Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'എനിക്കൊരു സ്വപ്നമുണ്ട്; കേൾവിശക്തിയില്ലാത്തവർക്ക്, പ്രത്യേകിച്ചു സ്ത്രീകൾക്കു ശക്തിപകരാൻ എന്റെ സാങ്കേതികവിദ്യയ്ക്കു കഴിയും'; ഹഡിൽ പിച്ചിങ് മത്സരത്തിൽ മൂന്നാംസ്ഥാനം നേടിയ തീർത്ഥയുടെ വാക്കുകൾക്ക് നിറഞ്ഞ കയ്യടി നൽകി സദസ്സ്

'എനിക്കൊരു സ്വപ്നമുണ്ട്; കേൾവിശക്തിയില്ലാത്തവർക്ക്, പ്രത്യേകിച്ചു സ്ത്രീകൾക്കു ശക്തിപകരാൻ എന്റെ സാങ്കേതികവിദ്യയ്ക്കു കഴിയും'; ഹഡിൽ പിച്ചിങ് മത്സരത്തിൽ മൂന്നാംസ്ഥാനം നേടിയ തീർത്ഥയുടെ വാക്കുകൾക്ക് നിറഞ്ഞ കയ്യടി നൽകി സദസ്സ്

തിരുവനന്തപുരം: ഏഷ്യയിലെ ഏറ്റവും വലിയ സ്റ്റാർട്ടപ്പ് സമ്മേളനമായ കേരള സ്റ്റാർട്ടപ് മിഷൻ നേതൃത്വം നൽകുന്ന ഹഡിൽ കേരള സ്റ്റാർട്ടപ്പ് സമ്മേളനത്തിൽ കഴിഞ്ഞ ദിവസം താരമായത് തീർത്ഥയെന്ന പെൺകുട്ടിയായിരിന്നു. സ്റ്റാർട്ടപ് മിഷനും ഐഎഎംഎഐയും ചേർന്നു നടത്തിയ ഹഡിൽ സ്റ്റാർട്ടപ് സമ്മേളനത്തിന്റെ സമാപന ചടങ്ങിലാണ് തീർത്ഥയെന്ന പെൺകുട്ടിയെ സദസ് ആദരിച്ചത.

ഹഡിൽ സ്റ്റാർട്ടപ്പ് സമ്മേളനത്തിൽ മൂന്നാം സ്ഥാനമായിരുന്നു ബധിരയായ തീർത്ഥ നിർമല സ്വന്തമാക്കിയത്. പേര് വിളിച്ചപ്പോൾ തൊട്ടടുത്തിരുന്ന കൂട്ടുകാരന്റെ സന്തോഷത്തിൽ നിന്നാണ് ആ നേട്ടം തനിക്കാണ് എന്ന് തീർത്ഥ മനസ്സിലാക്കിയത്.

'എനിക്കൊരു സ്വപ്നമുണ്ട്; കേൾവിശക്തിയില്ലാത്തവർക്ക്, പ്രത്യേകിച്ചു സ്ത്രീകൾക്കു ശക്തിപകരാൻ എന്റെ സാങ്കേതികവിദ്യയ്ക്കു കഴിയും എന്നാണ് തീർത്ഥ വേദിയിലെത്തി ആഗ്യഭാഷയിൽ പറഞ്ഞത്. പരിഭാഷകനായ അമിത്തിന്റെ സഹായത്തോടെ അത് സദസ്സ് കേട്ട് ഹർഷാരവം മുഴക്കുകയും ചെയ്തു.

തിരുവനന്തപുരത്തെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ്ങിൽ ബിഎസ്‌സി കംപ്യൂട്ടർ സയൻസ് പൂർത്തിയാക്കി ലാബ് അസിസ്റ്റന്റ് ആയി പ്രവർത്തിക്കുന്നതിനിടെയാണ് കിങ്‌സ്‌ലിക്കും പ്രവീജിനുമൊപ്പം തീർത്ഥ നിർമല ബധിരർക്കായി ടെക്‌നോപാർക്കിൽ സൈൻ നെക്സ്റ്റ് എന്ന സ്റ്റാർട്ടപ്പ് ആരംഭിക്കുന്നത്.

കോഴിക്കോട് സ്വദേശിയും ഇന്ത്യയിലെ ആദ്യ ബധിര വനിതാ സ്റ്റാർട്ടപ് സ്ഥാപകയുമായ തീർത്ഥ ബധിരരായവർക്ക് ആംഗ്യഭാഷയിൽ വിഭ്യാഭ്യാസം നൽകുകയാണു ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി മൊബൈൽ ആപ്ലിക്കേഷൻ ഇറക്കാനുള്ള ശ്രമത്തിലാണ് തീർത്ഥ.

നിർമല ബധിരർക്കായി ടെക്‌നോപാർക്കിൽ ആരംഭിച്ച സൈൻ നെക്സ്റ്റ് എന്ന സ്റ്റാർട്ടപ്പാണു ഹഡിൽ പിച്ചിങ് മത്സരത്തിൽ മൂന്നാംസ്ഥാനം നേടിയത്. തീർത്ഥയുടെ കൂടെ ഉള്ളവരും കേൾവി ശക്തിയില്ലാത്തവരാണ്. ഇവർ തൊഴിലിടങ്ങളിൽ നേരിട്ട പ്രതിസന്ധി പരിഹരിക്കാൻ കൂടിയാണു ജോലി ഉപേക്ഷിച്ചു പുതിയ സ്റ്റാർട്ടപ്പിന്റെ ഭാഗമായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP