1 usd = 63.53 inr 1 gbp = 88.11 inr 1 eur = 78.33 inr 1 aed = 17.41 inr 1 sar = 17.40 inr 1 kwd = 212.83 inr

Jan / 2018
21
Sunday

92,000 രൂപ പോലും നികുതി അടക്കാതിരിക്കാൻ നഗരസഭയെ കൊണ്ട് ഇളവ് നൽകിച്ച് തോമസ് ചാണ്ടി; ചട്ടവിരുദ്ധമായി കെട്ടിടങ്ങൾ പണിത ശേഷം ഉന്നത സ്വാധീനത്താൽ ക്രമപ്പെടുത്തി പിവി അൻവർ; മുഖ്യമന്ത്രി ക്ലീൻ ചിറ്റ് നൽകിയ ഇടത് മന്ത്രിയും ഇടത് എംഎൽഎയും നിയമലംഘകരെന്ന് രേഖകൾ

August 18, 2017 | 07:31 AM | Permalinkസ്വന്തം ലേഖകൻ

തിരുവനന്തപുരം: മന്ത്രി തോമസ് ചാണ്ടിയും എംഎൽഎ പിവി അൻവറും ക്ലീനാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ വ്യക്തമാക്കി കഴിഞ്ഞു. ആശയ ദാരിദ്രമുള്ള പ്രതിപക്ഷത്തിന്റെ വ്യാജ ആരോപണമെന്നാണ് ഇഠതുപക്ഷം പറയുന്നത്. എന്നാൽ കാര്യങ്ങൾ അങ്ങനെ അല്ല. ശതകോടീശ്വരനായ തോമസ് ചാണ്ടിക്കെതിരായ ആരോപണങ്ങളിൽ കഴമ്പുണ്ടെന്നാണ് പുറത്തുവരുന്ന സൂചനകൾ. തോമസ് ചാണ്ടിയെ കണ്ണുമടച്ച് പിന്തുണച്ചതിൽ ഇടത് പ്രവർത്തകരും നിരാശരാണ്. മന്ത്രിയുടെ പാർട്ടിയായ എൻസിപി പോലും ചാണ്ടിയുടെ ഇടപാടുകളെ സംശയത്തോടെയാണ് കാണുന്നത്. അതുകൊണ്ട് തന്നെ ക്ലീൻ ചിറ്റ് നൽകൽ വേണ്ടിയില്ലായിരുന്നുവെന്നാണ് ഉയരുന്ന വാദം.

മാർത്താണ്ഡം കായലിൽ അനധികൃത നിലം നികത്തൽ നടന്നിട്ടില്ലെന്നു ജില്ലാ കലക്ടർ വീണ എൻ. മാധവൻ സർക്കാരിനു പ്രാഥമിക റിപ്പോർട്ട് നൽകിയത് തോമസ് ചാണ്ടിക്ക് ആശ്വാസമാണ്. എന്നാൽ മറ്റ് പല ആരോപണവും ശരിവയ്ക്കുന്ന റിപ്പോർട്ട് പുറത്തുവന്നിട്ടുണ്ട്. ഇതിനിടെയാണ് മന്ത്രി തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള ലേക്ക് പാലസ് റിസോർട്ടിന്റെ നികുതി മൂന്നിലൊന്നായി വെട്ടിക്കുറച്ചതായി ആലപ്പുഴ നഗരസഭ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയത്. ആലപ്പുഴ നഗരസഭയും റവന്യു വകുപ്പും അടുത്ത ദിവസം വിശദമായ പരിശോധന നടത്തും.

മന്ത്രി തോമസ് ചാണ്ടി, എൻ.എക്‌സ്. മാത്യു, മാത്യു ജോസഫ്, വാട്ടർ വേൾഡ് കമ്പനി എന്നിവരുടെ സംയുക്ത ഉടമസ്ഥതയിലുള്ള ലേക്ക് പാലസിൽ 34 കെട്ടിടങ്ങളുണ്ട്. 260 ചതുരശ്ര അടി വിസ്തീർണമുള്ള പ്രധാന കെട്ടിടത്തിനു 2001 ൽ 92,000 രൂപ നികുതി നിശ്ചയിച്ചു. 2004 ൽ തദ്ദേശ ഭരണ വകുപ്പിന്റെ പ്രത്യേക ഉത്തരവിന്റെ അടിസ്ഥാനത്തിൽ ആലപ്പുഴ നഗരസഭ കൗൺസിൽ ഇതു 32,700 രൂപയാക്കി കുറച്ചു. ഈ രീതിയിൽ മറ്റു കെട്ടിടങ്ങളുടെയും നികുതി കുറച്ചു നൽകി. അതിനിടെ നഗരസഭയിൽ നിന്നു നഷ്ടപ്പെട്ട ലേക്ക് പാലസ് നികുതി രേഖകൾ ഇന്നലെയും കണ്ടെത്താനായില്ല. ഇതെല്ലാം ഉന്നത സ്വാധീനത്തിന്റെ ഫലമാണെന്നാണ് വിലയിരുത്തൽ.

ഫയൽ കാണാതാകൽ വിവാദത്തെ തുടർന്നു ബന്ധപ്പെട്ട വിഭാഗത്തിലെ നാല് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി. ഇന്നും അന്വേഷണം തുടരും. മാർത്താണ്ഡം കായലിൽ മന്ത്രി തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള ഭൂമിയിൽ കയ്യേറ്റമില്ലെന്നാണു കലക്ടറുടെ പ്രാഥമിക റിപ്പോർട്ട്. വില്ലേജിലെ അടിസ്ഥാന നികുതി രജിസ്റ്ററിൽ പുരയിടമാണു ഭൂമി. ഇവിടം മണ്ണിടുന്നതിൽ നിയമതടസ്സമില്ല. അതേ സമയം സർവേ സ്‌കെച്ച് ഉപയോഗിച്ച് അടുത്ത ദിവസം വിശദ പരിശോധന നടത്തുമെന്നു ജില്ലാ കലക്ടർ പറഞ്ഞു.

അതിനിടെയാണ് സർക്കാരിനെ വെട്ടിലാക്കാൻ പിവി അൻവർ എംഎൽഎയുടെ നിയമലംഘന വാർത്തയും വരുന്നത്. കൂടരഞ്ഞി പഞ്ചായത്തിലെ കക്കാടംപൊയിലിൽ പി.വി. അൻവർ എംഎൽഎയുടെ വാട്ടർ തീം പാർക്ക് നിർമ്മാണത്തിൽ നിയമലംഘനം നടന്നതായി വിവരാവകാശരേഖയും പുറത്തുവന്നു. മുൻ സർക്കാരിന്റെ കാലത്താണു പാർക്കിന് അനുമതി നൽകിയതെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയും വാസ്തവവിരുദ്ധമാണ്. നിലമ്പൂരിൽ നിന്ന് ഇടതു സ്വതന്ത്രനായി ജയിച്ച ശേഷമാണ് അനുമതി വാങ്ങാതെ നടത്തിയ കെട്ടിട നിർമ്മാണം ക്രമവൽക്കരിക്കാൻ നടപടികൾ തുടങ്ങിയത്. സർക്കാർ അധികാരമേറ്റു രണ്ടു മാസം തികയും മുൻപാണു കെട്ടിടം 9,999 രൂപ പിഴയടച്ചു ക്രമവൽക്കരിച്ചത്. അനുമതി കിട്ടും മുൻപു കെട്ടിടം പണി ആരംഭിച്ചതിനാലാണു പിഴയടയ്ക്കേണ്ടി വന്നത്. കെട്ടിട നിർമ്മാണം നടക്കുമ്പോൾ തന്നെ 50 രൂപ ടിക്കറ്റിൽ സന്ദർശകരെ പ്രവേശിപ്പിച്ചു. വിനോദനികുതി നൽകാതെ പാർക്ക് നടത്തിയതു വിവാദമായതോടെ 2016 സെപ്റ്റംബർ 29നു ലൈസൻസിന് അപേക്ഷിച്ചു.

പിഴ ഈടാക്കാൻ കൂടരഞ്ഞി പഞ്ചായത്ത് ഒക്ടോബർ 24നു തീരുമാനമെടുത്തു. യന്ത്രങ്ങൾ പ്രവർത്തിപ്പിക്കരുതെന്ന നിബന്ധനയോടെ പാർക്കിൽ ആളുകളെ പ്രവേശിപ്പിക്കാൻ താൽക്കാലിക ലൈസൻസാണു പഞ്ചായത്ത് അനുവദിച്ചത്. 2016 നവംബർ ഒന്നു മുതൽ മൂന്നു മാസം കാലയളവും നൽകി. മലിനീകരണ നിയന്ത്രണ ബോർഡ്, ഫയർ എൻഒസി അടക്കമുള്ള മതിയായ രേഖകളൊന്നും ഇല്ലാതെയും കെട്ടിട നമ്പറോ സ്ഥലത്തിന്റെ അതിരോ വിസ്തീർണമോ കാണിക്കാതെയുമാണു പാർക്കിൽ ആളുകളെ പ്രവേശിപ്പിക്കാൻ മാത്രമായി താൽക്കാലിക ലൈസൻസ് അനുവദിച്ചത്. അതു പിന്നീടു പുതുക്കി നൽകി. അനുമതിയില്ലാതെ റസ്റ്ററന്റ് പ്രവർത്തിപ്പിച്ചതു പിഴ ഒടുക്കി 2017 ജൂൺ 16നു ക്രമവൽക്കരിച്ചു. നിയമം ലംഘിച്ചു പാർക്കിൽ യന്ത്രങ്ങൾ പ്രവർത്തിപ്പിച്ചതിന് 5,000 രൂപ വേറെയും പിഴയടച്ചു. അഞ്ചു ലക്ഷം രൂപ ഫീസീടാക്കി പഞ്ചായത്ത് ഭരണസമിതി പാർക്കിന് ഒരു വർഷത്തേക്കു ലൈസൻസ് അനുവദിച്ചതു 2017ജൂൺ 16ന്. ഇപ്പോൾ പഞ്ചായത്ത് അനുമതിയോടെയാണ് ഇവ രണ്ടും പ്രവർത്തിക്കുന്നതെന്നു പഞ്ചായത്ത ് സെക്രട്ടറി എൻ. രവീന്ദ്രൻ പറഞ്ഞു. ടൗൺ പ്ലാനിങ് ഓഫിസ് അധികൃതർ പരിശോധിച്ച ശേഷം കെട്ടിട ക്രമവൽക്കരണ ഫീസും ഈടാക്കിയിട്ടുണ്ട്. മൂന്നംഗ ഉപസമിതി പരിശോധിച്ചു നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണു പിഴ ഈടാക്കിയത്.

അതിനിടെ പാർക്കിന് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് നേരത്തെ നൽകിയ അനുമതിയും പിൻവലിച്ചു. അനുമതി നൽകുന്ന അവസരത്തിലും പാർക്ക് അധികൃതർ സമർപ്പിച്ച സത്യവാങ്മൂലത്തിലും ഉറപ്പു നൽകിയ വ്യവസ്ഥകൾ ലംഘിച്ചതിനാലാണു മലിനീകരണ നിയന്ത്രണ ബോർഡിന്റെ കോഴിക്കോട് ഓഫിസ് ജൂൺ നാലിനു നൽകിയ അനുമതി രണ്ടാഴ്ച മുൻപു റദ്ദാക്കിയത്. ഇതെല്ലാം മറച്ചുവച്ചാണ് മുഖ്യമന്ത്രി നിയമസഭയിൽ എംഎൽഎയെ പിന്തുണച്ചത്.

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
ഭർത്താവിനെ കാണാനില്ലെന്ന് പരാതി നൽകിയ നാൽപ്പതുകാരി; ഭർത്താവിനെ കണ്ടെത്തിയപ്പോൾ കേട്ടത് ഒൻപതാം ക്ലാസിൽ പഠിപ്പ് നിർത്തിയ പയ്യൻ ഭാര്യയെ ബലാത്സംഗം ചെയ്ത സംഭവവും; പോൺ സൈറ്റുകളിലെ വീഡിയോ കണ്ട് ലൈംഗിക സുഖം നുകരാനുള്ള നെട്ടോട്ടം തന്നെ പീഡകനാക്കിയെന്ന് സമ്മതിച്ച് ബാലകനും; ഊന്നുകൽ പൊലീസിനെ ഞെട്ടിച്ച പതിഞ്ചുകാരന്റെ കുറ്റസമ്മതം ഇങ്ങനെ
അമ്മ ധൈര്യമായിരിക്കണം, മകനു വേണ്ടി ബാക്കിയുള്ള കാര്യം നമുക്കു ചെയ്യണം...; ധീര ജവാന്റെ അമ്മയുടെ കണ്ണുകളിൽ നോക്കി എല്ലാം കേട്ടിരുന്നു; മനസാന്നിധ്യം വീണ്ടെടുത്ത് ആശ്വാസമേകി മടക്കം; പാക് വെടിവയ്പിൽ വീരമൃത്യു വരിച്ച സാം എബ്രഹാമിന്റെ വീട്ടിലെത്തിയ കളക്ടർ അനുപമയും വിങ്ങിപ്പൊട്ടി; സാം ഏബ്രഹാമിന് വിടനൽകാനൊരുങ്ങി മാവേലിക്കര
അന്ധവിശ്വാസത്തിന് അടിമ; സാത്താൻ വിശ്വാസത്തെക്കുറിച്ചുള്ള ചിന്തകളും വിഷാദവും ജയമോളെ പിടികൂടിയിരുന്നുവെന്നും മൊഴി; അനുജന്റെ കൊലയ്ക്ക് കാരണം സ്വത്ത് തർക്കമെന്ന് വിശദീകരിച്ച് ചേച്ചിയും; സ്വഭാവ ദൂഷ്യമുണ്ടെന്ന പ്രചരണവും മകന്റെ സ്‌നേഹം നഷ്ടപ്പെടുമോ എന്ന ഭയവും അമ്മയെ മാനസിക രോഗിയാക്കിയെന്ന് വിശദീകരിച്ച് ടീന; കുറ്റസമ്മത മൊഴി സോഷ്യൽ മീഡിയയിൽ എത്തിയതിലും അന്വേഷണം; കൊട്ടിയത്തെ ക്രൂര കൊലയിൽ ജയമോളുടെ മൊഴി വിശ്വസിക്കാതെ പൊലീസ്
വെന്റിലേറ്റർ പ്രയോഗം നടത്തിയ കാനത്തെ ശവക്കുഴി പ്രയോഗത്തിലൂടെ മാണി നേരിട്ടത് സിപിഎമ്മിന്റെ ഉറപ്പിന്റെ പുറത്ത്; ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ പുറത്തു നിന്നുള്ള പിൻതുണ നൽകി മാണി ലോക്സഭക്ക് മുമ്പ് അകത്തു കയറും; വീരേന്ദ്രകുമാറിന് പിന്നാലെ മാണിയേയും എൽഡിഎഫിൽ എത്തിക്കാനുള്ള സിപിഎം നീക്കം തിരിച്ചറിഞ്ഞ് യുഡിഎഫിലേക്ക് പാലം ഇട്ട് സിപിഐയും; കോൺഗ്രസ് നേതാക്കളുമായി കാനം ചർച്ച തുടരുന്നു
പതിനാലു വയസ് വരെ വളർത്തിയ മകനെ ഒരു പിടി ചാരമാക്കിയത് സ്വന്തം അമ്മ തന്നെ; വീട്ടു വഴക്കിനെ തുടർന്ന് കൊലപ്പെടുത്തിയ ശേഷം കത്തിക്കുകയായിരുന്നെന്ന് അമ്മ ജയമോളുടെ കുറ്റസമ്മതം; കാലുകൾ രണ്ടും ശരീരത്തിൽ നിന്നും വെട്ടി മാറ്റി; അദ്ധ്യാപകന്റെ പങ്കും പൊലീസ് അന്വേഷിക്കുന്നു; കൊല്ലത്തു നിന്നും മൂന്ന് ദിവസം മുമ്പ് കാണാതായ ജിത്തുവിന്റെ മരണത്തിലെ ദുരൂഹത നീങ്ങുമ്പോൾ ഞെട്ടിത്തരിച്ച് അന്വേഷണ ഉദ്യോഗസ്ഥരും
പെരുമാറ്റ ദൂഷ്യം ചോദ്യം ചെയ്തത് വാക്കേറ്റത്തിന് തുടക്കമിട്ടു; വീട്ടിലിട്ട് കൊന്ന മകന്റെ കാലും കൈയും അറുത്തു മാറ്റി ചാക്കിലാക്കി പെട്രോൾ ഒഴിച്ചു കത്തിച്ചു; ഭാവഭേദങ്ങളൊന്നുമില്ലാതെ പുത്രൻ കാണാതായെന്ന് ഏവരേയും പറഞ്ഞു വിശ്വസിപ്പിച്ചു; കൈയിലെ പൊള്ളൽ സത്യം വിളിച്ചു പറഞ്ഞപ്പോൾ അന്വേഷകരെത്തിയത് കാമുകനായ അദ്ധ്യാപകനിലേക്ക്; സത്യം പുറത്തുവന്നിട്ടും കൂസലില്ലാത്തെ ജയമോൾ; കുണ്ടറയിലെ കൊലയിൽ പ്രതി അമ്മ മാത്രമോ?
കൃത്യം വിവരിക്കുമ്പോൾ മകനെ കുഞ്ഞെന്ന് വിളിച്ച് നിസ്സംഗതയോടെ കുറ്റസമ്മതം; കഴുത്തിൽ ഷാൾ മുറുക്കിയതെങ്ങനെയെന്ന് ഭാവ ഭേദമില്ലാതെ പൊലീസിന് കാട്ടികൊടുത്ത് മൊഴി നൽകൽ; പതിനാലുകാരനെ ഒറ്റയ്ക്ക് കൊന്ന് തള്ളിയ വിവരണം വിശ്വസിക്കാനാവാതെ പൊലീസും; കുണ്ടറയിലെ കൊലയിൽ ജയമോളുടേത് പഠിപ്പിച്ച് പറയിച്ച മൊഴിയോ? ജിത്തു ജോബിന്റെ കൊലയിൽ ശാസ്ത്രീയ തെളിവിനായി കാത്തിരിക്കാൻ തീരുമാനിച്ച് പൊലീസും; അമ്മയുടെ കുറ്റസമ്മത വീഡിയോ കാണാം
വേട്ടക്കാരനും ഇരയും മാത്രമുള്ള വീഡിയോയിൽ വേട്ടക്കാരനു നിർദ്ദേശം നൽകുന്നത് സ്ത്രീ ശബ്ദം! എത്രമനോഹരമായ പീഡനം; ആ 85 ദിവസങ്ങൾക്ക് എണ്ണി എണ്ണി മറുപടി പറയിച്ചിരിക്കുമെന്നും വെല്ലുവിളി; മാർട്ടിന്റെ ചാഞ്ചാട്ടം തുണയാകുന്നത് ദിലീപിന് തന്നെ; നടിയെ കിഡ്‌നാപ്പ് ചെയ്ത കാർ ഡ്രൈവറുടെ മൊഴി മാറ്റത്തിൽ ഞെട്ടി പ്രോസിക്യൂഷനും; എല്ലാം നടന് അനുകൂലമാകുമെന്ന പ്രതീക്ഷയിൽ ആരാധകരും
മൂന്ന് വയസുള്ള മകനെ ജുവല്ലറിയിൽ ഉപേക്ഷിച്ച് പ്രവാസിയുടെ ഭാര്യ ഒളിച്ചോടിയത് ആത്മാർത്ഥ സുഹൃത്തിന്റെ ഭർത്താവിനൊപ്പം; ആതിര വിവാഹിതനായ കാമുകനൊപ്പം നാടുവിട്ടത് ഭർത്താവ് കഷ്ടപ്പെട്ടുണ്ടാക്കിയ പണവും സ്വർണവുമായി; ലിജിനുമായി അടുത്തത് സുഹൃത്തിനൊപ്പം വീട്ടിൽ സ്ഥിരം സന്ദർശകരായതോടെ; സൈബർ സെല്ലിന്റെ സഹായത്തിൽ അന്വേഷണം പുരോഗമിക്കുന്നു
സീറ്റ് കിട്ടിയത് മുൻവശത്ത് ഡൈവറുടെ പിന്നിൽ; ആദ്യം കണ്ണാടിയിലൂടെ നോക്കി ചിരി; പിന്നെ കുപ്പിയിൽ വിരൽ കയറ്റി ആക്ഷനെത്തി; യാത്രയിലുടനീളം രതിവൈകൃതം തുടർന്നപ്പോൾ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി; സോഷ്യൽ മീഡിയ വീഡിയോ എറ്റെടുത്തപ്പോൾ വനിതാ ഡോക്ടറെ അശ്ലീല ആംഗ്യം കാട്ടിയ സ്വകാര്യ ബസ് ഡ്രൈവർക്ക് എട്ടിന്റെ പണി ഉറപ്പായി
പതിനേഴുകാരന്റെ രാത്രികാല വികൃതികൾ നാട്ടുകാർ കൈയോടെ പൊക്കി; പ്രായപൂർത്തിയാകും മുമ്പേ കശുവണ്ടി തൊഴിലാളിയായ യുവതിയുമായി നിക്കാഹ്; മൊഴി ചൊല്ലി വീണ്ടും കെട്ടി; പരസ്ത്രീ ബന്ധത്തിൽ ഉലഞ്ഞ് രണ്ടാം കല്ല്യാണവും; ഓട്ടോ ഓട്ടത്തിനിടെയും സ്ത്രീകളെ വെറുതെ വിട്ടില്ല; ടിപ്പറോട്ടിക്കുമ്പോഴും ഞരമ്പ് രോഗത്തിന് പഞ്ഞിക്കിട്ടു; വനിതാ ഡോക്ടറെ അശ്ലീല ആംഗ്യം കാട്ടി അപമാനിച്ച ബസ് ഡ്രൈവർ നൗഷാദിന്റെ കഥ
ജീവിക്കാൻ പറ്റിയ മികച്ച സമയമാണ്! എല്ലാവരുടേയും തനി നിറം പുറത്തുവന്നു; പോപ്പ്കോണും കഴിച്ച് ഇതെല്ലാം കണ്ട് രസിച്ചിരിക്കുന്നുവെന്ന് പാർവതിയുടെ ട്വീറ്റ് പൊട്ടിത്തെറിയായി; വനിതാ കൂട്ടായ്മയിലെ തർക്കത്തിൽ 'അമ്മ' പക്ഷം പിടിക്കില്ല; കളികൾ അതിരുവിട്ടാൽ എല്ലാം തുറന്നു പറയാനുറച്ച് മഞ്ജു വാര്യരും; മമ്മൂട്ടിയെ തൊട്ടപ്പോൾ ദിലീപിനെ അഴിക്കുള്ളിലാക്കാൻ ഒരുമിച്ച ഡബ്ല്യൂസിസി അകാലചരമത്തിലേക്ക്
പതിനാലു വയസ് വരെ വളർത്തിയ മകനെ ഒരു പിടി ചാരമാക്കിയത് സ്വന്തം അമ്മ തന്നെ; വീട്ടു വഴക്കിനെ തുടർന്ന് കൊലപ്പെടുത്തിയ ശേഷം കത്തിക്കുകയായിരുന്നെന്ന് അമ്മ ജയമോളുടെ കുറ്റസമ്മതം; കാലുകൾ രണ്ടും ശരീരത്തിൽ നിന്നും വെട്ടി മാറ്റി; അദ്ധ്യാപകന്റെ പങ്കും പൊലീസ് അന്വേഷിക്കുന്നു; കൊല്ലത്തു നിന്നും മൂന്ന് ദിവസം മുമ്പ് കാണാതായ ജിത്തുവിന്റെ മരണത്തിലെ ദുരൂഹത നീങ്ങുമ്പോൾ ഞെട്ടിത്തരിച്ച് അന്വേഷണ ഉദ്യോഗസ്ഥരും
അമ്മയെ തലയ്ക്ക് അടിച്ചത് ആക്ഷൻ ഹീറോ ബിജു മോഡലിൽ; സഹോദരിയെ സ്‌കൈപ്പിൽ വിളിച്ചത് ദൃശ്യത്തിലെ ജോർജ് കുട്ടിയുടെ ആവേശത്തിൽ; കൊന്ന ശേഷം കുഴിയിലിട്ട് കത്തിച്ചത് അവിഹിതം ചർച്ചയാക്കി അമ്മ ഒളിച്ചോടിയെന്ന് വരുത്തി തീർക്കാൻ; രണ്ട് ദിവസം ചോദ്യം ചെയ്തിട്ടും കുറ്റബോധവും കൂസലുമില്ലാതെ എഞ്ചിനിയറിങ് കോളേജിലെ ചാത്തൻ കൂട്ടായ്മയുടെ തലവൻ; ക്രൂരകൃത്യം ചെയ്തത് മയക്കുമരുന്നിന്റെ ലഹരിയിലെന്ന് പൊലീസ്; ദീപയുടെ കൊലയിൽ അക്ഷയ് അശോക് ലക്ഷ്യമിട്ടത് എന്ത്?
പെരുമാറ്റ ദൂഷ്യം ചോദ്യം ചെയ്തത് വാക്കേറ്റത്തിന് തുടക്കമിട്ടു; വീട്ടിലിട്ട് കൊന്ന മകന്റെ കാലും കൈയും അറുത്തു മാറ്റി ചാക്കിലാക്കി പെട്രോൾ ഒഴിച്ചു കത്തിച്ചു; ഭാവഭേദങ്ങളൊന്നുമില്ലാതെ പുത്രൻ കാണാതായെന്ന് ഏവരേയും പറഞ്ഞു വിശ്വസിപ്പിച്ചു; കൈയിലെ പൊള്ളൽ സത്യം വിളിച്ചു പറഞ്ഞപ്പോൾ അന്വേഷകരെത്തിയത് കാമുകനായ അദ്ധ്യാപകനിലേക്ക്; സത്യം പുറത്തുവന്നിട്ടും കൂസലില്ലാത്തെ ജയമോൾ; കുണ്ടറയിലെ കൊലയിൽ പ്രതി അമ്മ മാത്രമോ?