Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കള്ളുഷാപ്പുകളിലേക്ക് വീണ്ടും ജനം ഇടിച്ചുകയറുന്നു; മായം ചേർക്കാത്ത കള്ളിന് വൻ ഡിമാൻഡ്; 500 രൂപ മുടക്കിയാൽ ചെത്തുതൊഴിലാളിക്ക് അബ്കാരിയാകാം

കള്ളുഷാപ്പുകളിലേക്ക് വീണ്ടും ജനം ഇടിച്ചുകയറുന്നു; മായം ചേർക്കാത്ത കള്ളിന് വൻ ഡിമാൻഡ്; 500 രൂപ മുടക്കിയാൽ ചെത്തുതൊഴിലാളിക്ക് അബ്കാരിയാകാം

കൊല്ലം: സംസ്ഥാനത്തെ ബാറുകളുടെ കാര്യത്തിൽ പ്രതിസന്ധി രൂക്ഷമായതോടെ കള്ളുഷാപ്പുകൾ പുതുജീവൻ ലഭിക്കുമെന്ന പ്രതീക്ഷയിലാണ്. സർക്കാരിന്റെ പുതിയ മദ്യനയം നാട്ടിൻ പുറങ്ങളെ മാത്രമല്ല നഗരങ്ങളെയും കള്ളുഷാപ്പുകളിലേക്ക് ആനയിക്കുമെന്നു തന്നെയാണ് സൂചനകൾ.

ഇക്കാര്യത്തിൽ ചർച്ചകൾ സജീവമായിക്കഴിഞ്ഞു. ബാറുകൾക്ക് പൂട്ടുവീണപ്പോൾ തന്നെ അടഞ്ഞുകിടന്ന പഴയ പല കള്ളുഷാപ്പുകളും അറ്റകുറ്റപ്പണികൾ നടത്തിത്തുടങ്ങി.

500 രൂപയ്ക്ക് ഇപ്പോൾ കള്ളുഷാപ്പുകൾ ലഭിക്കുമെന്നതിനാൽ കൂടുതൽ ഷാപ്പുകളുടെ ഉദ്ഘാടനങ്ങൾ ഇനി കാണാനായേക്കും. അഞ്ച് തൊഴിലാളികൾ സംഘം ചേർന്ന് ചെന്നാൽ 500 രൂപയ്ക്ക് ഒരു ഷാപ്പ് കിട്ടും. ഈട് ഒന്നും വേണ്ട. ക്ഷേമനിധി വിഹിതം വേണ്ട, ബോണസും ശമ്പളവും അഡ്വാൻസ് അടയ്‌ക്കേണ്ട. ലൈസൻസ് ഫീസുമില്ല. 500 രൂപകൊണ്ട് ഇക്കാലത്ത് കള്ളുഷാപ്പ് മാത്രമേ തുടങ്ങാനാകൂ എന്നതാണ് സത്യം.

ലേലം നടന്നിരുന്ന സമയത്ത് ലക്ഷങ്ങളാണ് ഈ ഷാപ്പുകൾക്ക് വിലവീണിരുന്നത്. പിന്നീട് മദ്യപാനികൾ വീര്യം കൂടിയ മദ്യം തേടിപ്പോയതോടെ കള്ളുഷാപ്പുകൾ അനാഥമായി. ലേലം കൊള്ളാൻ ആളില്ലാതെ വന്നപ്പോൾ വില്പനയ്ക്ക് വച്ചു. കൊല്ലം ജില്ലയിലെ 9 റേഞ്ചുകളിലായി 233 ഷാപ്പുകൾ പലതവണ വിൽക്കാൻ വച്ചെങ്കിലും മൂന്ന് റേഞ്ചുകളിലെ 35 എണ്ണം മാത്രമാണ് വിറ്റുപോയത്. അങ്ങനെയാണ് 500 രൂപയ്ക്ക് തൊഴിലാളിഗ്രൂപ്പിന് ഷാപ്പ് നൽകാൻ തീരുമാനമായത്.

ഒരു കള്ളുഷാപ്പ് നടത്തിപ്പിനുള്ള ഫുൾ ക്വാറം ഇങ്ങനെയാണ്: അഞ്ച് തൊഴിലാളികളിൽ മൂന്ന് പേർ ചെത്തുകാർ. ഒരാൾ വില്പനക്കാരൻ. മറ്റൊരാൾ കറിക്കാരൻ.മായി. ഒരു തൊഴിലാളിക്ക് 20 തെങ്ങുവരെ ദിവസവും ചെത്താം. അങ്ങനെ 60 തെങ്ങ് വേണം. ബന്ധുക്കളുടെയും അയൽക്കാരുടെയുമൊക്കെ സഹായം ഇതിന് ഉപയോഗിക്കാം. ഒരു ഒഴിഞ്ഞ സ്ഥലവും ഷെഡ് അടിക്കാനുള്ള ചെലവും കണ്ടെത്തിക്കഴിഞ്ഞാൽ ഷാപ്പു തുടങ്ങാം.

ഒരു തെങ്ങിൽ നിന്ന് ദിവസേന ശരാശരി രണ്ടു ലിറ്റർ കള്ളുകിട്ടും. ഒരു ലിറ്റർ കള്ളിന് 100 രൂപ മിതമായ വിലയാണ്. അങ്ങനെയാണെങ്കിൽ കള്ളിൽ നിന്ന് ദിനംപ്രതി 12,000 രൂപയുടെ വരുമാനം. കറിക്കച്ചവടമാണ് അടുത്ത പടി. കുടിക്കാനല്ലാതെ, 'ഷാപ്പുകറി' തേടി എത്തുന്നവരുടെ എണ്ണം ഇപ്പോൾ കൂടിയിട്ടുണ്ട്. വൃത്തിയായി നല്ല ഭക്ഷണം നൽകിയാൽ ഉച്ചയൂണിന് പുറമേ പാഴ്‌സലും പോകും. ടൂറിസ്റ്റുകളെ കൂടി ആകർഷിക്കാൻ കഴിഞ്ഞാൽ ദിവസക്കച്ചവടം അരലക്ഷം രൂപ കവിയും. ചെലവുകളെല്ലാം കഴിഞ്ഞാലും അഞ്ച് 'മുതലാളി'മാർക്കുംകൂടി നല്ലൊരു വരുമാനം കിട്ടും.
തൊഴിൽരഹിതരായ ചെറുപ്പക്കാർക്ക് ഏറെ പ്രതീക്ഷയ്ക്ക് വകയുള്ള മേഖലയാണിതെന്ന് എക്‌സൈസ് ഡെപ്യൂട്ടി കമ്മിഷണർ ബാബുക്കുട്ടൻ പറയുന്നു.

യുവാക്കൾ തയ്യാറായി വന്നാൽ ചട്ടങ്ങൾക്ക് ഉള്ളിൽ നിന്ന് പരമാവധി സഹായം നൽകാൻ എക്‌സൈസ് വകുപ്പ് തയ്യാറാണ്. അവസരങ്ങൾ പരമാവധി പ്രയോജനപ്പെടുത്താൻ കഴിയുന്ന കൂട്ടായ്മയും ഇച്ഛാശക്തിയുമാണ് ഉണ്ടാകേണ്ടതെന്നാണ് വകുപ്പിന്റെ നിലപാട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP