Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ടൈറ്റാനിയം കേസ് സിബിഐ അന്വേഷിക്കണം; മാന്യതയുണ്ടെങ്കിൽ മുഖ്യമന്ത്രി രാജി വയ്ക്കണമെന്നും പിണറായി വിജയൻ

ടൈറ്റാനിയം കേസ് സിബിഐ അന്വേഷിക്കണം; മാന്യതയുണ്ടെങ്കിൽ മുഖ്യമന്ത്രി രാജി വയ്ക്കണമെന്നും പിണറായി വിജയൻ

തിരുവനന്തപുരം: ടൈറ്റാനിയം കേസിൽ മാന്യതയുണ്ടെങ്കിൽ മുഖ്യമന്ത്രി രാജി വയ്ക്കണമെന്നും കേസിൽ സിബിഐ അന്വേഷിക്കണമെന്നും പിണറായി വിജയൻ. സംസ്ഥാന പൊലീസിന്റെ അന്വേഷണം ശരിയാകില്ലെന്നും പിണറായി പറഞ്ഞു. ടൈറ്റാനിയം കേസിൽ മുഖ്യമന്ത്രിക്കെതിരെ കേസെടുക്കാൻ പ്രോസിക്യൂഷൻ അനുമതി ആവശ്യമില്ലെന്ന് വിജിലൻസ് കോടതി പറഞ്ഞതിന് പിന്നാലെയാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പിണറായിയും രംഗത്ത് എത്തിയത്. നേരത്തെ ബിജെപി സംസ്ഥാന പ്രസിഡന്റ് വി.മുരളീധരനും ഇതേ ആവശ്യം ഉന്നയിച്ചിരുന്നു.

അതേ സമയം ടൈറ്റാനിയം കേസ് സ്വതന്ത്ര ഏജൻസിയെകൊണ്ട് അന്വേഷിപ്പിക്കണമെന്ന് വി എസ് അച്യൂതാനന്ദനും ആവശ്യപ്പെട്ടു. ആണത്തമുണ്ടെങ്കിൽ ഉമ്മൻ ചാണ്ടി മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറി നിൽക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ടൈറ്റാനിയത്തിൽ നടന്ന 360 കോടിയുടെ അഴിമതി കേസിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, പൊതുമരാമത്ത് മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞ് എന്നിവർ ഉൾപ്പെടെ പതിനൊന്ന് പേരെ പ്രതികളാക്കി കേസെടുത്ത് അന്വേഷിക്കാൻ വിജിലൻസ് പ്രത്യേക കോടതി ജഡ്ജി ജോൺ കെ. ഇല്ലിക്കാടൻ ഇന്നലെയാണ് ഉത്തരവിട്ടത്. ടൈറ്റാനിയത്തിൽ മാലിന്യ നിർമ്മാർജന പ്ലാന്റ് നിർമ്മിച്ചതിലുണ്ടായ നഷ്ടത്തിന് രാഷ്ട്രീയ നേതൃത്വത്തെയോ ഉദ്യോഗസ്ഥരെയോ കുറ്റപ്പെടുത്താനാകില്ലെന്ന വിജിലൻസ് റിപ്പോർട്ട് തള്ളിയാണ് അന്വേഷണത്തിന് കോടതി ഉത്തരവിട്ടത്. കേസിൽ മുഖ്യമന്ത്രിക്കും മറ്റ് മന്ത്രിമാർക്കും എതിരെ കേസെടുക്കാൻ മുൻകൂർ അനുമതി വേണ്ടെന്ന് കോടതി വ്യക്തമാക്കിയിരുന്നു. 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP