Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പൊലീസ് സ്‌റ്റേഷന് മുന്നിൽ വെച്ച് എസ്എഫ്‌ഐക്കാർ പൊലീസുകാരെ പൊതിരെ തല്ലി; സിസി ടിവിയിലുടെ ദൃശ്യങ്ങൾ കണ്ട ഉദ്യോഗസ്ഥർ ഒന്നും ചെയ്യാതെ കൈയും കെട്ടി നോക്കിയിരുന്നു; കുട്ടിസഖാക്കളെ തൊടാത്ത തൊടുപുഴ പൊലീസിന്റെ നടപടിക്കെതിരെ കോൺഗ്രസുകാരുടെ പ്രതിഷേധം

പൊലീസ് സ്‌റ്റേഷന് മുന്നിൽ വെച്ച് എസ്എഫ്‌ഐക്കാർ പൊലീസുകാരെ പൊതിരെ തല്ലി; സിസി ടിവിയിലുടെ ദൃശ്യങ്ങൾ കണ്ട ഉദ്യോഗസ്ഥർ ഒന്നും ചെയ്യാതെ കൈയും കെട്ടി നോക്കിയിരുന്നു; കുട്ടിസഖാക്കളെ തൊടാത്ത തൊടുപുഴ പൊലീസിന്റെ നടപടിക്കെതിരെ കോൺഗ്രസുകാരുടെ പ്രതിഷേധം

തൊടുപുഴ: പൊലീസ് സ്റ്റേഷനു മുന്നിൽ പൊലീസിനെ എസ്എഫ്‌ഐക്കാർ കയ്യേറ്റം ചെയ്ത സംഭവത്തിൽ എസ്എഫ്‌ഐ ഇടുക്കി ജില്ലാ സെക്രട്ടറി എം.എസ്. ശരത്തിനെ ഒന്നാം പ്രതിയാക്കി തൊടുപുഴ പൊലീസ് കേസെടുത്തു. ജോലി തടസപ്പെടുത്തൽ, സംഘർഷം തടയാനെത്തിയ ഉദ്യോഗസ്ഥരുടെ ജോലി തടസപ്പെടുത്തൽ സംഘം ചേരൽ എന്നീ വകുപ്പുകൾ പ്രകാരമാണു കേസ്. ആകെ ഒൻപതു പേരെ പ്രതികളാക്കിയാണു  ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് എടുത്തിരിക്കുന്നത്. മറ്റു പ്രതികളെ തിരിച്ചറിയാനായിട്ടില്ലെന്നു പൊലീസ്. മർദനമേറ്റ പൊലീസുകാരൻ അക്രമത്തെക്കുറിച്ച് ഇന്നലെ രാവിലെ തൊടുപുഴ ഡിവൈഎസ്‌പിക്കു മൊഴി നൽകിയിരുന്നു. ബുധനാഴ്ച രാത്രിയായിരുന്നു സംഭവം.

എഎസ്‌ഐ ഉൾപ്പെടെ രണ്ട് പൊലീസുദ്യോഗസ്ഥരെ എസ്എഫ്‌ഐ ജില്ലാ സെക്രട്ടറിയുടെ നേതൃത്വത്തിലാണ് മർദിച്ചത്. സ്റ്റേഷനു മുന്നിൽ നടന്ന സംഘർഷം തടയാൻ എത്തിയപ്പോളായിരുന്നു ആക്രമണം. പൊലീസുകാരെ കയ്യേറ്റം ചെയ്യുന്ന ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് പൊലീസ് കേസ് എടുക്കാൻ തയ്യാറായത് .അതുവരെ തങ്ങൾ തല്ലുകൊണ്ടില്ല എന്ന നിലപാടിലായിരുന്നു. രാത്രി എട്ടേമുക്കാലോടെ തൊടുപുഴ പൊലീസ് സ്റ്റേഷന്റെ മുന്നിലായിരുന്നു സംഭവം. തൊടുപുഴയിലെ പാരലൽ കോളജിലെ വിദ്യാർത്ഥികളെ ഇരുപതിലേറെ എസ്എഫ്‌ഐ പ്രവർത്തകർ സംഘം ചേർന്ന് മർദിച്ചു. എസ്എഫ്‌ഐ ഇടുക്കി ജില്ലാ സെക്രട്ടറി എം.എസ്. ശരത്തിന്റെ നേതൃത്വത്തിലായിരുന്നു ആക്രമണം.

സിസിടിവിയിൽ സംഘർഷം കണ്ട എഎസ്‌ഐ ഉൾപ്പെടെ മൂന്ന് പൊലീസുകാർ സ്റ്റേഷനിൽ നിന്ന് ഓടിയിറങ്ങി. പ്രവർത്തകരെ പിരിച്ചുവിടാൻ ലാത്തിവീശി. പ്രകോപിതരായ എസ്എഫ്‌ഐ പ്രവർത്തകരുടെ പരാക്രമം ഇതോടെ പൊലീസുകാർക്ക് നേരെയായി. അസഭ്യവർഷം നടത്തി എഎസ്‌ഐയെയും മറ്റൊരു പൊലീസ് ഉദ്യോഗസ്ഥനെയും കയ്യേറ്റം ചെയ്തു. പാഞ്ഞു വന്ന ബൈക്കിന് മുന്നിലേക്ക് തെറിച്ചു വീണ പൊലീസുകാരൻ തലനാരിഴയ്്ക്കാണ് രക്ഷപ്പെട്ടത്.

കൂടുതൽ പൊലീസുകാരെത്തിയതോടെ എസ്എഫ്‌ഐ പ്രവർത്തകർ സ്ഥലം വിട്ടു. പൊലീസുകാർക്ക് മർദനമേറ്റിട്ടില്ലെന്നായിരുന്നു തൊടുപുഴ പൊലീസിന്റെ ആദ്യ പ്രതികരണം. പൊലീസുകാർ തല്ലുകൊള്ളരുതെന്ന് ഹൈക്കോടതി പറഞ്ഞതിന് തൊട്ടടുത്ത ദിവസമാണ് പൊലീസുകാർക്ക് നേരെയുള്ള ആക്രമണം. ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സ്റ്റേഷനിലിരുന്നു പൊലീസ് ഉദ്യോഗസ്ഥരെ എസ എഫ് ഐ നേതാക്കളും പ്രവർത്തകരും മർദ്ദിക്കുന്നത് സി സി ടി വി യിലൂടെ കണ്ടെങ്കിലും കൂടുതൽ പൊലീസ് ഉദ്യോഗസ്ഥരെ അയക്കാത്തതിൽ ദുരൂഹതയുണ്ട് .പൊലീസ് ഉദ്യോഗസ്ഥർ ഇതിൽ ക്ഷുഭിതരാണ്. ഏതാനും പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തു എത്തിയെങ്കിലും സഹ പ്രവർത്തകർ ക്രൂര മർദനത്തിന് ഇരയാകുന്നത് കയ്യും കെട്ടി നോക്കി നിൽക്കുകയായിരുന്നു.

പൊലീസിന് നേരെ ഉണ്ടായ ആക്രമണത്തെ മറച്ചു വയ്ക്കാനുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നീക്കം പൊളിഞ്ഞത് നഗരസഭയുടെ സി സി ടി വി ദൃശ്യങ്ങൾ മാധ്യമങ്ങൾ പുറത്തുവിട്ടതുമൂലമാണ്. പൊലീസ് നിഷ്‌ക്രിയവൽക്കരിക്കപ്പെട്ടതിന്റെ അവസാന ഉദാഹരണമാണ് തൊടുപുഴയിൽ മർദ്ദനമേൽക്കേണ്ടതരത്തിൽ എത്തിയതെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീൻ കുര്യാക്കോസ്. സി പി എം നേതാക്കന്മാർ കൽപ്പിക്കുന്നത് മാത്രം അനുസരിക്കുന്ന വിധത്തിൽ ഗതികെട്ട വന്ധ്യംകരിക്കപ്പെട്ട അവസ്ഥയി്‌ലാണ് എസ എഫ്ക്കാ ഐ ക്കാരുടെ രുടെ മർദ്ദനമേൽക്കുന്ന തരത്തിൽ കാര്യങ്ങൾ എത്തിയത്.കെ.എസ്.യു, യൂത്ത് കോൺഗ്രസ് നേതാക്കളെ കള്ളക്കേസിൽ കുടുക്കുവാനും, രാഷ്ട്രീയ പ്രതിയോഗികൾക്കെതിരെ, ചട്ടുകമായും പ്രവർത്തിച്ചതിനുള്ള പ്രത്യുപകാരമാണ് പൊലീസിനു ലഭിച്ചത്.സ്വന്തം സഹപ്രവർത്തകർക്ക് ക്രൂര മർദ്ദനമേൽക്കേണ്ടി വന്നിട്ടും, പ്രതികളെ സംരക്ഷിക്കാൻ വിധിക്കപ്പെട്ട അവസ്ഥയിൽ, പൊലീസിന്റെ പ്രതികരണ ശേഷി നഷ്ടപ്പെട്ടിരിക്കുകയാണെന്നും പ്രതികളെ ഉടൻ തന്നെ അറസ്റ്റു ചെയ്തില്ലെങ്കിൽ ശക്തമായ സമരപരിപാടികൾക്ക് നേതൃത്വം നൽകുമെന്നും ഡീൻ കുര്യാക്കോസ് പറഞ്ഞു.

എൽ ഡി എഫ് അധികാരത്തിൽ വന്നശേഷം സി പി എമ്മിന്റെ ആജ്ഞാനുവർത്തികളായി നിൽക്കുന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് ലഭിച്ച തിരിച്ചടിയാണ് തൊടുപുഴയിൽ ഉണ്ടായതെന്ന് മുൻ ഡി സി പ്രസിഡന്റ് റോയ് കെ പൗലോസ് പത്രസമ്മേളനത്തിൽ പറഞ്ഞു .പൊലീസിന് മർദനമേറ്റ സംഭവം ഒതുക്കി തീർക്കാൻ ശ്രമിച്ചാൽ കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു .പൊലീസിന്റെ ദയനീയ സ്ഥിതിയാണ് തൊടുപുഴയിൽ കണ്ടതെന്ന് ഡിസിസി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാർ പറഞ്ഞു .കോൺഗ്രസ് പ്രവർത്തകരെ തല്ലാൻ ആവേശം കാണിക്കുന്ന പൊലീസ് ഉദ്യോഗസ്ഥർ തല്ലുകൊണ്ടിയിട്ടും പരാതിയില്ലെന്ന് നിലപാട് സി പി എമ്മി നെ ഭയക്കുന്ന ഉന്നത ഉദ്യോഗസ്ഥരുടെ നിലപാട് മൂലമാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് സി പി മാത്യു പരിഹസിച്ചു .\

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP