Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ലാബിൽ ഷൂ ഇട്ട് കയറിയതിന് അദ്ധ്യാപകനെ പിരിച്ചുവിട്ടു; മനംനൊന്തു ചെറുപ്പക്കാരൻ ആത്മഹത്യ ചെയ്തു

ലാബിൽ ഷൂ ഇട്ട് കയറിയതിന് അദ്ധ്യാപകനെ പിരിച്ചുവിട്ടു; മനംനൊന്തു ചെറുപ്പക്കാരൻ ആത്മഹത്യ ചെയ്തു

പാലക്കാട്: മലപ്പുറം മൂന്നിയൂരിലെ സ്‌കൂളിൽ നിന്നും പുറത്താക്കിയ അദ്ധ്യാപകനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. മൂന്നിയൂർ ഹയർസെക്കൻഡറി സ്‌കൂളിലെ അദ്ധ്യാപകൻ കെ.കെ. അനീഷിനെയാണ്(36) പാലക്കാട് മലമ്പുഴയിലെ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടത്തെിയത്. കോഴിക്കോട് വടകര എടച്ചേരി സ്വദേശിയാണ്.

മാനേജ്‌മെന്റെുമായി ഉണ്ടായ തർക്കത്തെ തുടർന്നാണ് അദ്ധ്യാപകനെ സ്‌കൂളിൽ നിന്ന് സസ്‌പെൻഡ് ചെയ്തത്. പിരിച്ചു വിടലിനെതിരെ തിരുവോണ നാളിൽ മാനേജറുടെ വീട്ടുപടിക്കൽ സമരം നടത്താനുള്ള തയ്യാറെടുപ്പിലായിരുന്നു അനീഷ്. ലാബിൽ ഷൂ ഇട്ട് കയറിയതിന് അനീഷിനെ സ്‌കൂളിൽ നിന്ന് പുറത്താക്കിയിരുന്നു. ഇതാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പ്രാഥമിക സൂചന.

അദ്ധ്യാപകനെ പിരിച്ച് വിട്ടതിനെതിരെ സംയുക്തസമര സമിതി സ്‌കൂളിലേക്ക് മാർച്ച് നടത്തിയിരുന്നു. മാനേജറുടെ ദുർവാശിയാണ് അനീഷിനെ പുറത്താക്കിയതിനു പിന്നിലെ കാരണമെന്നും നോട്ടീസ് കൊടുക്കാതെയാണ് പുറത്താക്കലുണ്ടായതെന്നും ഭരണ പ്രതിപക്ഷ സംഘടനകൾ പറയുന്നു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP