Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആലപ്പുഴ സിപിഎമ്മിൽ വീണ്ടും വിഭാഗീയത; മുതിർന്ന സി.പി.എം നേതാവ് ടികെ പളനി സിപിഐലേക്ക് ചേക്കേറുന്നു: പാർട്ടിക്ക് ഒരു ചുക്കും സംഭവിക്കാനില്ലെന്ന് ജില്ലാ സെക്രട്ടറി സജി ചെറിയാൻ

ആലപ്പുഴ സിപിഎമ്മിൽ വീണ്ടും വിഭാഗീയത; മുതിർന്ന സി.പി.എം നേതാവ് ടികെ പളനി സിപിഐലേക്ക് ചേക്കേറുന്നു: പാർട്ടിക്ക് ഒരു ചുക്കും സംഭവിക്കാനില്ലെന്ന് ജില്ലാ സെക്രട്ടറി സജി ചെറിയാൻ

ആലപ്പുഴ: ആലപ്പുഴ കഞ്ഞിക്കുഴിയിലെ സിപിഎമ്മിൽ വീണ്ടും വിഭാഗീയത പുകയുന്നു. ജില്ലാ നേതൃത്വത്തിന്റെ നിരന്തര അവഗണനയിൽ പ്രതിഷേധിച്ച് മുതിർന്ന സി.പി.എം നേതാവ് ടി.കെ.പളനി പാർട്ടി വിട്ടു. സിപിഐയിലേക്കു പോകാനാണു തന്റെ തീരുമാനമെന്നു പളനി സി.പി.എം, സിപിഐ പാർട്ടി നേതൃത്വങ്ങളെ അറിയിച്ചു.

സിപിഎമ്മിൽ ഉൾപ്പാർട്ടി ജനാധിപത്യം ഇല്ലാതായെന്നും ആശ്രിതത്വമാണ് സിപിഎമ്മിന് ഇപ്പോൾ വേണ്ടതെന്നും പാർട്ടി വിടാനുള്ള തീരുമാനം പ്രഖ്യാപിച്ചുകൊണ്ട് പളനി ആരോപിച്ചു. താൻ പാർട്ടി വിട്ടോട്ടെ എന്നാണു സി.പി.എം നേതൃത്വത്തിന്റെ നിലപാടെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

അനുനയിപ്പിക്കാനുള്ള സി.പി.എം നേതൃത്വത്തിന്റെ ശ്രമങ്ങൾ പരാജയപ്പെട്ടതോടെ പളനിയെ തള്ളി സി.പി.എം ജില്ലാ നേതൃത്വം രംഗത്തെത്തി. പളനി ദീർഘകാലമായി പാർട്ടിയിൽ ഇല്ലെന്ന് ആലപ്പുഴ ജില്ല സെക്രട്ടറി സജി ചെറിയാൻ പ്രതികരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP