Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തൊടുപുഴയെ കൊച്ചിയുടെ ഉപഗ്രഹ നഗരമാക്കും; സബർബൻ ഹൈവേയുടെ അലൈന്മെന്റെ നിശ്ചയിക്കൽ ചുമതല നാറ്റ്പാക്കിന്; എറണാകുളത്തേക്കുള്ള യാത്രസമയം ഒരു മണിക്കൂറിൽ താഴെയാകും

തൊടുപുഴയെ കൊച്ചിയുടെ ഉപഗ്രഹ നഗരമാക്കും; സബർബൻ ഹൈവേയുടെ അലൈന്മെന്റെ നിശ്ചയിക്കൽ ചുമതല നാറ്റ്പാക്കിന്; എറണാകുളത്തേക്കുള്ള യാത്രസമയം ഒരു മണിക്കൂറിൽ താഴെയാകും

തൊടുപുഴ: തൊടുപുഴയിൽ നിന്ന് എറണാകുളത്തേക്കുള്ള സബർബൻ ഹൈവേയുടെ അലൈന്മെന്റ് ഇൻവെസ്റ്റിഗേഷന് കേന്ദ്ര സർക്കാർ സ്ഥാപനമായ നാറ്റ്പാക്കിനെ ചുമതലപ്പെടുത്തി. ഹൈവേ നിർമ്മാണത്തോടെ കൊച്ചിയുടെ ഉപഗ്രഹപട്ടണമായി തൊടുപുഴയെ മാറ്റാൻ കഴിയുമെന്നാണ് പ്രതീക്ഷ

തൊടുപുഴനിന്ന് എറണാകുളത്തിനു കുറഞ്ഞ ദൂരത്തിൽ പുതിയ നാലുവരി ഹൈവേ നിർമ്മാണത്തിനാണ് ഉദ്ദേശിക്കുന്നത്. ഒരു മണിക്കൂറിനുള്ളിൽ എറണാകുളത്ത് എത്താൻ കഴിയുന്ന അലൈന്മെന്റാണ് തയാറാക്കുക. ഹൈവേയുടെ പ്രാരംഭ പഠനത്തിന് സംസ്ഥാന സർക്കാർ 50 ലക്ഷം രൂപ അനുവദിച്ച് ഉത്തരവിറക്കി. സബർബൻ ഹൈവേയുടെ തുടർ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കും. മന്ത്രി പിജെ ജോസഫിന്റെ നേതൃത്വത്തിൽ വിശകലനങ്ങളും വിലയിരുത്തലുകളും നടക്കും.

1982-87ൽ പി.ജെ. ജോസഫ് റവന്യൂ മന്ത്രിയായിരിക്കെ നഗരത്തിൽ ഡി.ടി.പി. സ്‌കീം (ഡീെറ്റയ്ൽഡ് ടൗൺ പ്ലാനിങ്) തയാറാക്കാൻ പഠനം നടത്തിയത് നാറ്റ്പാക്കായിരുന്നു. അവരുടെ പഠനത്തിന്റെ അടിസ്ഥാനത്തിലും നഗരവാസികളുമായി നടത്തിയ ചർച്ചകളെയും തുടർന്നാണ് പദ്ധതി അംഗീകരിച്ചത്. ഈ സാഹചര്യത്തിലാണ് അലൈന്മെന്റ് പഠനവും അവരെ ഏൽപ്പിക്കുന്നത്.

കോതായിക്കുന്ന് ബൈപ്പാസ്, അമ്പലം ബൈപ്പാസ്, കാഞ്ഞിരമറ്റം ബൈപ്പാസ്, മുനിസിപ്പൽ പാർക്ക്, ലോറി, ടാക്‌സി സ്റ്റാൻഡുകൾ, മാർക്കറ്റ് ലിങ്ക് റോഡ്, കോതായിക്കുന്ന് മുനിസിപ്പൽ ബസ് സ്റ്റാൻഡ്, മൂപ്പിൽക്കടവ് പാലം, ചേരി നിർമ്മാർജ്ജനം തുടങ്ങിയവ നാറ്റ്പാക്ക് തയാറാക്കിയ പ്രധാന പദ്ധതികളായിരുന്നു. ഇവ നടപ്പാക്കാൻ സംസ്ഥാന സർക്കാർ അന്ന് 118 ലക്ഷം രൂപ ഗ്രാന്റായി നഗരസഭയ്ക്കു നൽകി. പിന്നീട് മന്ത്രി പി.ജെ. ജോസഫ് പൊതുമരാമത്ത് മന്ത്രിയായതോടെ ബൈപ്പാസ് നിർമ്മാണം സർക്കാർ ഏറ്റെടുത്ത് യാഥാർഥ്യമാക്കി.

തുടർന്ന് കേന്ദ്രസർക്കാർ സ്ഥാപനമായ റൈറ്റ്‌സ് മറ്റൊരു മാസ്റ്റർ പ്ലാൻ കൂടി തയാറാക്കി. ഇതിലുൾപ്പെട്ട കാഞ്ഞിരമറ്റം മങ്ങാട്ടുകവല ബൈപ്പാസ്, കോലാനി വെങ്ങല്ലൂർ ബൈപ്പാസ്, മങ്ങാട്ടുകവല വെങ്ങല്ലൂർ നാലുവരിപ്പാത, തെനംകുന്ന് ബൈപ്പാസ് എന്നിവയും സർക്കാർ ഫണ്ട് അനുവദിച്ച് നിർമ്മാണം പൂർത്തിയാക്കിയിരുന്നു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP