Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കണ്ടെടുത്തത് കരിമിന്റെ മൃതദേഹമല്ലെന്ന് ഡിഎൻഎ ഫലം; വിശദമായ പരിശോധന ഹൈദരാബാദിലെ ലാബിൽ; തമാരശേരി അബ്ദുൾ കരിം കൊലക്കേസ് അന്വേഷണത്തിൽ പ്രതിസന്ധി

കണ്ടെടുത്തത് കരിമിന്റെ മൃതദേഹമല്ലെന്ന് ഡിഎൻഎ ഫലം; വിശദമായ പരിശോധന ഹൈദരാബാദിലെ ലാബിൽ; തമാരശേരി അബ്ദുൾ കരിം കൊലക്കേസ് അന്വേഷണത്തിൽ പ്രതിസന്ധി

കോഴിക്കോട്: തമാരശേരി അബ്ദുൾ കരിം കൊലക്കേസ് അന്വേഷണത്തിൽ പുതിയ വഴിത്തിരിവ്. പൊലീസ് കണ്ടെടുത്ത മൃതദേഹം കോരങ്ങാട്ട് എരഞ്ഞോണവീട്ടിൽ അബ്ദുൽ കരീമിന്റെതല്ലെന്ന് ഡിഎൻഎ ഫലം. തിരുവനന്തപുരത്തെ ഡിഎൻഎ ഫോറൻസിക് ലാബിലെ പരിശോധനാ ഫലമാണ് ഇത് വ്യക്തമാക്കുന്നത്. വിശദമായി വീണ്ടും ഹൈദരബാദിലെ ഫോറൻസിക് ലാബിൽ നിന്നും പരിശോധന നടത്തും.

മൈസൂരുവിലെ കനാലിൽ നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്.  പിതാവിനെ കൊലപ്പെടുത്തിയ ശേഷം മക്കൾ മൃതദേഹം കനാലിൽ തള്ളിയെന്നാണ് കേസ്. കേസിലെ പ്രതികളായ മക്കൾ മിഥുലാജ് (24), ഫിർദൗസ് (22) എന്നിവർ നൽകിയ മൊഴി പ്രകാരമാണ് ക്രൈംബ്രാഞ്ച് സംഘം തിരച്ചിൽ നടത്തിയത്. കേസുമായി ബന്ധപ്പെട്ട് കരീമിന്റെ ഭാര്യ മൈമൂനയെയും അറസ്റ്റ് ചെയ്തിരുന്നു.

20 വർഷത്തിലേറെ കുവൈത്തിൽ ഹോട്ടൽ വ്യാപാരിയായിരുന്ന അബ്ദുൽ കരീം ഭാര്യയും മക്കളുമായി അകൽച്ചയിലായിരുന്നു. കരീമിനെ കാണാതായെന്ന പരാതിയിൽ 2013 ഒക്‌ടോബർ രണ്ടിനാണ് താമരശ്ശേരി പൊലീസ് കേസെടുത്തത്. തുടർന്ന് അന്വേഷണം മക്കളിലേക്ക് നീണ്ടു. പൊലീസിനോട് കുറ്റ സമ്മതവും നടത്തി. 

2013 സെപ്റ്റംബർ 28ന് കരീമിനെ വീട്ടിൽ വച്ചു  മിഥുലാജും ഫിർദൗസും ചേർന്ന് കൊലപ്പെടുത്തുകയായിരുന്നുവെന്നാണു പിന്നീട് ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ കണ്ടെത്തിയത്. ഇവരുടെ ബന്ധുവായ കൊടുവള്ളി കരീറ്റിപ്പറമ്പ് കാട്ടുപുറായിൽ മുഹമ്മദ് ഫാഇസിനെയും (30) അറസ്റ്റ് ചെയ്തു. കരിമിനെ കാണാതായി ഏതാണ്ട് എട്ട് മാസത്തിന് ശേഷം ഇദ്ദേഹത്തിന്റെ മൃതദേഹം കർണാടകയിലെ   ചാമരാജ്‌നഗർ ജില്ലയിലെ കബനി കനാലിൽ നിന്ന് ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘം കണ്ടെടുക്കുകയായിരുന്നു. പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു ഇത്.

കരിമിനു ശ്രീലങ്കൻ സ്വദേശിനിയായ യുവതിയുമായുള്ള അടുപ്പവും സ്വത്തും പണവും കൈകാര്യം ചെയ്യാൻ സമ്മതിക്കാത്ത പിതാവിനോടുള്ള വിദ്വേഷവും കാരണമാണു മക്കൾ ഇരുവരും ചേർന്നു കൊലപാതകം നടത്തിയതെന്നാണു കേസ്. കൊല നടത്തിയ ശേഷം മാതാവിന്റെ മൂത്ത സഹോദരിയുടെ മകൻ ഫായിസിനെ വിളിച്ചു വരുത്തി മൃതദേഹം ചാക്കിൽ കെട്ടി സ്‌കോർപ്പിയോ കാറിന്റെ ഡിക്കിയിലിട്ട് ആദ്യം കൊയിലാണ്ടി റൂട്ടിൽ കണയങ്കോട് പുഴയിൽ തള്ളാനായി കൊണ്ടുപോയിരുന്നു. 

ഇവിടെ മത്സ്യത്തൊഴിലാളികളും മണൽ തൊഴിലാളികളും ഉള്ളതിനാൽ കാര്യം നടന്നില്ല. മുത്തങ്ങ വനത്തിൽ ഉപേക്ഷിച്ചെന്നായിരുന്നു മിദ്‌ലാജ് ആദ്യം നൽകിയ മൊഴി. പിന്നീടു മൈസൂരിനടുത്തുള്ള നഞ്ചൻഗോഡ് കനാലിൽ തള്ളിയെന്നു മാറ്റി പറഞ്ഞു. ജഡം തള്ളിയ സ്ഥലത്തുനിന്നു 67 കിലോമീറ്റർ അകലെയായാണു മീൻപിടിക്കാനുപയോഗിക്കുന്ന വലയിൽ കുരുങ്ങി തല അഴുകി അടർന്ന നിലയിൽ മൃതദേഹം കണ്ടെത്തിയത്.

കഴുത്തിൽ കുരുക്കിട്ടു മുറുക്കിയ പ്ലാസ്റ്റിക് കയർ പ്രതികൾ തിരിച്ചറിഞ്ഞതോടെയാണ് അവശിഷ്ടം അബ്ദുൽ കരിമിന്റേതാണെന്ന നിഗമനത്തിൽ ക്രൈംബ്രാഞ്ച് സംഘം എത്തിയത്. മൃതദേഹം അബ്ദുൾ കരിമിന്റേതു തന്നെയാണെന്നു പ്രതികളായ മക്കൾ മിദ്‌ലാജ്, ഫിർദൗസ് എന്നിവർ തിരിച്ചറിഞ്ഞിരുന്നു.

എന്നാൽ കണ്ടെടുത്ത മൃതദേഹാവശിഷ്ടങ്ങൾ അബ്ദുൽ കരിമിന്റേതു തന്നെയാണെന്നു തങ്ങൾക്ക് ഉറപ്പിക്കാനായിട്ടില്ലെന്നാണു കരിമിന്റെ സഹോദരൻ മുഹമ്മദ് വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ഡിഎൻഎ പരിശോധന നടത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP