Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ശ്രീറാം പൊളിച്ചടുക്കിയ കുരിശിന്റെ മറവിൽ ടോം സക്കറിയ ലക്ഷ്യമിട്ടത് കോടികളുടെ ആത്മീയ ബിസിനസ്; പാപ്പാത്തിച്ചോലയിൽ സൂര്യാത്ഭുതം നടക്കുന്നെന്നു പ്രചരിപ്പിച്ചു; തമിഴ്‌നാട്ടിൽനിന്ന് കുടിയേറിയവർ സ്ഥാപിച്ച മരക്കുരിശ് ടോം സ്റ്റീലിലാക്കിയപ്പോൾ തുടങ്ങിയ കച്ചവടം

ശ്രീറാം പൊളിച്ചടുക്കിയ കുരിശിന്റെ മറവിൽ ടോം സക്കറിയ ലക്ഷ്യമിട്ടത് കോടികളുടെ ആത്മീയ ബിസിനസ്; പാപ്പാത്തിച്ചോലയിൽ സൂര്യാത്ഭുതം നടക്കുന്നെന്നു പ്രചരിപ്പിച്ചു; തമിഴ്‌നാട്ടിൽനിന്ന് കുടിയേറിയവർ സ്ഥാപിച്ച മരക്കുരിശ് ടോം സ്റ്റീലിലാക്കിയപ്പോൾ തുടങ്ങിയ കച്ചവടം

ഇടുക്കി: മൂന്നാർ പാപ്പാത്തിചോലയിൽ റവന്യൂ വകുപ്പ് അധികാരികൾ പൊളിച്ചു മാറ്റിയ കുരിശിന്റെ മറവിൽ 'സ്പിരിറ്റ് ഇൻ ജീസസ്' ലക്ഷ്യമിട്ടത് ആഗോളതലത്തിലുള്ള ആത്മീയ ടൂറിസം വ്യാപാരത്തിന്. ഇതിനായി പാപ്പാത്തിച്ചോലയിലെ കുരിശിനു മുകളിൽ 'സൂര്യാത്ഭുതം' അഥവാ 'മിറാക്കിൾ ഓഫ് സൺ' നടക്കുന്നതായും സ്പിരിറ്റ് ഇൻ ജീസസ് പ്രചാരണം നടത്തി വരികയായിരുന്നു. കാര്യങ്ങൾ വിചാരിച്ചത് പോലെ നടന്നിരുന്നെങ്കിൽ കോടിക്കണക്കിനു രൂപയുടെ ആസ്തിയിലേക്ക് ചുരുക്കം നാളുകളിൽ സ്പിരിറ്റ് ഓഫ് ജീസസ് വളരുമായിരുന്നു.

സ്പിരിറ്റ് ഇൻ ജീസസിന്റെ 2014-ൽ പുറത്തിറങ്ങിയ ഹോളി ക്യൂൻ എന്ന മുഖമാസികയിൽ ടോം സഖറിയതന്നെ എഴുതിയ എഡിറ്റോറിയലിൽ പറയുന്നത് പള്ളി നിർമ്മിക്കാനായി ഭൂമി കൈയേറിയത് കർത്താവ് നിർദ്ദേശിച്ച പ്രകാരമാണ് എന്നാണ്. ലോകത്തിന്റെ വിവിധ സ്ഥലങ്ങളിൽ മാതവ് നേരിട്ട് പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഈ സ്ഥലങ്ങളിലെല്ലാം തന്നെ പള്ളികളും ഉയർന്നിട്ടുണ്ട്. പിന്നീട് അവിടങ്ങൾ തീർത്ഥാടന കേന്ദ്രങ്ങളായി മാറിയിട്ടുമുണ്ട്. സൂര്യനെല്ലിയിൽ സംഭവിച്ചത് ദൈവകൽപ്പന പ്രകാരമാണെന്നും മാതാവിന് ഗ്രോട്ടോ പണിയുക എന്നതും പ്രദേശത്തെ അനുഗ്രഹിതമാക്കിയതും ദൈവം തന്നെയാണെന്നുമുള്ള വിചിത്രമായ ന്യായങ്ങളാണ് വിശദീകരിക്കുന്നത്. വൻ ആത്മീയ ബിസിനസെന്ന ലക്ഷ്യം തന്നെയാണ് ഇതിനൊക്കെ പിന്നിലെന്ന് വ്യക്തമാക്കുന്നത് തന്നെയാണ് എഡിറ്റോറിയൽ

സൂര്യനെല്ലിയിൽ ചില റിസോർട്ടുകളൊക്കെയുള്ള ടോം സഖറിയ സ്പിരിറ്റ് ഓഫ് ജീസസിലൂടെ ലക്ഷ്യമിട്ടത് ആത്മീയ ടൂറിസം വ്യാപാരമായിരുന്നു. വിവിധ സഭകളുടെ ശൈലി സംയോജിപ്പിച്ചുകൊണ്ടു പ്രത്യേക രീതിയിലുള്ള ആത്മീയ പരിപാടികൾ ആവിഷ്‌കരിച്ചതിനാൽ പല സഭകളിൽ നിന്നായി വിശ്വാസികൾ സ്പിരിറ്റ് ഇൻ ജീസസിലേക്ക് ആകർഷിക്കപ്പെട്ടിരുന്നു. കേരളത്തിന് പുറത്ത് തമിഴ്‌നാട്, കർണാടകം, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലേക്കും യുഎഇ, ആസ്‌ട്രേലിയ എന്നിവിടങ്ങളിലേക്കും സ്പിരിറ്റ് ഇൻ ജീസസ് വളർന്നു.

സൂര്യനെല്ലിയിൽ 'മേരിലാൻഡ്' എന്ന ഒരു ആത്മീയ കേന്ദ്രം ടോം സഖറിയ സ്ഥാപിച്ചിട്ടുണ്ട്. ഇവിടെ മാതാവിന്റെ ഒരു ഗ്രോട്ടോയും കൃഷിയിടങ്ങളിലെ ഗ്രീൻ ഹൗസിനെ ഓർമിപ്പിക്കുന്ന തരത്തിലുള്ള ഒരു പ്രാർത്ഥനാ ഹാളുമുണ്ട്. മികച്ച കാലാവസ്ഥയും ടൂറിസം പ്രാധാന്യവുമുള്ള ഒരു ഭൂപ്രദേശത്ത് ആത്മീയ ടൂറിസം വ്യവസായത്തിന്റെ എല്ലാ സാധ്യതകളും ഉപയോഗപ്പെടുത്തുകയാണ് ടോം സഖറിയ. മൂന്നാറിലെ കുരിശിനു മുകളിൽ സൂര്യാത്ഭുതം കണ്ടെന്നാണ് സ്പിരിറ്റ് ഇൻ ജീസസിന്റെ അവകാശവാദം.

പാപ്പാത്തിമലയിൽ സൂര്യാത്ഭുതം നടന്നെന്ന വാർത്തകൾ വന്നതിനു പിന്നാലെ നിരവധി സന്ദർശകരാണ് ഇവിടെ എത്താൻ തുടങ്ങിയത്. ജയ്ഹിന്ദിലും സൂര്യ ടിവിയിലും സംപ്രേഷണം ചെയ്യുന്ന സ്പിരിറ്റ് ഇൻ ജീസസിന്റെ ആത്മീയ പരിപാടികളിലൂടെ 'ദിവ്യാത്ഭുത'ത്തിനു വലിയ പ്രചാരണമാണ് നൽകിയത്. സോഷ്യൽ മീഡിയയിലൂടെയും സൂര്യാത്ഭുതത്തിന്റെ കഥകളും ദൃശ്യങ്ങളും പ്രചരിപ്പിച്ചു. വാമൊഴിയായും പ്രസിദ്ധീകരങ്ങളായും കഥ പ്രചരിക്കാൻ തുടങ്ങി.പ്രദേശവാസികളിൽ പലരും അവിടെ ഒരു കുരിശുണ്ടെന്നു ശ്രദ്ധിക്കാൻ തുടങ്ങിയത് തന്നെ സന്ദർശകരുടെ ഒഴുക്ക് തുടങ്ങിയതിൽ പിന്നെയാണ്. നാല് വർഷങ്ങൾക്ക് മുൻപ് മേരീലാൻഡിലെ മാതാവിന്റെ ഗ്രോട്ടോയുടെ മുകൾഭാഗം കോൺക്രീറ്റ് ചെയ്യുമ്പോൾ സൂര്യാത്ഭുതം നടന്നു എന്ന് പ്രചാരണങ്ങളുണ്ടായിരുന്നെങ്കിലും അന്ന് അത് ഒട്ടും ശ്രദ്ധിക്കപ്പെട്ടിരുന്നില്ല.

പാപ്പാത്തിച്ചോലയിൽ മുൻപേ ഒരു കുരിശുണ്ടായിരുന്നു ഒരു മരക്കുരിശ്. തമിഴ്‌നാട്ടിൽ നിന്നും ജീവിതം തേടിയെത്തിയ ദ്രാവിഡർ മതം മാറി ക്രിസ്ത്യാനികളായപ്പോൾ അവരുടെ പ്രാർത്ഥനാകേന്ദ്രം കൂടിയായിരുന്നു അത്. മരിയ സൂസെ എന്ന തമിഴ്‌വംശജന്റെ തലമുറ കൈവശം വെക്കുകയും പലതവണ പട്ടയത്തിനായി അപേക്ഷ നൽകുകയും ചെയ്ത ഭൂമിയിലാണ് കുരിശു സ്ഥിതി ചെയ്യുന്നത് എന്ന സ്പിരിറ്റ് ഇൻ ജീസസിന്റെ വാദം ശരിയാവാനാണ് സാധ്യതയും. എന്നാൽ മരത്തിൽ നിന്നും സ്റ്റീലിലേക്ക് കുരിശിനു രൂപാന്തരം സംഭവിച്ച കഥ സ്പിരിറ്റ് ഇൻ ജീസസിന്റെ ആത്മീയ കച്ചവടത്തിന്റെ ചരിത്രം കൂടിയാണ്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP