Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഏപ്രിലിൽ അദ്ധ്യാപക പരിശീലനം: മേയിൽ പുതിയ അക്കാഡമിക്ക് വർഷത്തിലേക്കുള്ള മുന്നോരുക്കങ്ങൾ; രണ്ട് മാസം വീട്ടിൽ ഇരുന്ന് ജോലി ചെയ്യാതെ ശമ്പളം വാങ്ങിയിരുന്ന സുഖം അദ്ധ്യാപകർക്ക് ഇല്ലാതാകുന്നു

ഏപ്രിലിൽ അദ്ധ്യാപക പരിശീലനം: മേയിൽ പുതിയ അക്കാഡമിക്ക് വർഷത്തിലേക്കുള്ള മുന്നോരുക്കങ്ങൾ; രണ്ട് മാസം വീട്ടിൽ ഇരുന്ന് ജോലി ചെയ്യാതെ ശമ്പളം വാങ്ങിയിരുന്ന സുഖം അദ്ധ്യാപകർക്ക് ഇല്ലാതാകുന്നു

തിരുവനന്തപുരം: വിദ്യാർത്ഥികൾക്കൊപ്പം രണ്ടുമാസത്തെ വേനലവധി ഇനി അദ്ധ്യാപകർക്ക് ലഭിക്കില്ല. മാർച്ച് 31ന് സ്‌കൂളടച്ച് ഏപ്രിൽ രണ്ടാമത്തെ ആഴ്ചയിൽത്തന്നെ അദ്ധ്യാപകർക്കുള്ള പരിശീലനം ആരംഭിക്കുന്ന രീതിയിലാണ് വിദ്യാഭ്യാസവകുപ്പ് കാര്യങ്ങൾ നീക്കിയിരിക്കുന്നത്.

മാർച്ച് അവസാന ആഴ്ചയിൽത്തന്നെ അദ്ധ്യാപകപരിശീലനത്തിന്റെ സംസ്ഥാനതല എസ്.ആർ.ജി. പരിശീലനം ആരംഭിക്കും. ഏപ്രിൽ അവസാനിക്കുന്നതോടെ മുഴുവൻ അദ്ധ്യാപകരും പരിശീലനം പൂർത്തിയാക്കുകയും മേയിൽ സ്‌കൂൾവികസനപദ്ധതികൾ ആസൂത്രണം ചെയ്യുകയും വേണം.

പൊതുവിദ്യാലയങ്ങളെ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ഹൈടെക് സ്‌കൂളുകളാക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്കാണ് ഊന്നൽ നൽകുന്നത്. കൂടാതെ, പരിസ്ഥിതിയുടെ ജൈവവൈവിധ്യത്തെ സംരക്ഷിക്കുന്നതിനുള്ള നടപടികളും ചെയ്യേണ്ടിയിരിക്കുന്നു.

അടുത്ത അധ്യയനവർഷത്തിനുള്ള മുന്നൊരുക്കങ്ങൾ നടത്തുന്നതിന് മെയ്‌മാസം അദ്ധ്യാപകർ ഉപയോഗിക്കണമെന്ന സൂചനയാണ് കഴിഞ്ഞ ക്ലസ്റ്ററിൽ നൽകിയത്. സംസ്ഥാനമൊട്ടാകെ വെള്ളിയാഴ്ച നടന്ന അദ്ധ്യാപകപരിശീലനപരിപാടിയിൽ ഏറെയും ചർച്ചചെയ്തത് അവധിക്കാലപ്രവർത്തനങ്ങളെക്കുറിച്ചായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP