Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

രോഗിയെ കാണാനെന്ന വ്യാജേന എത്തി വീട്ടമ്മയുടെ ബാഗ് കവർന്നു; മോഷ്ടിച്ച ബാഗുമായി കൂളായി മുങ്ങുന്നതിനിടയിൽ ഫ്രീക്കൻ കള്ളൻ സിസി ക്യാമറയിൽ കുടുങ്ങി; ചിത്രങ്ങൾ വൈറലായതോടെ തൊടുപുഴയിലെ ആശുപത്രിക്കള്ളനെ തിരഞ്ഞ് പൊലീസ്

മറുനാടൻ ഡെസ്‌ക്‌

തൊടുപുഴ: സ്വകാര്യ ആശുപത്രിയിൽ നിന്ന് കവർന്ന ബാഗുമായി കള്ളൻ അതിസമർത്ഥമായി കടന്നു. സി.സി ടീവി ക്യാമറ ദൃശ്യങ്ങളുടെ സഹായത്തോടെ പ്രതിയെ നാളുകൾക്ക് ശേഷം കണ്ടെത്തി. കഴിഞ്ഞ ജൂലൈ 16നാണ് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ നിന്നും ചികിത്സയിൽ കഴിയുന്ന ഭർത്താവിന് കൂട്ടിരുന്ന സ്ത്രീയുടെ ബാഗ് മോഷ്ടിക്കപ്പെട്ടത്. ട്രൗസറും നീലഷർട്ടും ധരിച്ചെത്തിയ യുവാവാണ് ബാഗ് മോഷ്ടിച്ച ശേഷം അതിവിദഗ്ദ്ധമായി മുങ്ങിയത്. ഇയാളോടൊപ്പം റോസ് നിറത്തിലുള്ള ഷർട്ടും മുണ്ടും ധരിച്ചയാളും ഉണ്ടായിരുന്നു.

സ്ത്രീയുടെ ബാഗുമായി ലിഫ്റ്റിൽ കയറി രക്ഷപ്പെടുന്ന യുവാവിന്റെ വീഡിയോയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ആർക്കും യാതൊരു സംശയവും തോന്നാത്തവിധത്തിലായിരുന്നു യുവാവിന്റെ പെരുമാറ്റം. ബാഗുമായി ലിഫ്റ്റിന് സമീപത്തെത്തിയ യുവാവ് ലിഫ്റ്റിൽ കയറി പോകുന്നതാണ് വീഡിയോ ദൃശ്യങ്ങളിലുള്ളത്. രോഗിയെ കാണാനെത്തിയ സ്ത്രീ ആശുപത്രിമുറിയിൽ നിന്നും മരുന്ന് വാങ്ങാനായി ഫാർമസിയിലേക്ക് പോയ സമയത്താണ് മോഷണം നടന്നതെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.

പണവും മൊബൈൽ ഫോണും ഉൾപ്പെടെയുള്ളവ സ്ത്രീയുടെ ബാഗിലുണ്ടായിരുന്നു.ആശുപത്രിയിലെ സിസിടിവിയിൽ പതിഞ്ഞ ദൃശ്യങ്ങൾ പുറത്തുവിട്ടതോടെ പ്രതികളെ കണ്ടെത്താനാകുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ. മോഷ്ടാക്കളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 9497980390 എന്ന നമ്പറിൽ വിവരമറിയിക്കണമെന്ന് തൊടുപുഴ പൊലീസ് അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP