Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബിഗ് എഫ്എം സഹോദരങ്ങളുടെ കൂട്ടായ്മയിൽ താരയുടെ വിവാഹം; അനുഗ്രഹം ചൊരിഞ്ഞ് കേട്ടറിഞ്ഞവരും ഫേസ്‌ബുക്കിലൂടെ കണ്ടറിഞ്ഞവരും നിരവധി പേർ; ബിഗ്എഫ്എമ്മിന്റെ ഫേസ്‌ബുക്ക് പേജിൽ താര തന്റെ ദുരിതങ്ങൾ പങ്കുവെച്ചത് രണ്ടു വർഷം മുമ്പ്

ബിഗ് എഫ്എം സഹോദരങ്ങളുടെ കൂട്ടായ്മയിൽ താരയുടെ വിവാഹം; അനുഗ്രഹം ചൊരിഞ്ഞ് കേട്ടറിഞ്ഞവരും ഫേസ്‌ബുക്കിലൂടെ കണ്ടറിഞ്ഞവരും നിരവധി പേർ; ബിഗ്എഫ്എമ്മിന്റെ ഫേസ്‌ബുക്ക് പേജിൽ താര തന്റെ ദുരിതങ്ങൾ പങ്കുവെച്ചത് രണ്ടു വർഷം മുമ്പ്

മറുനാടൻ മലയാളി ഡസ്‌ക്‌

തിരുവനന്തപുരം: ബിഗ് എഫ്എമ്മിന്റെ ഫെയ്‌സബുക്ക് പേജിലൂടെ തന്റെ ദുരിതങ്ങൾ പങ്കുവെച്ച താര. അന്ന് അമ്മ നഷ്ടപ്പെട്ട് ദുരിതങ്ങൾ അനുഭവിക്കുന്ന താരയുടെ വാക്കുകൾ ബിഗ് എഫ്എം സംഘത്തെ വേദനിപ്പിച്ചു. എന്നാൽ തുടർന്നുള്ള ദിവസങ്ങൾ അവൾ സുരക്ഷിതത്വം എന്താണെന്നറിഞ്ഞു തുടങ്ങി.

ഇന്നലെ വെൺപാലവട്ടം ഭഗവതി ക്ഷേത്രത്തിൽ ലിബിൻ താരയെ താലികെട്ടുമ്പോൾ ആങ്ങളയായി ബിഗ് എഫ്എമ്മിലെ പ്രോഗ്രാം ഹെഡ് കിടിലം ഫിറോസും ചേച്ചിയുടെ സ്ഥാനത്തു നിന്നുകൊണ്ട് നിർമ്മാതാവ് എംജെ സുമിയും. പിന്നെ പുടവ സമ്മാനിച്ചവർ, സ്വർണം സമ്മാനിച്ചവർ, മൂന്നിനം പ്രഥമനുമായി സദ്യ തയ്യാറാക്കിയവർ, മറുവീടിന് അലമാര ഉൾപ്പെടെയുള്ള സമ്മാനങ്ങൾ എത്തിച്ചവർ തുടങ്ങി റേഡിയോയിലൂടെ ഈ മേടത്തിൽ താലികെട്ടിനെ കുറിച്ചറിഞ്ഞവർ അങ്ങനെ നിരവധി പേർ എത്തി.

രണ്ടു വർഷത്തിനു മുമ്പാണ് ബിഗ് എഫ്എമ്മിന്റെ ഫേസ്‌ബുക്ക് പേജിൽ കമന്റായി താര തന്റെ ദുരിതം സൂചിപ്പിക്കുന്നത്. താരയെ തിരക്കി ഫിറോസും സംഘവും കുമാരപുരത്തേക്ക് എത്തി. അവിടെ ഒരു ചായ്പിൽ കഴിഞ്ഞ അമ്മയെ നഷ്ടപ്പെട്ട പെൺകുട്ടിയുടെ ദുരിതം ബിഗ് എഫ്എം സംഘത്തെ കണ്ണീരിലാക്കി.

അവളെ പെങ്ങളായി അവരേറ്റെടുത്തു. ആദ്യം കല്ലടിമുഖത്ത് ഒരു ഫ്‌ളാറ്റെടുത്തു സുരക്ഷിതമായ വാസസ്ഥലം നൽകി. തുടർന്ന് താരയെ ഹോട്ടൽ മാനേജ്‌മെന്റ് ഷെഫ് കോഴ്‌സിനു പഠിക്കാനായി ചേർത്തു. താര തന്റെ ഉത്തരവാദിത്വം കൃത്യമായി നിർവഹിച്ചു. താര പഠിച്ചു. ശേഷമാണ് താരയെ വിവാഹം കഴിപ്പിച്ച് അയക്കേണ്ട ഉത്തരവാദിത്വം റേഡിയോ കുടുംബം ഏറ്റെടുക്കുന്നത്.

ബിഗ് എഫ്എമ്മിലൂടെ തന്നെ വരനെ തേടി. മൂന്ന് നിബന്ധനകൾ ബിഗ് എഫ്എം വച്ചു. ജാതി, മത നിർബന്ധം പാടില്ല, താരയെ പഠിപ്പിക്കണം, അവളെ കരയിക്കരുത്. ഏഴ് ആലോചനകൾ വന്നു. കരകുളം കെൽട്രോൺ ജംഗ്ഷനിൽ താമസിക്കുന്ന വെള്ളനാട് സ്വദേശി ലിബിന്റെ ആലോചന സ്വീകരിച്ചു. ലിബിൻ സ്‌കൂൾ വാൻ ഡ്രൈവറാണ്.

വരനും വധുവും ഒത്തിറങ്ങി ഷോപ്പിംങ് നടത്തിയതും എഫ്എമ്മിലെ താരയുടെ സഹോദരങ്ങൾ സോഷ്യൽ മീഡിയയിലൂടെ വീഡിയോ ആക്കി വൈറൽ ആക്കി. വിവരങ്ങൾ അറിഞ്ഞ് നിരവധി ആളുകളും എത്തി വിവാഹം മംഗളമായി കൂടി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP