Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കള്ളു ഷാപ്പ് ജീവനക്കാരനെ കൊന്നു ഫ്രീസറിൽ തള്ളിയശേഷം കടന്ന അസം സ്വദേശി പിടിയിൽ; കേരള പൊലീസ് പ്രതിയെ പിടികൂടിയത് അസമിൽ നിന്ന്

കള്ളു ഷാപ്പ് ജീവനക്കാരനെ കൊന്നു ഫ്രീസറിൽ തള്ളിയശേഷം കടന്ന അസം സ്വദേശി പിടിയിൽ; കേരള പൊലീസ് പ്രതിയെ പിടികൂടിയത് അസമിൽ നിന്ന്

ആലപ്പുഴ: കള്ളു ഷാപ്പ് ജീവനക്കാരനെ കൊന്നതിനുശേഷം ഫ്രീസറിൽ മൃതദേഹം തള്ളി കടന്നുകളഞ്ഞ പ്രതി പിടിയിൽ. അസം സ്വദേശി ആകാശ് തായ് ആണ് പിടിയിലായത്.

കേരള പൊലീസിനെ ഏറെ വട്ടം ചുറ്റിച്ച ഇയാളെ അസമിൽ നിന്നാണ് പിടികൂടിയത്. തകഴി കേളമംഗലം ഷാപ്പിലെ പാചകക്കാരനായ രാമചന്ദ്രനെ(64)യാണ് ഇയാൾ കൊന്ന് ഫ്രീസറിൽ തള്ളിയശേഷം കടന്നുകളഞ്ഞത്.

20ന് അസമിലെ കുഗ്രാമത്തിൽനിന്നും കേരള പൊലീസ് അതിസാഹസികമായാണ് ആകാശിനെ പിടിച്ചത്. അസം പൊലീസിന്റെ സഹായവും ഇക്കാര്യത്തിൽ ഉണ്ടായിരുന്നെന്ന് ജില്ലാ പൊലീസ് മേധാവി സുരേഷ് കുമാർ പറഞ്ഞു. കഴിഞ പതിനാറ് ദിവസങ്ങളായി ജില്ലാ പൊലീസ് മേധാവിയുടെ നിർദേശപ്രകാരം ആറോളം പൊലീസ് ഉദ്യോഗസ്ഥരാണ് ആകാശിനെ പിന്തുടർന്നത്.

ജൂലൈ പത്തിനാണു ഷാപ്പ് ജീവനക്കാരനെ കൊന്നശേഷം ആകാശ് തായ് കേരളം വിട്ടത്. ഫോൺവിളിയെ ചൊല്ലിയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പിടിയിലായ ആകാശ് പൊലീസിനോട് പറഞ്ഞു. കൃത്യത്തിനുശേഷം ഇയ്യാൾ തിരുവനന്തപുരത്തെത്തി ബന്ധുവിനെ കണ്ട് കാര്യങ്ങൾ പറഞ്ഞശേഷം ഹൈദരാബാദിലേക്ക് കടക്കുകയായിരുന്നു.

പിന്നീട് ബംഗളൂരുവിൽ എത്തി സെക്കന്തരബാദിന് പോയി. അവിടെനിന്നും അസമിലേക്ക് കടന്നു. എന്നാൽ കൊലപാതക വിവരം ആകാശ് വീട്ടിൽ അറിയിച്ചില്ലായിരുന്നു. തലസ്ഥാനത്തുള്ള ബന്ധു ഇയാളുടെ വീട്ടിലേക്ക് വിവരങ്ങൾ പറയുകയായിരുന്നു. ബന്ധു നൽകിയ വിവരങ്ങളാണ് പൊലീസിന് സഹായകമായത്. അധികമാരും കടന്നുചെല്ലാത്ത, ഉൾഫാ തീവ്രവാദികളുടെ ആക്രമണ സ്ഥലം കൂടിയാണ് ഇയാളുടെ വീട് സ്ഥിതി ചെയ്യുന്ന കുഗ്രാമമെന്നു പൊലീസ് പറഞ്ഞു. അതിനാൽ തന്നെ സാഹസികമായാണ് പ്രതിയെ വലയിലാക്കിയതെന്നും പൊലീസ് അവകാശപ്പെട്ടു.

പ്രതിയെ കോടതിയിൽ ഹാജരാക്കി കസ്റ്റഡിയിൽ വാങ്ങുമെന്ന് പൊലീസ് മേധാവി പറഞ്ഞു. രാമചന്ദ്രന്റെ മരണവുമായി ബന്ധപ്പെട്ട് ഷാപ്പ് ഉടമയും ബന്ധുക്കളും പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു. വിവിധ കോണുകളിൽ നിന്നും ഇവരെയും പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം ശക്തമായിരുന്നു. എംപി കൊടിക്കുന്നിൽ സുരേഷ് അടക്കമുള്ളവർ ഈ ആവശ്യവുമായി രംഗത്തെത്തിയിരുന്നു. എന്നാൽ ആകാശ് വലയിലായതോടെ മുൾമുനയിലായ നാട്ടുകാരും ഷാപ്പു ഉടമയും ഏറെ ആശ്വാസത്തിലാണ് ഇപ്പോൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP