Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തോട്ടപ്പള്ളി സ്പിൽവേയുടെ ഷട്ടറുകൾ തുറന്നു ; ആലപ്പുഴ ദേശീയപാത വഴിയുള്ള ഗതാഗതത്തിന് നിയന്ത്രണം ; തുറന്നത് ഇന്ന് രാവിലെ 11ന്

തോട്ടപ്പള്ളി സ്പിൽവേയുടെ ഷട്ടറുകൾ തുറന്നു ; ആലപ്പുഴ ദേശീയപാത വഴിയുള്ള ഗതാഗതത്തിന് നിയന്ത്രണം ; തുറന്നത് ഇന്ന് രാവിലെ 11ന്

മറുനാടൻ ഡെസ്‌ക്‌

ആലപ്പുഴ: തോട്ടപ്പള്ളി സ്പിൽവേ തുറന്നു. ജലനിരപ്പ് നിയന്ത്രിക്കാനായി ഇന്ന് രാവിലെ 11നാണ് സ്പിൽ വേയുടെ ഷട്ടറുകൾ തുറന്നത്. ഇതോടെ ആലപ്പുഴ ദേശീയപാത വഴിയുള്ള ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്. സ്പിൽവേയുടെ ഇരു വശങ്ങളിലേക്കും വരുന്ന വാഹനങ്ങൾ കർശന നിയന്ത്രണമുണ്ട്. യാത്രക്കാർ ജാഗ്രത പാലിക്കണമെന്നും കർശന നിർദ്ദേശം.

1952ലാണ് തോട്ടപ്പള്ളി സ്പിൽവേ സ്ഥാപിച്ചത്. വേലിയേറ്റ് സമയത്ത് ഉപ്പുവെള്ളം പാടശേഖരങ്ങളിലേക്ക് കയറുന്നത് തടയുകയായിരുന്നു സ്പിൽ വേയുടെ പ്രധാന ലക്ഷ്യം. വെള്ളപ്പൊക്കം ഉണ്ടാകുമ്പോൾ ഷട്ടറുകൾ ഉയർത്തി വെള്ളം കടലിലേക്ക് ഒഴുക്കിവിടുകയും ചെയ്യും.366 മീറ്റർ നീളമുള്ള സ്പിൽവേയിൽ 40 ഷട്ടറുകളാണ് ഉള്ളത്. സ്പിൽവേയുടെ പല ഷട്ടറുകളും കാലപ്പഴക്കം ചെന്ന് നശിച്ചതിനാൽ 2014ൽ ഇത് മാറ്റി സ്ഥാപിച്ചിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP