Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വ്യോമയാന ഡയറക്ടർ ജനറലായിരിക്കേ ഭരത് ഭൂഷൺ പദവി ദുരുപയോഗം ചെയ്തു; ആരോപണവുമായി തെഹൽക്ക

വ്യോമയാന ഡയറക്ടർ ജനറലായിരിക്കേ ഭരത് ഭൂഷൺ പദവി ദുരുപയോഗം ചെയ്തു; ആരോപണവുമായി തെഹൽക്ക

ന്യൂഡൽഹി: കേരള ചീഫ് സെക്രട്ടറി ഇ കെ ഭരത് ഭൂഷണനെതിരെ ആരോപണവുമായി തെഹൽക്ക രംഗതതെത്തി. കേന്ദ്ര വ്യോമയാന ഡയറക്ടർ ജനറൽ ആയിരിക്കേ ഭരത് ഭൂഷൺ ജെറ്റ് എയർവേസിൽ നിന്നും യാത്രാ ആനുകൂല്യം കൈപ്പറ്റിയെന്നാണ് തെഹൽക്ക ആരോപിച്ചത്. വിമാന കമ്പനികൾക്ക് വഴിവിട്ട ആനുകൂല്യം നൽകുന്നതിന് ഭരത് ഭൂഷൺ തന്റെ പദവി ദുരുപയോഗം ചെയ്തവെന്നും തെഹൽക്ക ആരോപിച്ചു.

സോണിയാ ഗാന്ധിയുടെ മരുമകൻ റോബർട്ട് വാദ്രയ്‌ക്കെതിരെയും ആരോപണമുണ്ട്. വാദ്ര അടക്കം നിരവധി രാഷ്ട്രീയക്കാരും വി.ഐ.പികളും തെഹൽക്ക പുറത്ത് വിട്ടവരുടെ പട്ടികയിൽ പെടുന്നു. ഡൽഹിയിൽ നിന്ന് ലണ്ടനിലേക്ക് യാത്ര നടത്തിയ റോബർട്ട് വാദ്ര എട്ടു തവണ ഇക്കോണമി ക്‌ളാസിൽ നിന്ന് ഫസ്റ്റ്ക്‌ളാസിൽ യാത്ര നടത്തി. ഏറ്റവും ഒടുവിൽ യാത്ര നടത്തിയ ഒക്ടബോറിലാണെന്നും തെഹൽക്ക വെളിപ്പെടുത്തി.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP