Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വയനാട്ടിൽ മാവോയിസ്റ്റുകൾ ബന്ദിയാക്കിയ മൂന്നുപേരും രക്ഷപ്പെട്ടു; ഏറ്റവുമൊടുവിൽ രക്ഷപ്പെട്ടത് ബംഗാൾ സ്വദേശി അലാവുദ്ദീൻ; ഇതര സംസ്ഥാന തൊഴിലാളികളെ മാവോയിസ്റ്റുകൾ ബന്ദിയാക്കിയത് മേപ്പാടി എസ്റ്റേറ്റിൽ; പൊലീസ് തിരച്ചിൽ തുടരുന്നു

വയനാട്ടിൽ മാവോയിസ്റ്റുകൾ ബന്ദിയാക്കിയ മൂന്നുപേരും രക്ഷപ്പെട്ടു; ഏറ്റവുമൊടുവിൽ രക്ഷപ്പെട്ടത് ബംഗാൾ സ്വദേശി അലാവുദ്ദീൻ; ഇതര സംസ്ഥാന തൊഴിലാളികളെ മാവോയിസ്റ്റുകൾ ബന്ദിയാക്കിയത് മേപ്പാടി എസ്റ്റേറ്റിൽ; പൊലീസ് തിരച്ചിൽ തുടരുന്നു

മറുനാടൻ മലയാളി ബ്യൂറോ

കൽപറ്റ: വയനാട്ടിൽ മേപ്പാടിയിലെ എസ്റ്റേറ്റിൽ മാവോയിസ്റ്റുകൾ ബന്ദിയാക്കിയിരുന്നവർ രക്ഷപ്പെട്ടു. മൂന്ന് ഇതരസംസ്ഥാന തൊഴിലാളികളാണ് രക്ഷപ്പെട്ടത്. ബംഗാൾ സ്വദേശി അലാവുദ്ദീനാണ് ഏറ്റവുമൊടുവിൽ രക്ഷപ്പെട്ട മൂന്നാമൻ.

ഇന്നലെയാണ് മേപ്പാടിക്കടുത്ത കള്ളാടിയിലെ എമറാൾഡ് എസ്റ്റേറ്റിലെ ഇതര സംസ്ഥാന തൊഴിലാളികളെ സായുധരായ മാവോയിസ്റ്റ് സംഘം ബന്ദികളാക്കിയത്. ഒരു സ്ത്രീ ഉൾപ്പെട്ട നാല് അംഗ സംഘമാണ് എസ്റ്റേറ്റിലെത്തി തൊഴിലാളികളെ ബന്ദിയാക്കിയത്. ഒരു തൊഴിലാളി അപ്പോൾ തന്നെ ഓടി രക്ഷപ്പെട്ടിരുന്നു.'900' എന്ന സ്വകാര്യ എസ്റ്റേറ്റിലാണ് നാലംഗ മാവോയിസ്റ്റ് സംഘം എത്തിയത്.

നിലമ്പൂർ വനമേഖലയിൽ നിന്നാണ് മാവോയിസ്റ്റ് സംഘം എത്തിയതെന്നാണ് വിവരം. സംഭവം അറിഞ്ഞയുടൻ തന്നെ ജില്ലാ പൊലീസ് ചീഫ് കറുപ്പ് സ്വാമി, ഡി.വൈ. എസ്‌പി പ്രിൻസ് എബ്രഹാം എന്നിവരുടെ നേതൃത്വത്തിൽ വൻ പൊലീസ് സംഘം സ്ഥലത്തെത്തി. കള്ളാടിയും പരിസര പ്രദേശത്തും മാവോയിസ്റ്റുകൾക്കായി തിരച്ചിൽ നടത്തി വരികയാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP