Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നിരീക്ഷണത്തിനായി 165 ലേസർ ക്യാമറകൾ; ബാഗുകൾ പരിശോധിക്കുന്നതിന് അഞ്ച് അത്യാധുനിക സ്‌കാനറുകൾ; തിരുവനന്തപുരം വിമാനത്താവളത്തിൽ ബയോമെട്രിക് സംവിധാനം വരുന്നു; ഇളവ് വിദേശ പൈലറ്റുമാർക്ക് മാത്രം

നിരീക്ഷണത്തിനായി 165 ലേസർ ക്യാമറകൾ; ബാഗുകൾ പരിശോധിക്കുന്നതിന് അഞ്ച് അത്യാധുനിക സ്‌കാനറുകൾ; തിരുവനന്തപുരം വിമാനത്താവളത്തിൽ ബയോമെട്രിക് സംവിധാനം വരുന്നു; ഇളവ് വിദേശ പൈലറ്റുമാർക്ക് മാത്രം

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി ബയോ മെട്രിക് സംവിധാനം ഒരുക്കുന്നു. ആധുനിക ഉപകരണങ്ങൾ എത്തിച്ച് സുരക്ഷ മെച്ചപ്പെടുത്താനാണ് വിമാനത്താവള അധികൃതർ ഒരുങ്ങുന്നത്. സുരക്ഷ ശക്തമാക്കുന്നതിനായി ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റിയുടെ നിർേദശപ്രകാരമാണിത്. ഇന്ത്യയിലെ വിമാനത്താവളങ്ങളിൽ ആദ്യമായാണ് ഈ സംവിധാനം വരുന്നത്.

സുരക്ഷാസേനാംഗങ്ങൾ, വിമാന ഏജൻസി ജീവനക്കാർ, വിദേശികൾ ഒഴികെയുള്ള പൈലറ്റുമാർ, എയർട്രാഫിക് കൺട്രോൾ ജീവനക്കാർ, കസ്റ്റംസ്, എമിഗ്രേഷൻ ഉദ്യോഗസ്ഥർ, ഗ്രൗണ്ട് ഹാൻഡിലിങ് ഏജൻസികൾ, കയറ്റിയിറക്കു തൊഴിലാളികൾ, എയർപോർട്ട് അഥോറിറ്റി ജീവനക്കാർ അടക്കം 5000 പേർക്കാണ് ഈ സംവിധാനം ഏർപ്പെടുത്തുന്നത്. ഇതിനുള്ള യന്ത്രങ്ങൾ മാർച്ച് പകുതിയോടെ സ്ഥാപിച്ചുതുടങ്ങും.

നിലവിൽ ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ നൽകുന്ന പാസ് ഉപയോഗിച്ചാണ് ജീവനക്കാർ പ്രവേശിക്കുന്നത്. ഇനി പാസിനോടൊപ്പം ബയോമെട്രിക് സംവിധാനവും ഉപയോഗിച്ചേ വിമാനത്താവളത്തിൽ പ്രവേശിക്കാനാകൂവെന്ന് ഡയറക്ടർ ജോർജ് ജി.തരകൻ പറഞ്ഞു. അടുത്തിടെ അന്താരാഷ്ട്ര ടെർമിനലിൽ യാത്രക്കാരുടെ ലഗേജുകളിൽനിന്ന് ആഭരണങ്ങളും മൊബൈൽ ഫോണുകളും കവർന്ന സംഭവങ്ങളുണ്ടായി. കയറ്റിയിറക്കു വിഭാഗത്തിലെ മൂന്നു തൊഴിലാളികൾ അറസ്റ്റിലാവുകയും ചെയ്തു. ജീവനക്കാർ ജോലിക്കെത്തിയശേഷം 'മുങ്ങു'ന്നതും പതിവായിരുന്നു. പുതിയ സംവിധാനം വരുന്നതോടെ ജോലികൃത്യത ഉറപ്പാക്കിയേ പുറത്തുപോകാനാകൂ.

650 ഏക്കറുള്ള വിമാനത്താവളത്തിന്റെ സുരക്ഷ ശക്തമാക്കുന്നതിനായി രണ്ട് ടെർമിനലുകളിലെ തന്ത്രപ്രധാനമായ ഭാഗങ്ങളിൽ ക്യാമറകൾ സ്ഥാപിക്കുന്നു. രാപകൽ ദൃശ്യങ്ങൾ പകർത്താൻ കഴിയുന്ന 165 ലേസർ ക്യാമറകളാണ് വയ്ക്കുന്നത്. പാർക്കിങ് മേഖലയിലെ വാഹനങ്ങളിൽനിന്ന് പെട്രോൾ, ബാറ്ററി, ടയർ എന്നിവ കവരുക, ബൈക്കുകൾ മോഷ്ടിക്കുക തുടങ്ങിയ സംഭവങ്ങളെത്തുടർന്നാണ് പുറത്തും ക്യാമറകൾ സ്ഥാപിക്കുന്നത്.

വിമാനങ്ങളുടെ വരവും പോക്കുമറിയുന്നതിന് എൽ.ഇ.ഡി.യിലുള്ള പ്രദർശനഫലകം കഴിഞ്ഞദിവസം ഏർപ്പെടുത്തി. ഇത് പഴയതിനേക്കാൾ ഫലപ്രദമാണ്. ആഭ്യന്തര ടെർമിനലിൽ കൗണ്ടർ ഡിസ്പ്ലേ സംവിധാനവും ഒരുക്കി. യാത്രക്കാരുടെ ബാഗുകൾ പരിശോധിക്കുന്നതിന് അഞ്ച് അത്യാധുനിക സ്‌കാനറുകളും സ്ഥാപിക്കും. ഇവ മാർച്ച് അവസാനത്തോടെ യാഥാർഥ്യമാകും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP