Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ചങ്ങനാശേരിയിൽ കിണർ വൃത്തിയാക്കാൻ ഇറങ്ങിയ മൂന്നു പേർ മരിച്ചു; അപകടത്തിൽ പെട്ടത് രണ്ട് ബംഗാൾ സ്വദേശികളും ഒരു മലയാളിയും; മരണം വിഷപ്പുക ശ്വസിച്ച് ശ്വാസം മുട്ടി

ചങ്ങനാശേരിയിൽ കിണർ വൃത്തിയാക്കാൻ ഇറങ്ങിയ മൂന്നു പേർ മരിച്ചു; അപകടത്തിൽ പെട്ടത് രണ്ട് ബംഗാൾ സ്വദേശികളും ഒരു മലയാളിയും; മരണം വിഷപ്പുക ശ്വസിച്ച് ശ്വാസം മുട്ടി

 കോട്ടയം: ചങ്ങനാശേരിക്ക് സമീപം കുറിച്ചിയിൽ കിണർ വൃത്തിയാക്കാനിറങ്ങിയ മലയാളി അടക്കം മൂന്നു പേർ ശ്വാസം മുട്ടി മരിച്ചു. കുറിച്ചി സ്വദേശി ഷിബു, ബംഗാളിലെ മാൾഡ സ്വദേശികളായ ജഹാംഗീർ, മുഫ്താർ എന്നിവരാണ് മരിച്ചത്. കുറിച്ചി കാലായിപ്പടിയിൽ ഉച്ചയ്ക്ക് 2.30േേതാടെയായിരുന്നു അപകടമുണ്ടായത്.

കിണർ വൃത്തിയാക്കാൻ ഇറങ്ങിയ മൂന്നു പേരും ശ്വാസംമുട്ടിയാണ് മരിച്ചത്. മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി. രണ്ടു പേരാണ് ആദ്യം കിണറിൽ ഇറങ്ങിയത്. ഡീസലിൽ പ്രവർത്തിക്കുന്ന ഒരു മോട്ടർ കിണറ്റിൽ ഇറക്കി വച്ച് പ്രവർത്തിച്ചിരുന്നു. ഇതിൽ നിന്നും പുറത്തുവന്ന വിഷ പുക ശ്വസിച്ച് രണ്ടു പേർക്ക് ശ്വാസതടസം അനുഭവപ്പെട്ടു. തുടർന്ന് രക്ഷപ്പെടുത്താനായി മൂന്നാമത്തെ ആളും കിണറിലേക്ക് ഇറങ്ങുകയായിരുന്നു.

പക്ഷേ, അപ്പോഴേക്കും കിണറിൽ പുക നിറഞ്ഞിരുന്നു. നാട്ടുകാർ വിവരം നൽകിയതിനെ തുടർന്ന് ഫയർഫോഴ്‌സ് എത്തിയാണ് ഇവരെ പുറത്തെടുത്തത്. അപ്പോഴേക്കും മൂന്നുപേരുടെയും ജീവൻ നഷ്ടമായിരുന്നു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP