Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വനത്തിൽ വെടിയേറ്റ് മരിച്ച കുട്ടമ്പുഴ സ്വദേശിയുടെ മാതാപിതാക്കൾ പൊലീസ് സ്‌റ്റേഷന് സമീപം സത്യാഗ്രഹത്തിൽ; മകനെ സുഹൃത്തുക്കൾ മനപ്പൂർവം കൊലപ്പെടുത്തിയതെന്ന് ആരോപണം; അറസ്റ്റു ചെയ്തവർക്കെതിരെ ചുമത്തിയത് നിസ്സാര കുറ്റങ്ങൾ

വനത്തിൽ വെടിയേറ്റ് മരിച്ച കുട്ടമ്പുഴ സ്വദേശിയുടെ മാതാപിതാക്കൾ പൊലീസ് സ്‌റ്റേഷന് സമീപം സത്യാഗ്രഹത്തിൽ; മകനെ സുഹൃത്തുക്കൾ മനപ്പൂർവം കൊലപ്പെടുത്തിയതെന്ന് ആരോപണം; അറസ്റ്റു ചെയ്തവർക്കെതിരെ ചുമത്തിയത് നിസ്സാര കുറ്റങ്ങൾ

പ്രകാശ് ചന്ദ്രശേഖർ

കോതമംഗലം: തട്ടേക്കാട് ഞായപ്പിള്ളി വനത്തിൽ വെടിയേറ്റ് മരിച്ച കുട്ടമ്പുഴ ഞായപ്പിള്ളി വഴുതനാപ്പിള്ളി ടോണിയുടെ (24)പിതാവ് മാത്യൂവും മാതാവ് സെലിനും ബന്ധുക്കളും കുട്ടമ്പുഴ പൊലീസ് സ്‌റ്റേഷനുസമീപം സത്യാഗ്രഹം ആരംഭിച്ചു. മകനെ സുഹൃത്തുക്കൾ മനഃപ്പൂർവ്വം കൊലപ്പെടുത്തിതാണെന്നും ഇത് സംമ്പന്ധിച്ച അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറണമെന്നും ആവശ്യപ്പെട്ട് രാവിലെ 9 മണിയോടെ ആരംഭിച്ച സമരപരിപാടി വൈകിട്ട് ഏഴുമണിവരെ നീളുമെന്ന് ആക്ഷൻകൗൺസിൽ ഭാരവാഹികള്ൾ അറിയിച്ചു.

നാട്ടുകാരും പൊതുപ്രവർത്തകരും ചേർന്ന് രൂപീകരിച്ച ആക്ഷൻ കൗൺസിൽ നേതൃത്വം നൽകുന്ന സമരപരിപാടിക്ക് പിൻതുണ അറിയിച്ച് ജനപ്രതിനിധികളും വിവിധ രാഷ്ട്രീയ സംഘടന പ്രവർത്തകരും സമരപ്പന്തലിൽ എത്തുന്നുണ്ട്. തട്ടേക്കാട് പക്ഷിസങ്കേതത്തിലെ ഞായപ്പിള്ളി വനത്തിൽ കഴിഞ്ഞ ജനുവരി 4-ന് രാത്രിയാണ് ടോണിക്ക് വെടിയേറ്റത്.രാത്രി 12 മണിയോടെ കോതമംഗലം താലൂക്ക് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും ടോണി മരണപ്പെട്ടിരുന്നു.

ടോണിയോടൊപ്പമുണ്ടായിരുന്ന നാട്ടുകാരും സുഹൃത്തുക്കളുമായ ബേസിൽ, ഷൈററ്, അജേഷ് എന്നിവരെ പൊലീസ് അറസ്റ്റുചെതിരുന്നു.നിസ്സാര വകുപ്പുകൾ ചുമത്തിയാണ് ഇവർക്കെതിരെ പൊലീസ് കേസെടുത്തതെന്നും ലോക്കൽ പൊലീസ് തെളിവ് നശിപ്പിക്കാൻ ശ്രമിക്കുന്നതായും ഈയവസരത്തിൽ മാത്യൂ ആരോപിരുന്നു. രണ്ടടിയിൽ താഴെ ദൂരത്തിൽ നിന്നുമാണ് മകന് വെടിയേറ്റതെന്നും നാലുമണിക്കൂർ നേരം രക്തം വാർന്ന് സംഭവസ്ഥലത്ത് കിടന്നെന്നും ആന ആക്രമിച്ചതിനെ തുടർന്നാണ് മരണമെന്ന് വരുത്തി തീർക്കാൻ കൂടെയുണ്ടായിരുന്ന സുഹൃത്തുക്കൾ കരുതിക്കൂട്ടി നീക്കം നടത്തിയെന്നും മാത്യൂ വ്യക്തമാക്കി.

ടോണിയെ വെടിവച്ച തോക്ക് ഒളിപ്പിച്ച് , പകരം തോക്കുകണ്ടെത്തുന്നതിനും തെളിവുകൾ നശിപ്പിക്കുന്നതിനുമെടുത്ത കാലതാമസമാണ് ഏക മകന്റെ ജീവനെടുത്തതെന്നുമാണ് മാതാപിതാക്കളുടെ പ്രധാന ആരോപണം.മകന്റെ മരണത്തിനിടയാക്കിയ സാഹചര്യത്തെക്കുറിച്ചും കാര്യ-കാരണങ്ങൾ സംമ്പന്ധിച്ചും യഥാർത്ഥ വിവരങ്ങൾ പുറത്തുകൊണ്ടുവരുന്നതിനായി അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറണമെന്ന് ആവശ്യപ്പെട്ട് അഡ്വ.കെ പി വിൽസൺ മുഖേന മാത്യൂ ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. കേസുമായി ബന്ധപ്പെട്ട് ഇപ്പോൾ കോടതിയിൽ ഹാജരാക്കിയ തോക്ക് കുട്ടമ്പുഴയിലെ നായാട്ടുകാരന്റേതാണെന്നും സംഭവസമയം ഒരുനാടൻ തോക്കും മറ്റൊരുതോട്ടാതോക്കും കൂടെയുണ്ടായിരുന്നവരുടെ കൈവശം ഉണ്ടായിരുന്നെന്നും മാത്യൂ ഹർജിയിൽ ആരോപിച്ചിരുന്നു.

സംഭവം സംമ്പന്ധിച്ച് പൊലീസ് വെളിപ്പെടുത്തിയിട്ടുള്ള വസ്തുതകളിൽ പലതും യഥാർത്ഥ്യവുമായി പൊരുത്തപ്പെടുന്നതല്ലന്നും മാത്യൂ ഹർജിയിൽ വ്യക്തമാക്കിയിട്ടുണ്ട്. ലോക്കൽ പൊലീസിനെതിരെ ഹർജിയിൽ ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിച്ചിട്ടുള്ളത്.സംഭവസ്ഥലത്തുനിന്നും ആമ്പുലൻസിൽ കയറ്റുമ്പോൾ തന്നെ ടോണി മരിച്ചിരുന്നു എന്നതിന് സ്ഥലവാസികൾ സാക്ഷികളാണ്.എന്നാൽ കുട്ടമ്പുഴ എസ് ഐ കോടതിയിൽ സമർപ്പിച്ചിട്ടുള്ള എഫ് ഐ ആറിൽ ടോണി ആശുപത്രിയിൽ വച്ച് മരണമടഞ്ഞതായിട്ടാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

ടോണിക്കൊപ്പമുണ്ടായിരുന്ന ബേസിൽ തങ്കച്ചന് സംഭവദിവസം വീഴ്ചയിൽ പരിക്ക് പറ്റിയെന്നും വാരിയെല്ല് ഒടിഞ്ഞതിനെത്തുടർന്ന് ഗുരുതരാവസ്ഥയിൽ ഇയാൾ വെന്റിലേറ്ററിലാണെന്നും മറ്റും പൊലീസിന്റെ ഭാഗത്തുനിന്നും പ്രചരിപ്പിച്ചിരുന്നു.എന്നാൽ സംഭവം നടന്ന് നാലാം ദിവസം പൊലീസ് ഇയാളെയും മറ്റുപ്രതികളെയും മലമുകളിലെ സംഭവം നടന്ന വനപ്രദേശത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. ഇതുൾപ്പെടെ സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് പുറത്തുവിട്ട വിവരങ്ങളിൽ ഒട്ടുമിക്കതും യഥാർത്ഥ്യവുമായി പൊരുത്തപ്പെടുന്നതല്ലന്നും പ്രതികളുമായി ചേർന്ന് പൊലീസ് തെളിവുകൾ നശിപ്പിക്കുകയാണെന്നും മാത്യു ഹർജിയിൽ ചൂണ്ടികാണിച്ചിട്ടുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP