Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പൊള്ളാച്ചിയിലുണ്ടായ വാഹനാപകടത്തിൽ മൂന്നു മലയാളികൾ മരിച്ചു: അപകടം വാൽപ്പാറ കണ്ടുമടങ്ങുന്നതിനിടെ; മരിച്ചത് ഫെഡറൽ ബാങ്ക് ജീവനക്കാർ

പൊള്ളാച്ചിയിലുണ്ടായ വാഹനാപകടത്തിൽ മൂന്നു മലയാളികൾ മരിച്ചു: അപകടം വാൽപ്പാറ കണ്ടുമടങ്ങുന്നതിനിടെ; മരിച്ചത് ഫെഡറൽ ബാങ്ക് ജീവനക്കാർ

പൊള്ളാച്ചി: കേരള- തമിഴ്‌നാട് അതിർത്തിയിൽ പൊള്ളാച്ചിക്കടുത്തുണ്ടായ വാഹനാപകടത്തിൽ മൂന്നു മലയാളികൾ മരിച്ചു. തൃശ്ശൂർ ഇരിങ്ങാലക്കുട സ്വദേശി ജോൺ പോൾ(33), പെരുമ്പാവൂർ സ്വദേശി ജോബി തോമസ്(30), സിജി ബാലാനന്ദ്(33) എന്നിവരാണ് മരിച്ചത്.

വാൽപ്പാറ കണ്ടുമടങ്ങുന്നതിനിടെ ഇവർ സഞ്ചരിച്ച കാർ പൊള്ളാച്ചി ആനമല പൊലീസ് ലിമിറ്റ് ഗോവിന്ദാപുരം ചെക്ക് പോസ്റ്റിന് സമീപം ബൈക്കിലിടിച്ച് നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. മരത്തിലിടിച്ചാണ് കാർ മറിഞ്ഞത്. കാറിലുണ്ടായിരുന്ന മറ്റു മൂന്നുപേർക്കു പരിക്കേറ്റു. ബിനോയ്, അഭിലാഷ്, ബിനു എന്നിവർ പരിക്കുകളോടെ പൊള്ളാച്ചി സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബൈക്ക് ഓടിച്ചിരുന്ന തമിഴ്‌ച്ചെൽവൻ, ഭാര്യ ഭാനുപ്രിയ, മകൻ ഒന്നരവയസുള്ള മിത്രൻ എന്നിവർക്കു സാരമായ പരിക്കുകളേറ്റു. ഇവർ പൊള്ളാച്ചി സ്വകാര്യ ആശുപത്രിയിലാണ്.

മരിച്ച ജോൺപോൾ തൃശ്ശൂർ ഫെഡറൽ ബാങ്ക് മനേജരാണ്. ഫെഡറൽ ബാങ്ക് ക്ലാർക്കായണ് ജോബി. സ്വകാര്യമേഖല ജീവനക്കാരനായിരുന്നു സിജി.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP