Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇനി ധൈര്യമായി ളോഹ ഊരി മതിലു ചാടാം; മുൻ കന്യാസ്ത്രീകൾക്കും മുൻ വൈദികർക്കും ജീവിത പങ്കാളിയെ കണ്ടെത്താൻ പ്രസ്ഥാനം തുടങ്ങി

ഇനി ധൈര്യമായി ളോഹ ഊരി മതിലു ചാടാം; മുൻ കന്യാസ്ത്രീകൾക്കും മുൻ വൈദികർക്കും ജീവിത പങ്കാളിയെ കണ്ടെത്താൻ പ്രസ്ഥാനം തുടങ്ങി

കൊച്ചി: സന്ന്യാസജീവിതത്തിൽനിന്ന് പുറത്തുപോയ, മുൻവൈദികർക്കും കന്യാസ്ത്രീകൾക്കും ജീവിതപങ്കാളിയെ കണ്ടെത്താൻ സംഘടന നിലവിൽ വന്നു. കത്തോലിക്ക നവീകരണ പ്രസ്ഥാനം തണൽ എന്ന പേരിൽ പുതിയ പദ്ധതി തുടങ്ങുന്നത്. പാലാ കേന്ദ്രമാക്കി ഉടൻ പദ്ധതി തുടങ്ങുമെന്ന് ഭാരവാഹികൾ അറിയിച്ചു.

സന്ന്യാസജീവിതത്തിനിടെ ഉണ്ടാകുന്ന ദുരനുഭവങ്ങൾകൊണ്ട് പുറത്തുവരുന്നവർക്ക് കുടുംബങ്ങളിലും സമൂഹത്തിലും ഉണ്ടാകുന്ന അവഗണന അവസാനിപ്പിക്കാൻ ലക്ഷ്യമിട്ടാണ് പദ്ധതി. ഇതിനായി മുൻ വൈദികരുടെയും കന്യാസ്ത്രീകളുടെയും കൂട്ടായ്മയായ എക്‌സ് പ്രീസ്റ്റ്‌സ് ആൻഡ് നൺസ് അസോസിയേഷനുമായി കെസിആർഎം സഹകരിക്കും.സഭ വിട്ടുപോകുന്നവരെ വിവാഹജീവിതത്തിന് നിർബന്ധിക്കുകയല്ല, മറിച്ച് സന്ന്യാസജീവിതം അവസാനിപ്പിക്കുന്നതിന്റെ പേരിൽ ഉണ്ടാകുന്ന ഒറ്റപ്പെടലിന് പരിഹാരം കാണുകയാണ് പദ്ധതിയുടെ ലക്ഷ്യം.

സഭയ്ക്കുള്ളിൽ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കുന്നതിനെക്കുറിച്ചും കെസിആർഎം പരിശോധിക്കും. കെസിആർഎം സംസ്ഥാന പ്രസിഡന്റ് കെ ജോർജ് ജോസഫ്, ജനറൽ സെക്രട്ടറി എക്‌സ് പ്രീസ്റ്റ്‌സ് ആൻഡ് നൺസ് അസോസിയേഷൻ സംസ്ഥാന സമിതി അംഗം സിസ്റ്റർ മോളി എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു. തിരുവസ്ത്രം ഉപേക്ഷിച്ചവരുടെ പുനരധിവാസമാണ് ഇവർ ലക്ഷ്യമിടുന്നത്.

തിരുവസ്ത്രം ഉപേക്ഷിച്ചതിന്റെ പേരിൽ കുടുംബവും സഭകളും ബഹിഷ്‌കരിക്കുന്നവർക്കായി ഷെൽട്ടർ ഹോമുകൾ ഒരുക്കാനാണ് തീരുമാനമെടുത്തിട്ടുണ്ട്. പാലായിലാണ് ആദ്യ ഷെൽട്ടർ ഹോം ആരംഭിക്കുക. പിന്നീട് മറ്റു ജില്ലകളിലേക്ക് വ്യാപിപ്പിക്കും. സെമിനാരി, കന്യാസ്ത്രീ മഠങ്ങൾ എന്നിവിടങ്ങളിൽ നിന്ന് പുറത്തിറങ്ങുന്നവരെ കുടുംബവും സമൂഹവും അകറ്റി നിർത്തുകയാണ് സാധാരണ ചെയ്യാറ്. സമൂഹത്തിലെ ഇവരുടെ ഒറ്റപ്പെടലിന് അവസാനമുണ്ടാക്കാനാണ് തണൽ വീടിലൂടെ ലക്ഷ്യമിടുന്നത്. മാനസികമായി തളരുന്ന ഇത്തരക്കാരെ കൈപിടിച്ചുയർത്തി ജീവനോപാധി കണ്ടെത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം.

കേരള കാത്തലിക് ചർച്ച് റിഫോമേഷൻ മൂവ്‌മെന്റിന്റെ അംഗങ്ങളിൽ നിന്നാണ് ഫണ്ട് കണ്ടെത്തുന്നത്. സെമിനാരികളിൽ നിന്ന് ഇറങ്ങുന്നവരിൽ പലർക്കും തൊഴിലുകളിൽ പ്രാവീണ്യമുള്ളവരാവില്ല. ഇവർക്ക് തൊഴിൽ പരിശീലനത്തിന് ആവശ്യമായ സഹായ സഹകരണങ്ങൾ നൽകുന്നതാണ് പ്രധാനലക്ഷ്യം. സഭയിൽ നിന്ന് വിട്ടുപോയവരെയും പുറത്തുപോകാൻ ആഗ്രഹിക്കുന്നവരെയും ദൈവവിളിയുടെ പേരിൽ തടഞ്ഞു നിറുത്തുന്നത് ശരിയല്ലെന്നാണ് ഈ കൂട്ടായ്മയുടെ വാദം.

Stories you may Like

More News in this category+

MNM Recommends +

Go to TOP