Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

മണൽക്കടത്ത്  പിടിക്കാൻ ശ്രമിച്ച തഹസിൽദാർക്ക് നേരെ അക്രമം; അപായപ്പെടുത്താൻ ശ്രമിച്ചത് ജീപ്പിന് പിന്നിൽ ടിപ്പർ ഇടിപ്പിച്ച്; സംഭവം നടന്നത് തിങ്കളാഴ്ച രാത്രി; മുഹമ്മദ് റഫീഖും സംഘവും ജീപ്പിൽ ഓവർടേക്ക് ചെയ്തപ്പോൾ എഞ്ചിൻ ഓഫാക്കാതെ ലോറിക്കാർ ഓടി രക്ഷപ്പെട്ടു; നിരങ്ങി വന്ന ലോറി നിന്നത് ജീപ്പിലിടിച്ചും

മണൽക്കടത്ത്  പിടിക്കാൻ ശ്രമിച്ച തഹസിൽദാർക്ക് നേരെ അക്രമം; അപായപ്പെടുത്താൻ ശ്രമിച്ചത് ജീപ്പിന് പിന്നിൽ ടിപ്പർ ഇടിപ്പിച്ച്; സംഭവം നടന്നത് തിങ്കളാഴ്ച രാത്രി; മുഹമ്മദ് റഫീഖും സംഘവും ജീപ്പിൽ ഓവർടേക്ക് ചെയ്തപ്പോൾ എഞ്ചിൻ ഓഫാക്കാതെ ലോറിക്കാർ ഓടി രക്ഷപ്പെട്ടു; നിരങ്ങി വന്ന ലോറി നിന്നത് ജീപ്പിലിടിച്ചും

കോഴിക്കോട്: താമരശ്ശേരി തഹിൽദാർക്കെതിരെ മണൽക്കടത്തു സംഘത്തിന്റെ അക്രമം. അനധികൃത മണൽക്കടത്തു പിടിക്കാൻ തഹസിൽദാർ സി. മുഹമ്മദ് റഫീഖും സംഘവും പിന്തുടർന്ന ജീപ്പിനു പിന്നിൽ ടിപ്പറിട്ട് ഡ്രൈവറും സഹായിയും ഓടിരക്ഷപ്പെട്ടു.നിരങ്ങി വന്ന ടിപ്പർ തഹസിൽദാരുടെ ജീപ്പിനു പിന്നിൽ തട്ടി റോഡരികിലെ തിണ്ടിൽ ഇടിച്ചുനിന്നു. തിങ്കളാഴ്ച രാത്രി എട്ടോടെയാണു സംഭവം. താമരശ്ശേരി സിവിൽ സ്റ്റേഷനു മുൻപിൽ വച്ചു മണൽ കടത്തിവരുന്ന ടിപ്പർ കണ്ടതിനെ തുടർന്നു തഹസിൽദാരും സംഘവും പിന്തുടരുകയായിരുന്നു.

കുടുക്കിലുമ്മാരം റോഡിലേക്കു തിരിഞ്ഞ ടിപ്പറിനെ ഓവർടേക്ക് ചെയ്തു ജീപ്പ് നിർത്തി തഹസിൽദാർ പുറത്തേക്ക് ഇറങ്ങാൻ ശ്രമിക്കുമ്പോഴാണു ടിപ്പർ വന്നു ജീപ്പിനു തട്ടിയത്. ടിപ്പർ വരുന്നതു കണ്ടു തഹസിൽദാർ ഉള്ളിൽ കയറിയതുകൊണ്ടു പരുക്കേൽക്കാതെ രക്ഷപ്പെട്ടു. വിവരമറിഞ്ഞു താമരശ്ശേരി പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി മണൽ ലോറി കസ്റ്റഡിയിലെടുത്തു. തഹസിൽദാരുടെ പരാതി പ്രകാരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP