Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സിനിമയ്‌ക്കെന്നതു പോലെ നാടകത്തിനും ധനസഹായവും വായ്പയും; സ്ഥിരം നാടകവേദികളും ഉറപ്പാക്കുമെന്നു ധനമന്ത്രി തോമസ് ഐസക്; പ്രശാന്ത് നാരായണന്റെ ഛായാമുഖി നാടകത്തിന്റെ രണ്ടാം പതിപ്പു മന്ത്രി പ്രകാശനം ചെയ്തു

സിനിമയ്‌ക്കെന്നതു പോലെ നാടകത്തിനും ധനസഹായവും വായ്പയും; സ്ഥിരം നാടകവേദികളും ഉറപ്പാക്കുമെന്നു ധനമന്ത്രി തോമസ് ഐസക്; പ്രശാന്ത് നാരായണന്റെ ഛായാമുഖി നാടകത്തിന്റെ രണ്ടാം പതിപ്പു മന്ത്രി പ്രകാശനം ചെയ്തു

തിരുവനന്തപുരം: സിനിമയ്ക്കുള്ളതുപോലെ നാടകത്തിനും വായ്പയും സബ്‌സിഡിയും നല്കുമെന്ന് ധനമന്ത്രി ടി എം തോമസ് ഐസക് പറഞ്ഞു. പ്രശാന്ത് നാരായണൻ രചിച്ച നാടകമായ ഛായാമുഖിയുടെ രണ്ടാം പതിപ്പു പ്രകാശനം ചെയ്യവെയാണു മന്ത്രിയുടെ പരാമർശം.

വർഷംതോറും വിദഗ്ദ്ധ സമിതി തെരഞ്ഞെടുക്കുന്ന പത്തോ പന്ത്രണ്ടോ നാടകങ്ങൾ നിർമ്മിക്കാനാണു ധനസഹായം നല്കുക. കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം നഗരങ്ങളിൽ 365 ദിവസവും ടിക്കറ്റുവച്ചു നാടകം കളിക്കുന്ന സ്ഥിരം വേദികൾ ആരംഭിക്കണം. ഇക്കാര്യവും സർക്കാർ ആലോചിക്കും.

ഓണത്തിനു സ്വന്തമായി ഒരു നാടകം നിർമ്മിക്കുന്ന നാട്ടുമ്പുറത്തെ ആർട്ട്‌സ് ക്ലബ്ബുകൾക്ക് ധനസഹായം നല്കും. കലോത്സവങ്ങളിൽ നാടകം കളിക്കുക എന്നതിനപ്പുറം സ്‌കൂളുകളിൽ സ്ഥിരം തീയറ്റർ ഉണ്ടാകണമെന്നും ധനമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയുടെ പ്രസ് അഡൈ്വസറും കവിയുമായ എൻ പ്രഭാവർമ്മ പുസ്തകം ഏറ്റുവാങ്ങി. പ്രമുഖ നാടകപ്രവർത്തകൻ ഡി രഘുത്തമൻ അദ്ധ്യക്ഷനായി. നർത്തകി രാജശ്രീ വാര്യർ പുസ്തകം പരിചയപ്പെടുത്തി.

മോഹൻലാലിനും മുകേഷിനുമൊപ്പം ഛായാമുഖിയിൽ അഭിനയിച്ച സ്‌നേഹ ശ്രീകുമാറും നടൻ എസ് പി ശ്രീകുമാറും നാടകത്തിലെ ഒരു ഭാഗം വായിച്ചു. പ്രശാന്ത് നാരായണൻ മറുപടി പ്രസംഗം നടത്തി. നീരാവിൽ പ്രകാശ് കലാകേന്ദ്രം അവതരിപ്പിക്കുകയും അംഗീകാരങ്ങൾ നേടുകയും ചെയ്ത ഛായാമുഖിയിൽ പിന്നീടാണു മോഹൻലാലും മുകേഷും അഭിനയിക്കുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP