Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ടോമിൻ ജെ തച്ചങ്കരിക്ക് സ്ഥാനചലനം; കൺസ്യൂമർഫെഡ് എംഡി സ്ഥാനത്തു നിന്നു നീക്കി; റബർ മാർക്കറ്റിങ് ഫെഡറേഷൻ എംഡി രത്‌നകുമാരന് അധികച്ചുമതല

ടോമിൻ ജെ തച്ചങ്കരിക്ക് സ്ഥാനചലനം; കൺസ്യൂമർഫെഡ് എംഡി സ്ഥാനത്തു നിന്നു നീക്കി; റബർ മാർക്കറ്റിങ് ഫെഡറേഷൻ എംഡി രത്‌നകുമാരന് അധികച്ചുമതല

തിരുവനന്തപുരം: കൺസ്യൂമർ ഫെഡ് എംഡിയായിരുന്ന ടോമിൻ ജെ തച്ചങ്കരിയുടെ സ്ഥാനം തെറിച്ചു. ടോമിൻ തച്ചങ്കരിയെ മാറ്റി പകരം എസ് രത്‌നകുമാറിനെ നിയമിച്ചു.

റബർ മാർക്കറ്റിങ് ഫെഡറേഷൻ എംഡിയാണ് രത്‌നകുമാർ. കണസ്യൂമർഫെഡിന്റെ അധികച്ചുമതലയാണ് രത്‌നകുമാറിനു നൽകിയത്.

മന്ത്രിസഭായോഗത്തിലാണു തീരുമാനം. സഹകരണമന്ത്രി സി എൻ ബാലകൃഷ്ണൻ സമ്മർദം ചെലുത്തിയാണ് ടോമിൻ ജെ തച്ചങ്കരിയെ നീക്കിയത്. കഴിഞ്ഞ മാർച്ചിലാണ് തച്ചങ്കരി കൺസ്യൂമർഫെഡിന്റെ എംഡിയായി നിയമിതനായത്.

കേരള ബുക്ക്‌സ് ആൻഡ് പബ്ലിക്കേഷൻസ് സൊസൈറ്റി എംഡിയായി ടോമിൻ ജെ. തച്ചങ്കരിയെ നിയമിച്ചിരുന്നു. ഇതുകൂടാതെയാണ് മാർക്കറ്റ് ഫെഡിന്റെ എംഡി സ്ഥാനവും തച്ചങ്കരി വഹിക്കുന്നത്. തച്ചങ്കരി മുമ്പും കെബിപിഎസ് എംഡിയായിരുന്നിട്ടുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP