Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സാന്റിയോഗോ മാർട്ടിന്റെ ലോട്ടറി കേരളത്തിലെത്തിയതായി തോമസ് ഐസക്; ലോട്ടറിയുടെ വിൽപന നിയമ വിരുദ്ധം; സർക്കാരിന്റെ അനുമതിയില്ലാതെയുള്ള വിൽപനയെക്കുറിച്ച് അന്വേഷിക്കും; കേരള ലോട്ടറി വിൽക്കുന്നവർ മിസോറം ലോട്ടറി വിൽക്കാൻ പാടില്ലെന്നും ഐസക്‌

സാന്റിയോഗോ മാർട്ടിന്റെ ലോട്ടറി കേരളത്തിലെത്തിയതായി തോമസ് ഐസക്; ലോട്ടറിയുടെ വിൽപന നിയമ വിരുദ്ധം; സർക്കാരിന്റെ അനുമതിയില്ലാതെയുള്ള വിൽപനയെക്കുറിച്ച് അന്വേഷിക്കും; കേരള ലോട്ടറി വിൽക്കുന്നവർ മിസോറം ലോട്ടറി വിൽക്കാൻ പാടില്ലെന്നും ഐസക്‌

തിരുവനന്തപുരം: മിസോറം ലോട്ടറിയുടെ കേരളത്തിലെ വിൽപന നിയമവിരുദ്ധമെന്ന് ധനമന്ത്രി തോമസ് ഐസക്. സർക്കാരിന്റെ അനുമതി തേടാതെയാണ് വിൽപന. ചട്ടം പാലിക്കാതെ പരസ്യം നൽകി വിൽക്കുന്നത് ആരെന്ന് പൊലീസ് അന്വേഷിക്കും. കേരള ലോട്ടറി വിൽക്കുന്നവർ മിസോറം ലോട്ടറി വിൽക്കാൻ പാടില്ലെന്നും ധനമന്ത്രി പറഞ്ഞു. ഇവിടെയെത്തുന്നത് മിസോറം ലോട്ടറിയല്ലെന്നും സാന്റിയാഗോ മാർട്ടിന്റെ ലോട്ടറിയാണെന്നും തോമസ് ഐസക് വ്യക്തമാക്കി.

അതേസമയം, ഇതര സംസ്ഥാന ലോട്ടറികളുടെ വിൽപനയ്ക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി സംസ്ഥാന സർക്കാർ വിജ്ഞാപനമിറക്കി. വിൽപനയ്‌ക്കെത്തിക്കുന്ന ലോട്ടറികളുടെ എണ്ണവും സീരിയൽ നമ്പരും നികുതി വകുപ്പിന് കൈമാറണമെന്ന് വിജ്ഞാപനം പറയുന്നു. വിൽക്കാതെ ബാക്കിവരുന്ന ടിക്കറ്റുകൾ പരിശോധനയ്ക്ക് ഹാജരാക്കണം. മിസോറം ലോട്ടറി സംസ്ഥാനത്ത് എത്തിയതിനു പിന്നാലെയാണ് ധനവകുപ്പിന്റെ നടപടി.

കേരള സംസ്ഥാന ഭാഗ്യക്കുറിക്ക് 12 ശതമാനവും ഇതര സംസ്ഥാന ലോട്ടറിക്ക് 28 ശതമാനവും നികുതി ജിഎസ്ടിയിൽ ഏർപ്പെടുത്തിയ സാഹചര്യത്തിൽ ഇതരസംസ്ഥാന ലോട്ടറികൾ ഇവിടേക്ക് എത്തില്ലെന്നായിരുന്നു ധനവകുപ്പിന്റെ കണക്കുകൂട്ടൽ. എന്നിട്ടും ഇതരസംസ്ഥാന ലോട്ടറി വിൽപനയ്ക്ക് എത്തിയതോടെയാണ് സർക്കാർ പുതിയ വിജ്ഞാപനം ഇറക്കിയത്. ലോട്ടറികൾക്ക് ഇൻഫർമേഷൻ റിട്ടേൺ നൽകണമെന്ന് വിജ്ഞാപനം പറയുന്നു. ടിക്കറ്റുകളുടെ എണ്ണം, സീരിയൽ നമ്പർ എന്നിവ അതതു മേഖലയിലെ ഡപ്യൂട്ടി ടാക്‌സ് കമ്മിഷണർക്കുമുന്നിൽ ഹാജരാക്കണം. വിപണിയിലേക്കു പോകുന്നതിനു മുമ്പ് ഇതിന്റെ നേരിട്ടുള്ള പരിശോധന നടത്തും.

കേന്ദ്ര ലോട്ടറി നിയമം അനുശാസിക്കുന്ന കാര്യങ്ങൾ പാലിച്ചാണോ വിൽപന എന്നു വ്യക്തമാക്കുന്ന രേഖകളും നൽകണം. വിൽപനയ്ക്കുശേഷം ബാക്കിവരുന്ന ടിക്കറ്റുകൾ നറുക്കെടുപ്പിന് 48 മണിക്കൂറിനുശേഷം ഡപ്യൂട്ടി കമ്മിഷണർക്കു മുന്നിൽ ഹാജരാക്കണം. ലോട്ടറി വിറ്റില്ലെന്നു പറഞ്ഞ് നികുതി വെട്ടിക്കുന്നത് ഇതോടെ ഒഴിവാക്കാനാകുമെന്നു ധനവകുപ്പ് കണക്കുകൂട്ടുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP