Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

മാനസിക വിഭ്രാന്തിയുള്ള ശാന്തിക്കാരന്റെ വെട്ടേറ്റ പൊലീസുകാരനെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി; വാളേന്തിയ ശാന്തിക്കാരൻ പരിഭ്രാന്തി പരത്തിയത് മണിക്കൂറുകൾ

മാനസിക വിഭ്രാന്തിയുള്ള ശാന്തിക്കാരന്റെ വെട്ടേറ്റ പൊലീസുകാരനെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി; വാളേന്തിയ ശാന്തിക്കാരൻ പരിഭ്രാന്തി പരത്തിയത് മണിക്കൂറുകൾ

വടകര: മാനസിക വിഭ്രാന്തിയുള്ള ശാന്തിക്കാരനിൽ നിന്നും വെട്ടേറ്റ് പരിക്കേറ്റ പൊലീസുകാരനെ അടിയന്തരി ശസ്ത്രക്രിയക്ക് വിധേയനാക്കി. ഇന്നലെ പുലർത്തെയാണ് വെളിച്ചപ്പാടിന്റെ വാളുമേന്തി ഉറഞ്ഞുതുള്ളിയ ശാന്തിക്കാരൻ പൊലീസുകാരനെ വെട്ടിപ്പരിക്കേൽപ്പിച്ചത്. വടകര വള്ളിയാട് പെരുവശ്ശേരി ഭഗവതി ക്ഷേത്രത്തിലെ ശാന്തിക്കാരനായ കർണ്ണാടക സ്വദേശി റാം ഭട്ട് പൊലീസുകാരനെ വെട്ടിപ്പരിക്കേൽപ്പിച്ചത്. വടകര പൊലീസ് സ്‌റ്റേഷനിലെ സീനിയർ പൊലീസുകാരനായ പി. അശോകനാണ് അപ്രതീക്ഷിതമായി ശാന്തിക്കാരനിൽ നിന്നുണ്ടായ ആക്രമത്തിൽ പരിക്കേറ്റത്.

ഇന്ന് പുലർച്ചെയായിരുന്നു സംഭവം. അസ്സമയത്ത് ക്ഷേത്രത്തിൽ നിന്നും ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് ക്ഷേത്രത്തിനുള്ളിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചുകൊണ്ടിരുന്ന ശാന്തിക്കാരനെ കണ്ടത്. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് പൊലീസും ഫയർഫോഴ്‌സും സ്ഥലത്തെത്തി. ശ്രീകോവിലിൽ നിന്നും നിലവിളക്കുകളും മറ്റ് പൂജാ ഉപകരണങ്ങളും പുറത്തേയ്ക്ക് വലിച്ചെറിഞ്ഞു കൊണ്ടിരുന്ന ശാന്തിക്കാരനെ നാട്ടുകാരും പൊലീസും ഇടപെട്ട് പിന്തിരിപ്പിക്കാൻ ശ്രമിച്ചുവെങ്കിലും ഫലം കണ്ടില്ല. തുടർന്ന് വെളിച്ചപ്പാടിന്റെ വാളുമായി ഉറഞ്ഞുതുള്ളുകയായിരുന്നു. ഒരു മണിക്കൂറോളം വാളുമായി ഉറഞ്ഞുതുള്ളി ശാന്തിക്കാരൻ പരിഭ്രാന്തി പടർത്തി.

അനുരഞ്ജന ശ്രമം പരാജയപ്പെട്ടതോടെ ശ്രീകോവിലിന്റെ മുൻപിൽ നിലയുറപ്പിച്ച രാംഭട്ടിന്റെ പിറകിലൂടെ വന്ന് വാൾ പിടിച്ചു വാങ്ങി മുണ്ടു കൊണ്ട് കെട്ടിയിടാൻ ശ്രമിച്ചപ്പോഴാണ് ഇടതു കയ്യിലെ വാൾ കൊണ്ട് അശോകനെ വെട്ടിയത്. കൂടി നിന്നവർക്കുനേരെയും വാൾ വീശിയ രാംഭട്ടിന്റെ മുൻപിൽ രണ്ടു വാളുകൾക്കു പുറമെ കത്തിയും നിലവിളക്കുമുണ്ടായിരുന്നു. ഇതോടെ നാട്ടുകാരും പൊലീസും ഫയർഫോഴ്‌സും ഇരച്ചു കയറി പൂജാരിയെ കീഴ്‌പ്പെടുത്തുകയായിരുന്നു.

കഴിഞ്ഞ ഒന്നര വർഷമായി ഇതേ ക്ഷേത്രത്തിലെ ശാന്തിക്കാരനാണ് റാം ഭട്ട്. പൊലീസ് ഇയാളെ സ്‌റ്റേഷനിലേയ്ക്ക് മാറ്റി. ഒന്നര വർഷമായി ഇവിടെ പൂജാരിയായ രാംഭട്ട് കുറച്ചു ദിവസമായി മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതായി നാട്ടുകാർ പറഞ്ഞു. വിവരമറിഞ്ഞ് ബന്ധുക്കൾ കഴിഞ്ഞ ദിവസം കൂട്ടിക്കൊണ്ടു പോകാനെത്തിയിരുന്നു. ഇതിനിടയിലാണ് അക്രമാസക്തനായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP