Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

വിദേശജോലി റിക്രൂട്ട്മെന്റ് തട്ടിപ്പ് നടത്തിയ അന്തർസംസ്ഥാന സംഘത്തിന് നേതൃത്വം നൽകിയത് മലയാളി യുവതി; തൊടുപുഴയിൽ മാത്രം പണം പോയത് 36 പേർക്ക്.സമാനമായ തട്ടിപ്പ് എറണാകുളം,കോട്ടയം ജില്ലകളിലും നടത്തി

വിദേശജോലി റിക്രൂട്ട്മെന്റ് തട്ടിപ്പ് നടത്തിയ അന്തർസംസ്ഥാന സംഘത്തിന് നേതൃത്വം നൽകിയത് മലയാളി യുവതി; തൊടുപുഴയിൽ മാത്രം പണം പോയത് 36 പേർക്ക്.സമാനമായ തട്ടിപ്പ് എറണാകുളം,കോട്ടയം ജില്ലകളിലും നടത്തി

മറുനാടൻ മലയാളി ബ്യൂറോ

തൊടുപുഴ :വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ഉത്തരേന്ത്യൻ മാഫിയാ സംഘങ്ങൾ തട്ടിയെടുത്തത് നിരവധിലക്ഷങ്ങൾ. ഇടുക്കി ജില്ലയ്ക്ക് പുറത്തുള്ളയാളുകളുടെയും പണം പോയതായി വിവരം തൊടുപുഴ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഉന്നതപൊലീസ് ഉദ്യോഗസ്ഥരുടെ മക്കളും ബന്ധുക്കളും തട്ടിപ്പിനിരയായതായി വിവരമുണ്ട്. ഇവരോട് ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനുകളിൽ പരാതി നൽകാനാണ് തൊടുപുഴ പൊലീസ് നൽകിയിരിക്കുന്ന നിർദ്ദേശം.

വിദേശത്ത് ജോലി വാഗ്ദാനം ചെയ്തു ലക്ഷങ്ങൾ തട്ടിയ കേസിൽ ഉത്തർപ്രദേശ് സ്വദേശി കഴിഞ്ഞ ദിവസം പിടിയിലായതോടെയാണ് തട്ടിപ്പിനെക്കുറിച്ച് കൂടുതൽ സംഭവങ്ങൾ പുറത്തുവരുന്നത്. ബിജ്നോർ സ്വദേശി സഹീർ അഹമ്മദ്(52) ആണ് കഴിഞ്ഞ ദിവസം പിടിയിലായത്. മൂന്നുമാസം മുൻപ് മുട്ടം ചള്ളാവയലിലെ സ്വകാര്യ ഐടിഐ സ്ഥാപനത്തിലെ 18 ഉദ്യോഗാർഥികളിൽ നിന്നായി 17,50,000 രൂപയാണ് തട്ടിയെടുത്തത്.35,000 മുതൽ 70000രൂപവരെ നഷ്ടമായവർ ഇക്കൂട്ടത്തിലുണ്ട്.

ഇയാൾ പിടിയിലായതോടെ തട്ടിപ്പിനിരയായ ജില്ലയ്ക്ക് പുറത്തുള്ള നിരവധിയാളുകളും പരാതിയുമായി എത്തിയത്. തൊടുപുഴ പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് സഹീർ വലയിലായത്. ഉദ്യോഗാർഥികളുമായി ഇയാൾ ബന്ധപ്പെട്ട ഫോൺ നമ്പർ പിന്തുടർന്ന് പൊലീസ് നടത്തിയ ശാസ്ത്രീയ അന്വേഷണമാണ് പ്രതിയെ കുടുക്കിയത്. വാംബോലിം എന്ന സ്ഥലത്തെ ഫ്ളാറ്റിൽനിന്നു അവിടത്തെ ഗോവൻ പൊലീസിന്റെ സഹായത്തോടെയാണ് അറസ്റ്റ് ചെയ്തത്.

കോടതിയിൽ ഹാജരാക്കിയ പ്രതിയെ 30 വരെ റിമാൻഡ് ചെയ്തിരിക്കുകയാണ്. ഇയാൾക്കു പിന്നിൽ വൻ റാക്കറ്റ് ഉണ്ടെന്നാണു സൂചന. ചോദ്യംചെയ്യലിൽ തട്ടിപ്പിൽ പങ്കാളിയായ മലയാളി സ്ത്രീയെക്കുറിച്ചും സംഘത്തിലെ മറ്റുള്ളവരെക്കുറിച്ചുമുള്ള വിവരങ്ങൾ നൽകാൻ പ്രതി തയാറായിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. എന്നിരുന്നാലും സംഘത്തെ കണ്ടെത്തുന്നതിനുള്ള അന്വേഷണം തുടരുകയാണെന്നു പൊലീസ് പറഞ്ഞു.ഇക്കാലത്തും ഇതുപോലെയുള്ള തട്ടിപ്പിൽ ആളുകൾ പണം നഷ്ടപ്പെടുത്തുന്നത് എന്തുകൊണ്ടാണെന്ന് മനസ്സിലാകുന്നില്ലെന്ന് എസ്.ഐ പി.എസ്. നാസർ പറഞ്ഞു.

തട്ടിപ്പിനിരയായവരോടെല്ലാം മുട്ടം പഞ്ചായത്തിലെ സ്വകാര്യ ഐടിഐയുമായി ബന്ധപ്പെട്ട ഉദ്യോഗാർത്ഥികളാണ് തട്ടിപ്പിനിരയായത്. ഡൽഹിയിലുള്ള മലയാളം സംസാരിക്കുന്ന രേണു എന്ന പേരിൽ പരിചയപ്പെട്ട സ്ത്രീയാണ് തട്ടിപ്പ് നടത്തിയത്. ഇവരുടെ അക്കൗണ്ടിലേക്കാണ് ഉദ്യോഗാർത്ഥികൾ പണം അടച്ചത്.ഇവരെക്കുറിച്ചുള്ള സൂചനകളൊന്നും ഇനിയും ലഭിച്ചില്ല.എന്നാൽ ഇവർ അന്തർ സംസ്ഥാന സംഘത്തിലുൾപ്പെട്ടവരാണെന്ന സൂചനയാണ് പൊലീസിനുള്ളത്.മുട്ടം, തൊടുപുഴ,കോട്ടയം,എറണാകുളം ജില്ലയിലുള്ളവരാണ് ഇപ്പോൾ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.

രാമപുരം,കോതമംഗലം സ്റ്റേഷനുകൾക്കു കീഴിലാണ് പരാതിക്കാരുള്ളത്.തട്ടിപ്പിനായി ഉപയോഗിച്ച ഫോൺ നമ്പരും ബാങ്ക് അക്കൗണ്ടും തെലുങ്കാനയിലെ മേൽവിലാസം ഉപയോഗിച്ച് നേടിയതാണെന്നു പൊലീസ് കണ്ടെത്തിയിട്ടുണ്ട്.തൊടുപുഴയിൽ മാത്രം 36 പേരാണ് തട്ടിപ്പിനിരയായത്.മാർച്ച്,ഏപ്രിൽ മാസങ്ങളിലായാണ് ഇവരുടെ തട്ടിപ്പ് റിക്രൂട്ട്മെന്റ് നടത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP