Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പതിനെട്ടുകാരിയെ രാത്രിയിൽ വാടകവീട്ടിൽ നിന്നും ഇറക്കിവിട്ടു വീട്ടുടമ; ഇല്ലാത്ത കോടതി ഉത്തരവ് ദുർവ്യാഖ്യാനം നടത്തിയ അതിക്രമം ഗുണ്ടകളുടെ സാന്നിധ്യത്തിൽ; പോകാൻ മറ്റൊരിടവു ഇല്ലെന്ന് പറഞ്ഞിട്ടും കേൾക്കാതെ വീട്ടുസാധനങ്ങൾ വലിച്ചുവാരി പുറത്തെറിഞ്ഞു; സംഭവം അറിഞ്ഞെത്തിയിട്ടും നടപടിയെടുക്കാതെ പൊലീസ്

പതിനെട്ടുകാരിയെ രാത്രിയിൽ വാടകവീട്ടിൽ നിന്നും ഇറക്കിവിട്ടു വീട്ടുടമ; ഇല്ലാത്ത കോടതി ഉത്തരവ് ദുർവ്യാഖ്യാനം നടത്തിയ അതിക്രമം ഗുണ്ടകളുടെ സാന്നിധ്യത്തിൽ; പോകാൻ മറ്റൊരിടവു ഇല്ലെന്ന് പറഞ്ഞിട്ടും കേൾക്കാതെ വീട്ടുസാധനങ്ങൾ വലിച്ചുവാരി പുറത്തെറിഞ്ഞു; സംഭവം അറിഞ്ഞെത്തിയിട്ടും നടപടിയെടുക്കാതെ പൊലീസ്

തൊടുപുഴ: വാടകയ്ക്കു താമസിച്ചിരുന്ന ഡിഗ്രി വിദ്യാർത്ഥിനിയെ രാത്രിയിൽ ഒരുപറ്റം ആളുകൾ വീട്ടിൽനിന്ന് ബലമായി ഇറക്കിവിട്ടു സംഭവം വിവാദമാകുന്നു. സ്ത്രീസുരക്ഷയിൽ ഇടപെടേണ്ട പൊലീസാകട്ടെ സംഭവം അറിഞ്ഞിട്ടും നടപടിയെടുക്കാതെ നോക്കി നിന്നു. വീട്ടിൽ പെൺകുട്ടി ഒറ്റക്കായിരുന്ന സമയം നോക്കിയായിരുന്നു വീട്ടുടമ ബന്ധുക്കളും ഗുണ്ടകളുമായെത്തിഅ അതിക്രമം നടത്തിയത്. അപകടത്തിൽ പരിക്കേറ്റ ഇളയ സഹോദരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനാൽ അമ്മ എറണാകുളത്തായിരുന്നു.

തൊടുപുഴയ്ക്കു സമീപം കരിങ്കുന്നം പഞ്ചായത്തിലെ മഞ്ഞക്കടമ്പിൽ ഞായറാഴ്ച വൈകീട്ട് ഏഴുമണിയോടെയാണ് അതിക്രമം അരങ്ങേറിയത്. ഇല്ലാത്ത കോടതിയുത്തരവിന്റെ പേരുപറഞ്ഞാണ് കെട്ടിടം ഉടമയായ അദ്ധ്യാപികയും ബന്ധുക്കളും ഒരുപറ്റം ഗുണ്ടകളും പെൺകുട്ടിയോട് അതിക്രമം കാട്ടിയത്. കുടുംബത്തിന്റെ മുഴുവൻ സാധനങ്ങളും വാരിവലിച്ച് പുറത്തിട്ടു. ഏതാനും മാസംമുമ്പാണ് ഈ കെട്ടിടം പെൺകുട്ടിയുടെ പിതാവ് വാടകയ്ക്കെടുത്തത്. പിതാവിനൊപ്പം പെൺകുട്ടിയും മാതാവും മൂത്ത സഹോദരിയും ഇളയ സഹോദരനുമാണ് ഇവിടെ താമസിച്ചിരുന്നത്. ഏതാനുംനാൾ കഴിഞ്ഞപ്പോൾ മാതാപിതാക്കൾ തമ്മിൽ വഴക്കായി. ഇതേച്ചൊല്ലി പൊലീസ് സ്റ്റേഷനിലും കോടതിയിലും കേസെത്തി.

പിതാവ് കുടുംബത്തെ വിട്ടുപോയി. വാടക ഒഴിഞ്ഞതായും ഭാര്യയെയും മക്കളെയും എത്രയും വേഗം ഒഴിപ്പിക്കണമെന്നും ഇയാൾ കെട്ടിടം ഉടമയായ അദ്ധ്യാപികയോട് ആവശ്യപ്പെട്ടു. ബന്ധുബലവും മറ്റ് സാമ്പത്തിക സംവിധാനവും ഇല്ലാത്ത തങ്ങൾക്ക് പോകാനൊരിടമില്ലെന്ന് പെൺകുട്ടിയും മാതാവും കെട്ടിടം ഉടമയോട് പറഞ്ഞു.

എന്നാൽ അതുകേൾക്കാതെ താമസക്കാരെ ബലമായി ഇറക്കിവിടാൻ കെട്ടിടം ഉടമ ശ്രമിച്ചതോടെ ഇവർ കെട്ടിടം ഉടമയ്ക്കും പിതാവിനുമെതിരേ കോടതിയെ സമീപിച്ചു. താമസക്കാരെ ബലമായി ഇറക്കി വിടരുതെന്ന് കെട്ടിടം ഉടമയോടും എത്രയുംവേഗം ഭാര്യയെയും മക്കളെയും സുരക്ഷിതമായ സ്ഥലം കണ്ടെത്തി താമസിപ്പിക്കണമെന്ന് പിതാവിനോടും കോടതി ഉത്തരവിട്ടു. ഡിസംബർ ഏഴിനുമുമ്പ് തീരുമാനം എടുക്കണമെന്നാണ് കോടതി നിർദേശിച്ചത്.

എന്നാൽ, ഈ കോടതിയുത്തരവിനെ ദുർവ്യാഖ്യാനം ചെയ്ത് വീട്ടുടമയ്ക്ക് അനുകൂലമായി പൊലീസ് നിലപാടെടുത്തതാണ് അതിക്രമത്തിന് കാരണമായത്. സംഭവമറിഞ്ഞ് ഒട്ടേറെ രാഷ്ട്രീയ നേതാക്കളും തൊടുപുഴ നഗരസഭാ കൗൺസിലർമാരും സ്ഥലത്തെത്തിയിരുന്നു. എന്നാൽ അവരാരും പെൺകുട്ടിയെ സഹായിക്കാനോ സുരക്ഷിത സ്ഥാനത്തെത്തിക്കാനോ തയ്യാറായില്ല. ഏറെസമയം ഗുണ്ടകൾക്കു മുന്നിൽനിന്ന് അപമാനിതയായ പെൺകുട്ടിയെ ഒടുവിൽ കിലോമീറ്ററുകൾക്ക് അപ്പുറത്തുനിന്നും പരിചയക്കാരെത്തിയാണ് രക്ഷിച്ചു കൊണ്ടുപോയത്. പെൺകുട്ടിക്ക് സംരക്ഷണം ആവശ്യപ്പെട്ട് ഇവർ ഡി.ജി.പിക്ക് പരാതി അയച്ചു.

ഡിസംബർ ഏഴിനുള്ളിൽ വീട് ഒഴിഞ്ഞു കൊടുക്കണമെന്ന കോടതി ഉത്തരവ് തന്റെ പക്കൽ ഉണ്ടെന്നാണ് കരിങ്കുന്നം എസ്.ഐ. പറഞ്ഞത്. അതുകൊണ്ടാണ് വിഷയത്തിൽ ഇടപെടാതിരുന്നതെന്നുമാണ് പൊലീസിന്റെ വിശദീകരണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP