Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഏത് മതമാണ് സ്ത്രീവിരുദ്ധം അല്ലാത്തത്? കോഴിക്കോട് എത്തിയ തസ്ലിമ നസ്രീൻ ചോദിക്കുന്നു..

ഏത് മതമാണ് സ്ത്രീവിരുദ്ധം അല്ലാത്തത്? കോഴിക്കോട് എത്തിയ തസ്ലിമ നസ്രീൻ ചോദിക്കുന്നു..

കോഴിക്കോട്: എല്ലാ മതങ്ങളും സ്ത്രീവിരുദ്ധമാണെന്ന് ബംഗ്ലാദേശ് എഴുത്തുകാരി തസ്ലിമ നസ്രീൻ. രാജ്യത്ത് മതത്തിന്റെ പേരിൽ അസഹിഷ്ണുതയാണെന്ന പരാമർശങ്ങൾ കത്തിനിൽക്കെ തന്നെയാണ് വിവാദ ബംഗ്ലാദേശ് എഴുത്തുകാരി തസ്ലിമാ നസ്രീൻ പുതിയ പ്രസ്താവനയുമായി രംഗത്തെത്തിയത്. മൗലികവാദികളാണ് ഇതിന് പിന്നിലെന്നും എഴുത്തുകാരി കുറ്റപ്പെടുത്തി. കോഴിക്കോട് നടന്ന കേരള സാഹിത്യോത്സവത്തിൽ സംസാരിക്കുകയായിരുന്നു അവർ.

രാജ്യത്തെ കൂടുതൽ ജനങ്ങളും സഹിഷ്ണുതയുള്ളവരും മറ്റുള്ളവന്റെ വിശ്വാസങ്ങളെ മാനിക്കുന്നവരുമാണ്. ഇന്ത്യയിലെ നിയമം അസഹിഷ്ണുതയെ പിന്തുണയ്ക്കുന്നില്ല. എന്നാൽ രാജ്യത്ത് അസഹിഷ്ണുതരായ നിരവധിപ്പേരുണ്ട്. രാജ്യത്ത് നടക്കുന്നത് മതനിരപേക്ഷതയും മൗലികവാദവും, മനിഷ്യത്വവും കിരാതവും, സ്വാതന്ത്രത്തിന് വില കൽപ്പിക്കുന്നവരും കൽപ്പിക്കാത്തവരും തമ്മിലുള്ള യുദ്ധമാണെന്നും തസ്ലീമ കുറ്റപ്പെടുത്തി. ദാദ്രി സംഭവത്തെ അപലപിച്ച അവർ സാഹിത്യ അക്കാദമി അവാർഡുകൾ തിരിച്ചുനൽകി പ്രതിഷേധമറിയിച്ച എഴുത്തുകാരെ പ്രശംസിക്കുകയും ചെയ്തു.

 

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP