Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

രോഗി ഓപ്പറേഷൻ തീയറ്ററിലിരിക്കെ ഡോക്ടറെ ബന്ധുക്കൾ ക്രൂരമായി മർദിച്ചെന്ന് പരാതി; സംഭവം നടന്നത് തലശ്ശേരി ജനറൽ ആശുപത്രിയിൽ; മർദ്ദനത്തിൽ പ്രതിഷേധിച്ച് ഡോക്ടർമാർ ജോലി ബഹിഷ്‌കരിച്ചു

രോഗി ഓപ്പറേഷൻ തീയറ്ററിലിരിക്കെ ഡോക്ടറെ ബന്ധുക്കൾ ക്രൂരമായി മർദിച്ചെന്ന് പരാതി; സംഭവം നടന്നത് തലശ്ശേരി ജനറൽ ആശുപത്രിയിൽ;   മർദ്ദനത്തിൽ പ്രതിഷേധിച്ച് ഡോക്ടർമാർ ജോലി ബഹിഷ്‌കരിച്ചു

തലശ്ശേരി: രോഗി ഓപ്പറേഷൻ തീയറ്ററിലിരിക്കെ ബന്ധുക്കൾ ഡോക്ടറെ ക്രൂരമായി മർദ്ദിച്ചെന്ന പരാതി. തലശ്ശേരി ജനറൽ ആശുപത്രിയിൽ കയറിയാണ് ഡോക്ടറെ രോഗിയുടെ ബന്ധുക്കൾ മർദ്ദിച്ചത്. ഡോ. രാജീവ് രാഘവനാണ് മർദ്ദനമേറ്റത്.

ഇതോടെ ഡോക്ടർമാർ ഒത്തുചേർന്ന് ഡ്യൂട്ടി ബഹിഷ്‌കരിച്ചു. കതിരൂർ സ്വദേശികളായ രതീഷ്, രമേശ് ബാബു എന്നിവരാണ് ഡോക്ടറെ ഓപ്പറേഷൻ തിയേറ്ററിൽ കയറി മർദ്ദിച്ചത്.ഇവരെ പൊലീസ് അറസ്റ്റ് ചെയ്തു.

മർദ്ദനത്തെത്തുടർന്ന് ആശുപത്രിയിലെ ഡോക്ടർമാർ കൂട്ടത്തോടെ ഒ.പി ജോലി ബഹിഷ്‌കരിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP