയ്ക്കാണ് മർദ്ദനമേറ്റത്. ക്ലാസിൽ ശബ്ദം ഉണ്ടാക്കിയെന്ന പേരിലാണ് അദിത്യയെ മർദ്ദിച്ചതെന്നാണ് പരാതി.

കുട്ടിയിപ്പോൾ കോഴഞ്ചേരി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. തലയ്ക്കും കൈകാലുകൾക്കുമാണ് മർദ്ദനമേറ്റത്. ചൊവ്വാഴ്ച വൈകിട്ടോടെയാണ് വിദ്യാർത്ഥിയെ മർദിച്ചത്. ആദ്യം കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയത്. എന്നാൽ വീട്ടിൽ എത്തിയെങ്കിലും വേദന കൂടിയതുമൂലം വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

ഇതിൽ പ്രതികരിക്കുവാൻ സ്‌കൂൾ മാനേജ്‌മെന്റ തയ്യറായിട്ടില്ല.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP