Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കൊളവല്ലൂർ ഗ്രേഡ് എസ്‌ഐയുടെ വീട്ടിൽ പട്ടാപ്പകൽ കവർച്ച; നഷ്ടപ്പെട്ടത് കിടപ്പു മുറിയിലെ അലമാരയിൽ സൂക്ഷിച്ച ഏഴരപവന്റെ സ്വർണാഭരണങ്ങൾ; മോഷണം നടന്നത് ഭാര്യ മുൻലാതിൽ തുറന്ന് ചായയിടാൻ അടുക്കളയിൽ പോയപ്പോൾ; തീക്കട്ടയിൽ തന്നെ ഉറുമ്പരിച്ചതിൽ ഞെട്ടി നാട്ടുകാരും പൊലീസുകാരും

കൊളവല്ലൂർ ഗ്രേഡ് എസ്‌ഐയുടെ വീട്ടിൽ പട്ടാപ്പകൽ കവർച്ച; നഷ്ടപ്പെട്ടത് കിടപ്പു മുറിയിലെ അലമാരയിൽ സൂക്ഷിച്ച ഏഴരപവന്റെ സ്വർണാഭരണങ്ങൾ; മോഷണം നടന്നത് ഭാര്യ മുൻലാതിൽ തുറന്ന് ചായയിടാൻ അടുക്കളയിൽ പോയപ്പോൾ; തീക്കട്ടയിൽ തന്നെ ഉറുമ്പരിച്ചതിൽ ഞെട്ടി നാട്ടുകാരും പൊലീസുകാരും

രഞ്ജിത്ത് ബാബു

കണ്ണൂർ: കൊളവല്ലൂർ ഗ്രേഡ് എസ്‌ഐ. യുടെ വീട്ടിൽ പട്ടാപകൽ കവർച്ച. എസ്‌ഐ. വിനോദ് കുമാറിന്റെ പെരുന്താറ്റിലെ സംഗീത് എന്ന വീട്ടിൽ നിന്നാണ് ഇന്ന് രാവിലെ 6 നും 6.30 ഇടയിൽ കവർച്ച നടന്നത്. എസ്‌ഐ. ഡ്യൂട്ടിയിലായിരുന്നു. കിടപ്പു മുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണ്ണാഭരണങ്ങളാണ് കവർച്ച ചെയ്യപ്പെട്ടത്. എസ്‌ഐ. യുടെ ഭാര്യ സുബാഷിണിയുടെ അഞ്ചര പവൻ താലിമാല, രണ്ട് പവൻ വരുന്ന രണ്ട് വളകൾ, കാൽ പവൻ മോതിരം എന്നിവയാണ് നഷ്ടപ്പെട്ടത്.

രാവിലെ വീടിന്റെ മുൻവാതിൽ തുറന്ന് വച്ച ശേഷം ചായ ഇടാൻ അടുക്കളിയൽ പോയതായിരുന്നു. തിരിച്ച് കിടപ്പ് മുറിയിലെത്തിയപ്പോൾ അലമാര തുറന്നിട്ട നിലയിൽ കാണപ്പെടുകയായിരുന്നു. അലമാരക്കകത്ത് സൂക്ഷിച്ച സ്വർണ്ണാഭരണങ്ങൾ മോഷ്ടിച്ച് കള്ളൻ കടന്നുകളയുകയും ചെയ്തു. തലശ്ശേരി പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് ടൗൺ സിഐ. എം. പി. ആസാദ്, എസ്‌ഐ. എം. അനിൽ, എന്നിവർ വീട്ടിലെത്തി അന്വേഷണം നടത്തി. വിരലടയാള വിദഗ്ദധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. മോഷ്ടാവിനെക്കുറിച്ചുള്ള വിവരങ്ങളൊന്നും ലഭ്യമായിട്ടില്ലെന്നാണ് പൊലീസ് കൈമാറുന്ന വിവരം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP