Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കരിമ്പനിയുടെ ഭീതി മാറും മുമ്പേ തക്കാളിപ്പനിയും; തൃശൂരിൽ 16 പേരിൽ രോഗം സ്ഥിരീകരിച്ചു

കരിമ്പനിയുടെ ഭീതി മാറും മുമ്പേ തക്കാളിപ്പനിയും; തൃശൂരിൽ 16 പേരിൽ രോഗം സ്ഥിരീകരിച്ചു

തൃശൂർ: കരിമ്പനിക്കു പിന്നാലെ തൃശൂർ ജില്ലയിൽ തക്കാളിപ്പനിയും സ്ഥിരീകരിച്ചു. 16 പേരിലാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഇതിൽ നാലുപേർ കുട്ടികളാണ്. രോാഗം സ്ഥിരീകരിച്ചവരിൽ നാലുപേർ തൃശൂർ നഗരസഭാപരിധിയിൽ ഉൾപ്പെട്ടവരാണ്. കരിമ്പനിക്കു പിന്നാലെ തക്കാളിപ്പനിയും പടരുന്നത് തൃശൂരിൽ ആശങ്കയാവുന്നുണ്ട്.

കൈകാലുകളിലും വായിലും ചൊറിച്ചിലും കുമിളകളുമുണ്ടാകുന്നതാണ് രോഗത്തിന്റെ ലക്ഷണം. വായുവിലൂടെയാണ് തക്കാളിപ്പനി പകരുക. മാസങ്ങൾക്ക് മുമ്പ് ജില്ലയിൽ തക്കാളിപ്പനി റിപ്പോർട്ട് ചെയ്‌തെങ്കിലും പിന്നീട്് നിയന്ത്രണ വിധേയമായിരുന്നു. വർഷകാലമത്തെിയതോടെയാണ് തക്കാളിപ്പനി തിരിച്ചു വന്നത്.

തൃശൂർ നഗരസഭാ പരിധിയിലും വാടാനപ്പള്ളി മേഖലയിലുമാണ് തക്കാളിപ്പനി ബാധിതർ ഏറെയുള്ളത്. ഒരാഴ്ചത്തെ ചികിത്സ കൊണ്ട് പനി ഭേദമാകുമെന്നതിനാൽ ആശങ്ക വേണ്ടെന്ന് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു. തൃശൂർ ജില്ലയിലെ ഇതരസംസ്ഥാന തൊഴിലാളി ക്യാമ്പുകളും പകർച്ചവ്യാധിയുടെ പിടിയിലാണ്.

22 പേരിൽ പകരുന്ന തരത്തിലുള്ള ത്വക് രോഗങ്ങൾ കണ്ടത്തെിയിട്ടുണ്ട്. 12 പേരിൽ ക്ഷയരോഗലക്ഷണങ്ങളും കണ്ടത്തെി. പരിസരശുചിത്വം ഇല്ലാത്തതു മൂലം തൊഴിലാളി ക്യാമ്പുകളിൽ രോഗങ്ങൾ പടർന്നേക്കാമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP