Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പടക്കം പൊട്ടിക്കാൻ നിന്ന കുട്ടികളെ വിരട്ടാൻ എത്തിയ പ്രിൻസിപ്പൽ ഐഡികാർഡ് നോക്കാൻ ശ്രമിക്കവേ ഷാൾ കഴുത്തിൽ മുറുകി വിദ്യാർത്ഥിനി ബോധം കെട്ടു വീണു; എംജി കോളേജിൽ സംഘർഷം

പടക്കം പൊട്ടിക്കാൻ നിന്ന കുട്ടികളെ വിരട്ടാൻ എത്തിയ പ്രിൻസിപ്പൽ ഐഡികാർഡ് നോക്കാൻ ശ്രമിക്കവേ ഷാൾ കഴുത്തിൽ മുറുകി വിദ്യാർത്ഥിനി ബോധം കെട്ടു വീണു; എംജി കോളേജിൽ സംഘർഷം

തിരുവനന്തപുരം: ആർഎസ്എസ് വിദ്യാർത്ഥി സംഘടനയായ എബിവിപിക്ക് സ്വാധീനമുള്ള തിരുവനന്തപുരത്തെ കോളേജാണ് എം.ജി. വിദ്യാർത്ഥി സംഘർഷങ്ങളെ തുടർന്ന് നടന്ന പൊലീസ് റെയ്ഡിൽ പൊലീസ് പലതവണ സ്‌ഫോടക വസ്തുക്കൾ കണ്ടെടുത്തിട്ടുമുണ്ട്. എന്നാൽ ദീപാവലി ദിനത്തിൽ അങ്ങനെയല്ല. അവർ പുറത്തെടുത്ത് പൊട്ടിക്കും. ഇത് തടയാനെത്തിയ പ്രിൻസിപ്പാളിനെ പിടിച്ചത് പുലിവാലും

എംജി കോളജിൽ പടക്കം പൊട്ടിച്ചു ദീപാവലി ആഘോഷിക്കാനുള്ള വിദ്യാർത്ഥികളുടെ നീക്കം പ്രിൻസിപ്പൽ അനുവദിച്ചില്ല. പ്രിൻസിപ്പൽ തടഞ്ഞു. പടക്കം പൊട്ടിച്ചവരെ തിരിച്ചറിഞ്ഞ നടപടി എടുക്കുകയായിരുന്നു ലക്ഷ്യം. അതിനായി വിദ്യാർത്ഥികളുടെ ഐഡെന്റിന്റീ കാർഡ് പിടിച്ചെടുക്കാൻ തുടങ്ങി. ഇതിനിടെയിൽ ഒരു വിദ്യാർത്ഥിനിയുടെ തിരിച്ചറിയൽ കാർഡ് പിടിച്ചെടുക്കാൻ പ്രിൻസിപ്പൽ ശ്രമിച്ചപ്പോൾ പെൺകുട്ടിക്കു കഴുത്ത് മുറുകി ശ്വാസതടസ്സമുണ്ടായി. ബോധം കെട്ട് വീഴുകയും ചെയ്തു.

യൂണിയൻ പ്രവർത്തനം കാമ്പസിൽ നിരോധിച്ചിട്ടുണ്ട്. ഇതിനൊപ്പം മാനേജ്‌മെന്റ് പ്രതിനിധികൾ പങ്കെടുക്കുന്ന യോഗം നടക്കുന്നതിനാലും ആഘോഷപരിപാടികൾ പാടില്ലെന്നു പ്രിൻസിപ്പൽ മൈക്കിലൂടെ അറിയിച്ചു. ഇതേത്തുടർന്ന് ആഘോഷം ഉപേക്ഷിച്ചു. ക്ലാസ് കട്ട് ചെയ്ത വിദ്യാർത്ഥികളെ പിടികൂടാനാണു പ്രിൻസിപ്പൽ പരിശോധനയ്ക്ക് ഇറങ്ങിയത്. ഇക്കണോമിക്‌സ് വിഭാഗത്തിൽ കുറച്ചു വിദ്യാർത്ഥികൾ ക്ലാസിനു പുറത്തു നിൽക്കുന്നതു കണ്ടു.

ചിലർ പ്രിൻസിപ്പലിനെ കണ്ടതോടെ ഓടിമാറാൻ ശ്രമിച്ചു. ഇവരിലൊരാളുടെ തിരിച്ചറിയൽ കാർഡ് വാങ്ങാൻ ശ്രമിക്കുന്നതിനിടെ വെഞ്ഞാറമൂട് സ്വദേശിനിയായ രണ്ടാം വർഷ ബികോം വിദ്യാർത്ഥിനിയുടെ കഴുത്തിൽ മുറുകിയെന്നാണ് ആരോപണം. പെൺകുട്ടി അൽപം കഴിഞ്ഞപ്പോൾ കുഴഞ്ഞുവീണതോടെ രംഗം കൊഴുത്തു. വിദ്യാർത്ഥികൾ തന്നെ 108 ആംബുലൻസിൽ വിവരം അറിയിച്ചു. പ്രിൻസിപ്പൽ അപ്പോഴേക്കും ഓടിയെത്തി അദ്ധ്യാപകരുടെ കാറിൽ വിദ്യാർത്ഥിനിയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

രക്തത്തിൽ ഹീമോഗ്ലോബിന്റെ കുറവുണ്ടായതു കൊണ്ടാണു വിദ്യാർത്ഥിനിക്കു ബോധക്ഷയം അനുഭവപ്പെട്ടതെന്ന് ആശുപത്രി അധികൃതർ അറിയിച്ചതായി പ്രിൻസിപ്പൽ വിശദീകരിച്ചു. എന്നാൽ പെൺകുട്ടിയുടെ കഴുത്തിൽ ഐഡികാർഡ് കുരുങ്ങിയതാണ് പ്രശ്‌നമായതെന്നാണ് എബിവിപിയുടെ ആ്‌രോപണം. ഈ വിഷയം പ്രിൻസിപ്പലിനെതിരെ ഉയർത്താനാണ് തീരുമാനം. ഇത് എംജി കോളേജിനെ വീണ്ടും കലുഷിതമാക്കിയേക്കും.

എന്നാൽ സംഘടനാ പ്രവർത്തനം ഒരു തരത്തിലും അനുവദിക്കില്ലെന്ന് കോളേജ് മാനേജ്‌മെന്റും വ്യക്തമാക്കുന്നു. ഇത്തരം നീക്കങ്ങൾ അനുവദിക്കില്ലെന്നും അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP