Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

നൃത്തം പഠിക്കാൻ എത്തിയ നടിമാരിൽ പലരും കഞ്ചാവു വിൽക്കാൻ കൊണ്ടുപോയോ? കൊച്ചിയിൽ ഡാൻസ് സ്‌കൂളിനെക്കുറിച്ച് കൂടുതൽ അന്വേഷണം; ഷൈൻ ടോം ചാക്കോ സംഭവവുമായി ബന്ധമെന്നും സംശയം

നൃത്തം പഠിക്കാൻ എത്തിയ നടിമാരിൽ പലരും കഞ്ചാവു വിൽക്കാൻ കൊണ്ടുപോയോ? കൊച്ചിയിൽ ഡാൻസ് സ്‌കൂളിനെക്കുറിച്ച് കൂടുതൽ അന്വേഷണം; ഷൈൻ ടോം ചാക്കോ സംഭവവുമായി ബന്ധമെന്നും സംശയം

കൊച്ചി: ചാനലുകളുടെ സ്‌റ്റേജ് ഷോകളിലെ നിത്യസാന്നിധ്യവും സിനിമാക്കാരുടെ ഇഷ്ട നൃത്ത പരിശീലന കേന്ദ്രവുമായിരുന്ന താണ്ഡവ് സ്‌കൂൾ ഓഫ് ഡാൻസിനെക്കുറിച്ചുള്ള കേസിന് ഷൈൻ ടോം ചാക്കോയുടെ കേസുമായി ബന്ധമുണ്ടെന്ന് സംശയം. നൃത്തം പഠിക്കാൻ എത്തിയ നടിമാരിൽ പലരും ഇവിടെ നിന്ന ലഹരി പദാർഥങ്ങൾ വിൽപനയ്ക്കായി കൊണ്ടുപോയെന്ന സംശയത്തിലാണ് പൊലീസ്.

രഹസ്യ വിവരത്തെ തുടർന്ന് കൊച്ചിയിലെ താണ്ഡവ് നൃത്തവിദ്യാലയത്തിൽ നിന്ന് കഞ്ചാവ് പിടിച്ച സംഭവത്തിൽ അന്വേഷണം സെലിബ്രിറ്റികളിലേക്കും നീളുകയാണ്. യുവനടൻ ഷൈൻ ടോം ചാക്കോയെയും മറ്റു നാലുപേരെയും കൊച്ചിയിലെ ഫ്‌ളാറ്റിൽ നിന്നു പിടികൂടിയ സംഭവവുമായി ഇതിനു ബന്ധമുണ്ടെന്നു തന്നെയാണ് പൊലീസ് സംശയിക്കുന്നത്.

സ്‌കൂളിൽ പരിശീലനത്തിനും മറ്റുമെത്തുന്ന സെലിബ്രിറ്റികൾ നൃത്ത പരിപാടികളുടെ മറവിൽ കഞ്ചാവ് മറ്റ് സ്ഥലങ്ങളിലേക്ക് കടത്തിയിരുന്നതായാണ് പൊലീസിന് വിവരം ലഭിച്ചത്.
പൊലീസ് നടത്തിയ തെരച്ചിലിൽ സ്‌കൂളിൽ സൂക്ഷിച്ചിരുന്ന ഒരു കിലോ കഞ്ചാവ് പിടിച്ചെടുത്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് സ്‌കൂൾ നടത്തിപ്പുകാരനായ രാജേഷിനെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. വിവിധ താരനിശകളിലെ നൃത്ത പരിപാടികളിൽ താണ്ഡവത്തിൽ നിന്ന് കലാകാരന്മാരെ എത്തിച്ചിരുന്നതായി പൊലീസ് മുമ്പ് കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് അന്വേഷണം സിനിമാ താരങ്ങളിലേക്കും വ്യാപിപ്പിക്കാൻ പൊലീസ് തീരുമാനിച്ചത്.

നൃത്ത വിദ്യാലയത്തിൽ കഞ്ചാവ് വിൽപ്പനയുള്ളതായി പ്രദേശവാസികൾ മുമ്പ് പൊലീസിൽ പരാതി നൽകിയിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിൽ സ്‌കൂളുമായി ബന്ധപ്പെട്ട് കഞ്ചാവുമായി ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കേരളത്തിന് പുറത്തുനിന്ന് സ്‌കൂളിൽ കഞ്ചാവെത്തിച്ച് വിതരണം നടത്തുകയായിരുന്നു എന്നാണ് പൊലീസിന്റെ നിഗമനം.

മാസങ്ങൾക്ക് മുമ്പാണ് കടവന്ത്രയിലെ ഫ്‌ളാറ്റിൽ നിന്ന് സിനിമാതാരം ഷൈൻ ടോം ചാക്കോയെയും സംഘത്തെയും ലഹരി മരുന്നുമായി പൊലീസ് അറസ്റ്റ് ചെയ്തത്. ഈ സാഹചര്യമാണ് സിനിമാ മേഖലയിൽ ലഹരിയുടെ ഉപയോഗം കൂടിവരുന്നതായി പൊലീസിന് വിവരം ലഭിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ സ്‌കൂളിൽ നിന്നും അന്വേഷണ സംഘം കഞ്ചാവ് കണ്ടെത്തുകയായിരുന്നു. ഇത് സിനിമാ മേഖലയിൽ കൂടുതൽ അറസ്റ്റുകൾക്ക് വഴിവയ്ക്കുമെന്നു തന്നെയാണ് സൂചന.

വർഷങ്ങളുടെ പ്രവർത്തന പാരമ്പര്യം അവകാശപ്പെട്ട് താണ്ഡവ് സ്‌കൂൾ ഓഫ് ഡാൻസ് ഇടനിലക്കാരായി നടത്തിയത് പ്രമുഖ ചാനലുകളുടെ സ്റ്റേജ് ഷോകളും നൃത്ത പരിപാടികളുമാണ്. കഞ്ചാവ് മാത്രമല്ല അതിലും വീര്യം കൂടിയ ലഹരി മരുന്ന് നർത്തകർക്ക് എത്തിച്ച് നൽകിയതും ഇവിടുത്തെ അന്തേവാസികളും ജീവനക്കാരുമാണെന്നാണ് പൊലീസ് പറയുന്നത്.

പ്രമുഖ സിനിമാ നടികളെല്ലാം ചാനൽ ഷോകൾക്കും മറ്റും പരിശീലിക്കാൻ എത്തുന്നത് ഇവിടെയാണ്. അവാർഡ് നിശയടക്കമുള്ളവയ്ക്ക് ചാനലുകൾക്ക് നടീനടന്മാരെ സംഘടിപ്പിച്ച് നൽകുന്നതും താണ്ഡവ് തന്നെയാണ്. ഉന്നതരെത്തുന്ന സ്ഥാപനമായതിനാൽ താണ്ഡവിന്
അംഗീകരാവും കിട്ടി. ഇത് മുതലാക്കിയാണ് കഞ്ചാവ് കച്ചവടം പൊടിപൊടിച്ചതെന്നാണ് പൊലീസ് പറയുന്നത്.

ബാംഗ്ലൂർ, മഹാരാഷ്ട്ര, ഗോവ , അഹമ്മദബാദ് എന്നിവിടങ്ങൾ കേന്ദ്രീകരിച്ചുള്ള നർത്തകർ സ്ഥിരമായി താണ്ഡവിൽ എത്താറുണ്ട്. ഇതൊക്കെ അന്തർസംസ്ഥാന ലോബികൾക്ക് പങ്കുണ്ടെന്ന സൂചനയിലേക്കാണ് പൊലീസിനെ കൊണ്ടെത്തിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP