Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

എം.ആർ.വാക്‌സിൻ വിതരണക്ക്യാമ്പിൽ ഭീതി പരത്തി നഴ്‌സിന് നേരേയുള്ള ആക്രമണം; മൂന്ന് പേർ വളാഞ്ചേരി പൊലീസിന്റെ പിടിയിൽ; നടപടി പരുക്കേറ്റ നഴ്‌സിന്റെ പരാതിയിൽ; ഒമ്പത് പേരെ കൂടി പിടികൂടാനുണ്ടെന്ന് പൊലീസ്

എം.ആർ.വാക്‌സിൻ വിതരണക്ക്യാമ്പിൽ ഭീതി പരത്തി നഴ്‌സിന് നേരേയുള്ള ആക്രമണം; മൂന്ന് പേർ വളാഞ്ചേരി പൊലീസിന്റെ പിടിയിൽ; നടപടി പരുക്കേറ്റ നഴ്‌സിന്റെ പരാതിയിൽ; ഒമ്പത് പേരെ കൂടി പിടികൂടാനുണ്ടെന്ന് പൊലീസ്

മറുനാടൻ മലയാളി ഡസ്‌ക്

മലപ്പുറം: വളാഞ്ചേരി എടയൂർ ഗവ.എൽ.പി സ്‌കൂളിൽ നടന്ന എം.ആർ വാക്സിൻ ക്യാമ്പ് കഴിഞ്ഞ ദിവസം അക്രമിച്ച് ആരോഗ്യ പ്രവർത്തകരെ മർദിച്ച കേസിൽ മൂന്ന് പേരെ വളാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു. അത്തിപ്പറ്റ കരങ്ങാട് പറമ്പ് മുബഷീർ (23), കരങ്ങാട് പറമ്പ് സഫാൻ (20), അത്തിപ്പറ്റ ചേലക്കാട്ട് വീട്ടിൽ ഫൈസൽ ബാബു (29) എന്നിവരെയാണ് ഇന്ന് രാവിലെ വളാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരെ തിരൂർ കോടതിയിൽ ഹാജരാക്കി.

വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു എടയൂർ ഗവ.എൽ.പി സ്‌കൂളിൽ എം.ആർ ക്യാമ്പ് നടക്കുന്നതിനിടെ ഒരു കൂട്ടം സഘടിച്ചെത്തി അക്രമം അഴിച്ച് വിട്ടത്. അക്രമത്തിൽ പരുക്കേറ്റ ആരോഗ്യ പ്രവർത്തക ശ്യാമളാബായ്(45) കുറ്റിപ്പുറം ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇവരുടെ പരാതിയിലാണ് വളാഞ്ചേരി പൊലീസ് കേസെടുത്തത്.

അക്രമം നടത്തിയ ശേഷം ഒളിവിൽ പോയ ഇവരെ ഇന്ന് രാവിലെയോടെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇനിയും ഒമ്പത് പേരെ കൂടി പിടികൂടാനുണ്ടെന്ന് വളാഞ്ചേരി പൊലീസ് അറിയിച്ചു.അനാവശ്യമായ ആരോപണങ്ങളും അപവാദങ്ങളും പറഞ്ഞ് കുത്തിവെപ്പ് തടസ്സപ്പെടുത്തുകയായിരുന്നു സംഘടിച്ചെത്തിയവരുടെ ലക്ഷ്യമെന്ന് മെഡിക്കൽ ഓഫീസർ അലി അഹമ്മദ് പറഞ്ഞു.

എന്നാൽ കുത്തിവെപ്പെടുക്കാൻ താത്പര്യമില്ലാത്ത രണ്ടു കുട്ടികളും കുത്തിവെപ്പെടുത്തവരുടെ കൂട്ടത്തിലുണ്ടായിരുന്നെന്നും ഇതിന്റെ പേരിലാണ് സംഘം പ്രശ്നമുണ്ടാക്കിയതെന്നുമാണ് നാട്ടുകാരിൽ ചിലർ പറയുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP