Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ക്ഷേത്രങ്ങളുടെയും ക്ഷേത്രക്കുളങ്ങളുടെയും നവീകരണ പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്തും: ആരോഗ്യ മന്ത്രി

തിരുവനന്തപുരം: ക്ഷേത്രങ്ങളുടെയും ക്ഷേത്രക്കുളങ്ങളുടെയും നവീകരണപ്രവർത്തനങ്ങൾ ഊർജിതമാക്കാൻ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി വി എസ് ശിവകുമാർ. തിരുവിതാംകൂർ ദേവസ്വംബോർഡിന് കീഴിലുള്ള ക്ഷേത്രങ്ങളുടെയും ക്ഷേത്രക്കുളങ്ങളുടെയും നവീകരണപുരോഗതി അവലോകനം ചെയ്യുന്നതിനായി വിളിച്ചുചേർത്ത യോഗത്തിലാണ് മന്ത്രിയുടെ വിശദീകരണം.

വലിയശാല കാന്തള്ളൂർ മഹാദേവ ക്ഷേത്രത്തിന്റെ, ഗോപുരവാതിൽ നിർമ്മാണോദ്ഘാടനം ഓഗസ്റ്റ് എട്ടിനും, ശംഖുമുഖം ദേവീക്ഷേത്രത്തിന്റെ രണ്ടാംഘട്ട പുനരുദ്ധാരണ പൂർത്തീകരണത്തിന്റെ ഉദ്ഘാടനം 11 നും പുന്നപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന്റെ നവീകരണ പൂർത്തീകരണോദ്ഘാടനം 17 നും നടത്തുമെന്ന് മന്ത്രി അറിയിച്ചു.

ശ്രീവരാഹം കുന്നാണ്ടൻ മഹാഗണപതി ക്ഷേത്രത്തിൽ, പുതുതായി നിർമ്മിച്ച നടപ്പന്തലിന്റെ സമർപ്പണവും പതിനേഴിനാണ്. പാറശ്ശാല മഹാദേവക്ഷേത്രത്തിൽ, പുതുതായി നിർമ്മിച്ച ആനത്തറയുടെ ഉദ്ഘാടനം 11 ന് നടത്തും. ക്ഷേത്രക്കുളങ്ങളുടെ നവീകരണം സർക്കാരും ദേവസ്വംബോർഡും സംയുക്തമായാണ് നടത്തുന്നതെന്ന് മന്ത്രി പറഞ്ഞു. യോഗത്തിൽ ദേവസ്വം ബോർഡ് കമ്മീഷണർ രാമരാജപ്രേമപ്രസാദ്, ചീഫ് എഞ്ചിനീയർമാരായ ജി മുരളീകൃഷ്ണൻ, വി ശങ്കരൻപോറ്റി, എക്‌സിക്യൂട്ടീവ് എൻജിനിയർ സി ടി പത്മകുമാർ തുടങ്ങിയവർ പങ്കെടുത്തു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP