Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഗതാഗതമന്ത്രി തോമസ് ചാണ്ടിയുടെ നിയമലംഘനം ചർച്ചചെയ്യണമെന്ന് ആവശ്യപ്പെട്ട് നിയമസഭയിൽ അടിയന്തരപ്രമേയ നോട്ടീസ്; കയ്യേറ്റം തെളിഞ്ഞാൽ രാജിവെയ്ക്കാമെന്ന് ഗതാഗത മന്ത്രി: നിയമ സഭയിൽ പ്രതിപക്ഷ ബഹളം

ഗതാഗതമന്ത്രി തോമസ് ചാണ്ടിയുടെ നിയമലംഘനം ചർച്ചചെയ്യണമെന്ന് ആവശ്യപ്പെട്ട് നിയമസഭയിൽ അടിയന്തരപ്രമേയ നോട്ടീസ്; കയ്യേറ്റം തെളിഞ്ഞാൽ രാജിവെയ്ക്കാമെന്ന് ഗതാഗത മന്ത്രി: നിയമ സഭയിൽ പ്രതിപക്ഷ ബഹളം

തിരുവനന്തപുരം: ആലപ്പുഴയിൽ ഗതാഗത മന്ത്രി തോമസ് ചാണ്ടി നടത്തിയ നിയമ ലംഘനങ്ങൾ ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് നിയമസഭയിൽ പ്രതിപക്ഷ ബഹളം. ഗതാഗത മന്ത്രിയുടെ നിയമലംഘനങ്ങൾ ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് വി ടി ബൽറാം എംഎൽഎ നിയമ സഭയിൽ അടിയന്തരപ്രമേയ നോട്ടീസ് നൽകി. പി.വി. അൻവർ എംഎൽഎയ്‌ക്കെതിരായ ആരോപണങ്ങളും പ്രതിപക്ഷം സഭയിൽ ഉന്നയിച്ചു. പാർക്കിനായി അൻവർ എംഎൽഎ നടത്തിയ നിയമലംഘനങ്ങളും ചർച്ച ചെയ്യണമെന്നും പ്രതിപക്ഷം സഭയിൽ ആവശ്യപ്പെട്ടു.

അതേസമയം തനിക്കെതിരായ കൈയേറ്റം തെളിഞ്ഞാൽ എംഎൽഎ സ്ഥാനം രാജിവയ്ക്കുമെന്നു ഗതാഗത മന്ത്രി തോമസ് ചാണ്ടി പറഞ്ഞു. നിയമസഭയിൽ ബി.ടി. ബൽറാം എംഎൽഎയുടെ അടിയന്തരപ്രമേയ നോട്ടീസിനു മറുപറിയായി ആണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. പ്രതിപക്ഷത്തിന് വിഷയ ദാരിദ്യ്‌രമാണെന്നും തോമസ് ചാണ്ടി കുറ്റപ്പെടുത്തി.

അതേസമയം പി.വി.അൻവറിന്റെ പാർക്കിന് അനുമതിയിയില്ലെന്ന വാദം തെറ്റാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തോമസ് ചാണ്ടിയുടെ റിസോർട്ടിനെക്കുറിച്ചുള്ള ആരോപണങ്ങൾ രാഷ്ട്രീയപ്രേരിതമാണ്. റിസോർട്ടിനായി തോമസ് ചാണ്ടി കായൽ കയ്യേറിയിട്ടില്ല. പ്ലാസ്റ്റിക് ബോയ് കെട്ടിയത് പോളയും മാലിന്യവും തടയാൻ മാത്രമാണെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

ഇതിനിടെ പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയ നോട്ടിസ് ചട്ടവിരുദ്ധമെന്ന് സ്പീക്കർ നിലപാടെടുത്തു. ഒന്നിലധികം വിഷയം ഒന്നിച്ച് പ്രതിപാദിക്കാൻ പാടില്ലെന്നാണ് ചട്ടം. ഭൂമി കയ്യേറ്റമെന്ന വിഷയമാണ് ഉന്നയിച്ചതെന്നു പ്രതിപക്ഷം വാദിച്ചു. ചട്ടമനുസരിച്ച് നോട്ടിസ് നൽകണമെന്ന് മന്ത്രി എ.കെ.ബാലൻ ആവശ്യപ്പെട്ടു. അഭ്യൂഹങ്ങളും ആരോപണങ്ങളും ഉന്നയിക്കുകയല്ല വേണ്ടതെന്നും ബാലൻ ചൂണ്ടിക്കാട്ടി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP