Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മുഹമ്മദ് നിസാമിന്റെ ഫോൺവിളി സൗകര്യം ഒരുക്കിയ മൂന്ന് പൊലീസുകാർക്ക് സസ്‌പെൻഷൻ; നടപടി നേരിട്ടത് കണ്ണൂർ എആർ ക്യാമ്പിലെ പൊലീസുകാർ; ഫോൺവിളിച്ച് സഹോദരങ്ങളെ ഭീഷണിപ്പെടുത്തിയത് ബാംഗ്ലൂരിലേക്ക് കൊണ്ടുപോയ സമയത്തെന്ന് വാദം

മുഹമ്മദ് നിസാമിന്റെ ഫോൺവിളി സൗകര്യം ഒരുക്കിയ മൂന്ന് പൊലീസുകാർക്ക് സസ്‌പെൻഷൻ; നടപടി നേരിട്ടത് കണ്ണൂർ എആർ ക്യാമ്പിലെ പൊലീസുകാർ; ഫോൺവിളിച്ച് സഹോദരങ്ങളെ ഭീഷണിപ്പെടുത്തിയത് ബാംഗ്ലൂരിലേക്ക് കൊണ്ടുപോയ സമയത്തെന്ന് വാദം

കണ്ണൂർ: ചന്ദ്രബോസിന്റെ കൊലയാളി മുഹമ്മദ് നിസമാന് കണ്ണൂർ സെൻട്രൽ ജയിലിൽ ഫോൺ വിളിക്കാനുള്ള സൗകര്യമൊരുക്കിയതിന് മൂന്ന് പൊലീസുകാരെ സസ്‌പെൻഷൻ ചെയ്തു.കണ്ണൂർ എആർ ക്യാമ്പിലെ പൊലീസുകാരെയാണ് സസ്പൻഡ് ചെയ്തത്. നടപടി സ്‌പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്‌പിയുടെ റിപ്പോർട്ടിൻ മേലാണ് നടപടി. ഫോണിൽ വിളിച്ച് വധഭീഷണി മുഴക്കിയതായി സഹോദരന്മാർ പൊലീസിൽ പരാതി നൽകിയിരുന്നു. കേസുമായി ബന്ധപ്പെട്ട് ബംഗ്‌ളൂരുവിലേക്ക് കൊണ്ടുപോയ സമയത്തോ, ജയിലിനുള്ളിൽ നിന്നോആണ് നിസാം ഇവരെ വിളിച്ച് വധഭീഷണി മുഴക്കിയതെന്നും പരാതിയിൽ ആരോപിക്കുന്നു. അതേസമയം എആർ ക്യാമ്പിലെ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിച്ചിരിക്കുന്നത് ബ്ംഗ്ലൂരിലേക്ക് കൊണ്ടുപോയ വേളയിലാണ് ഫോൺവിളിച്ചത് എന്ന നിഗമനത്തിലാണ്.

നിസാമിന്റെ ഉടമസ്ഥതയിലുള്ള തിരുനെൽവേലിയിലെ കിങ്‌സ് കമ്പനിയിലെ കൂലി വർധനയുമായി ബന്ധപ്പെട്ട് സഹോദരങ്ങൾ നിസാമിനോട് ആലോചിക്കാതെ ഏകപക്ഷീയമായി തീരുമാനം എടുത്തിരുന്നു. ഇക്കാര്യത്തിലാണ് അബ്ദുൾ നിസാർ, അബ്ദുൾ റസാഖ് എന്നി സഹോദരങ്ങളെ വിളിച്ച് നിഷാം ഭീഷണിപ്പെടുത്തിയത്. നിസാം തങ്ങളെ വിളിച്ചതിന്റെ ഫോൺ രേഖകളും, ഓഡിയോ റെക്കോഡുകളും റൂറൽ എസ്‌പി നിശാന്തിനിക്ക് പരാതിക്കൊപ്പം ഇവർ കൈമാറിയിട്ടുണ്ട്.

പൊലീസും നിസാമും ഒത്തുകളിക്കുന്നതായി ഇവർ പരാതിയിൽ ആരോപിക്കുന്നുണ്ട്. നിസാമിനെ ബെംഗളൂരുവിൽ കേസുമായി ബന്ധപ്പെട്ട് കൊണ്ടുപോയപ്പോൾ അദ്ദേഹത്തിന്റെ സുഹൃത്തുക്കളും ഓഫിസ് ജീവനക്കാരും യാത്ര ചെയ്‌തെന്നും മടക്ക ടിക്കറ്റ് എടുത്തത് നിസാമിന്റെ ഓഫിസിൽ നിന്നുതന്നെയാണെന്നും സംശയിക്കുന്നതായും ഇതിനുള്ള തെളിവുകളും പൊലീസിന് സഹോദരങ്ങൾ കൈമാറിയിട്ടുണ്ട്.
ചന്ദ്രബോസ് വധക്കേസിൽ ശിക്ഷയനുഭവിക്കുന്ന കുറ്റവാളിക്ക് കണ്ണൂർ സെൻട്രൽ ജയിലിൽ അനർഹമായ സൗകര്യങ്ങളും പരിഗണനയും ലഭിക്കുന്നു എന്ന വാർത്ത തന്റെ ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി ഫേസ്‌ബുക്കിലൂടെ അറിയിച്ചിരുന്നു. അതിന്റെ വിശദാംശം ജയിൽ വകുപ്പ് മേധാവിയോടാരാഞ്ഞു. അടിയന്തരമായി ഇടപെട്ട് നടപടിയെടുക്കണം എന്നാവശ്യപ്പെട്ടു. അക്കാര്യത്തിൽ ഇടപെടുന്നുണ്ടെന്നും ഉചിത നടപടി എടുക്കുകയാണെന്നും ജയിൽ മേധാവി അറിയിച്ചിട്ടുണ്ടെന്നും പിണറായി വ്യക്തമാക്കുന്നു.

നേരത്തെ അതിനിടെ നിസാമിനെ ഫോൺ ഉപയോഗിക്കാൻ സഹായിക്കുന്നത് ജയിലുദ്യോഗസ്ഥരാണെന്ന് ഏഷ്യാനെറ്റ് ന്യൂസും റിപ്പോർട്ട് ചെയ്തിരുന്നു. നിസാം ജയിലിൽ ഉപയോഗിച്ചത് രണ്ട് നമ്പറുകളാണ് 8769731302, 9746576553 എന്നീ നമ്പറുകളാണ് ഉപയോഗിച്ചത്. ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടറോടും നിസാം സംസാരിച്ചു. നിസാമിന്റെ ശബ്ദരേഖ ഏഷ്യാനെറ്റ് ന്യൂസ് പുറത്തുവിട്ടു

നിസാം ഫോണിലൂടെ വധഭീഷണി ഉയർത്തിയെന്ന് നിസാമിന്റെ സഹോദരന്മാർ പൊലീസിന് പരാതി നൽകിയതോടെയാണ് ജയിലിലെ ആഡംബര ജീവിതം പുറത്തായത്. സഹോദരങ്ങളായ അബ്ദുൾ നിസാർ, അബ്ദുൾ റസാഖ് എന്നിവർ പരാതി നൽകി. കമ്പനിയിലെ ശമ്പളത്തെ ചൊല്ലിയുള്ള തർക്കത്തെത്തുടർന്നാണ് ഭീഷണി. അന്വേഷിക്കാൻ നിർദ്ദേശം നൽകിയതായി തൃശ്ശൂർ എസ്‌പി ആർ നിശാന്തിനി അറിയിച്ചു. നിസാമിന്റെ ഫോൺ ഉപയോഗത്തിന്റെ സൂചനകൾ രണ്ടാഴ്ച മുമ്പ് പുറത്തുവന്നിരുന്നു. ഇത് സംബന്ധിച്ച് ചന്ദ്രബോസിന്റെ കുടുംബം പരാതിയും നൽകി. എന്നാൽ അതിന് ശേഷവും ഫോൺ വിളി തുടർന്നു. പൊലീസ് ഒരു നടപടിയും എടുത്തിരുന്നുല്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP