Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പാഠ പുസ്തകങ്ങൾ ഓരോ ടേമിനും ഓരോന്ന് വീതം മൂന്ന് വാല്യങ്ങളായി പ്രസിദ്ധീകരിക്കണം; പഠനം കഴിഞ്ഞ് സ്‌കൂൾ അധികൃതർ തിരിച്ചു വാങ്ങി അടുത്ത വർഷത്തെ കുട്ടികൾക്കാക്കണം; സ്‌കൂൾ ബാഗുകളുടെ തൂക്കം കുറയ്ക്കാൻ കർശന നിർദ്ദേശങ്ങളുമായി മനുഷ്യാവക്ശ കമ്മീഷൻ

പാഠ പുസ്തകങ്ങൾ ഓരോ ടേമിനും ഓരോന്ന് വീതം മൂന്ന് വാല്യങ്ങളായി പ്രസിദ്ധീകരിക്കണം; പഠനം കഴിഞ്ഞ് സ്‌കൂൾ അധികൃതർ തിരിച്ചു വാങ്ങി അടുത്ത വർഷത്തെ കുട്ടികൾക്കാക്കണം; സ്‌കൂൾ ബാഗുകളുടെ തൂക്കം കുറയ്ക്കാൻ കർശന നിർദ്ദേശങ്ങളുമായി മനുഷ്യാവക്ശ കമ്മീഷൻ

കൊച്ചി: അധ്യയനവർഷം അവസാനിക്കുമ്പോൾ കുട്ടികൾ പാഠപുസ്തകങ്ങൾ സ്‌കൂൾ ലൈബ്രറികളിൽ തിരിച്ചേൽപ്പിക്കണമെന്നും പിന്നീടു വരുന്നവർക്ക് ഇവ ഉപയോഗിക്കാൻ അവസരം നൽകണമെന്നും സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ. കുട്ടികൾ ദിവസവും അമിതഭാരമുള്ള സ്‌കൂൾ ബാഗുമായി എത്തുന്നത് ഇതുവഴി അവസാനിപ്പിക്കാമെന്നും കമ്മിഷൻ ആക്ടിങ് ചെയർമാൻ പി.മോഹനദാസ് നിരീക്ഷിച്ചു. ശ്രീകുമാർ നൂറനാട് സമർപ്പിച്ച പരാതിയിലാണു നടപടി.

കുട്ടികൾ വാങ്ങുന്ന പുതിയ പുസ്തകങ്ങൾ വീട്ടിൽ ഉപയോഗിക്കാം. തലേവർഷത്തെ കുട്ടികൾ ലൈബ്രറിയിലേക്കു നൽകിയ പുസ്തകങ്ങൾ സ്‌കൂളിൽനിന്നു നൽകും. ദിവസവും ക്ലാസ് കഴിയുമ്പോൾ അവ തിരിച്ചേൽപ്പിക്കണം. ഇങ്ങനെ ചെയ്യുന്നതുവഴി കുട്ടികൾ സ്‌കൂളിലേക്കു പുസ്തകം ചുമക്കുന്നത് ഒഴിവാക്കാമെന്നാണ് നിർദ്ദേശം.ഇതു സംബന്ധിച്ചു കമ്മിഷൻ പൊതുവിദ്യാഭ്യാസ സെക്രട്ടറിക്കു നിർദ്ദേശം നൽകി.

അടുത്ത അധ്യയനവർഷം മുതൽ പാഠപുസ്തകങ്ങൾ മൂന്നു വാല്യത്തിൽ വേണം വിതരണം ചെയ്യാൻ. കുറച്ചു പേജുകളുള്ള നോട്ടുബുക്ക് നിഷ്‌കർഷിക്കണം. ബോധവൽക്കരണം പിടിഎ വഴി നടത്തണമെന്നും കമ്മിഷൻ ഉത്തരവിൽ പറഞ്ഞു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP