Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കാതടപ്പിക്കുന്ന ശബ്ദവും ലേസർ ഷോയും വെച്ച് ടൂറിസ്റ്റ് ബസുകളിലെ ഡാൻസ് ഫ്‌ളോർ ആഘോഷങ്ങൾ യൂട്യൂബിൽ; വാഹനമോടുന്നതിനിടെ ഡ്രൈവറുടെ ക്യാബിനിൽ വരെ നൃത്തം; ഒപ്പം സ്റ്റിയറിങ്ങിൽ താളം പിടിക്കുകയും അപകടകരമായ രീതിയിൽ ബസ് വീശി വളക്കുകയും ചെയ്ത് ഡ്രൈവർമാർ; യൂട്യൂബിൽ വീഡിയോ പ്രചരിപ്പിച്ചവർ കുടുങ്ങുമെന്നും ഡ്രൈവർമാരുടെ ലൈസൻസ് റദ്ദാക്കുമെന്നും അധികൃതർ

കാതടപ്പിക്കുന്ന ശബ്ദവും ലേസർ ഷോയും വെച്ച് ടൂറിസ്റ്റ് ബസുകളിലെ ഡാൻസ്  ഫ്‌ളോർ ആഘോഷങ്ങൾ യൂട്യൂബിൽ;  വാഹനമോടുന്നതിനിടെ ഡ്രൈവറുടെ ക്യാബിനിൽ വരെ നൃത്തം; ഒപ്പം സ്റ്റിയറിങ്ങിൽ താളം പിടിക്കുകയും അപകടകരമായ രീതിയിൽ ബസ് വീശി വളക്കുകയും ചെയ്ത് ഡ്രൈവർമാർ; യൂട്യൂബിൽ വീഡിയോ പ്രചരിപ്പിച്ചവർ കുടുങ്ങുമെന്നും ഡ്രൈവർമാരുടെ ലൈസൻസ് റദ്ദാക്കുമെന്നും അധികൃതർ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ടൂറിസ്റ്റ് ബസുകളിലെ ഡാൻസ് ഫ്‌ളോറുകളിലെ ആഘോഷത്തിന് വേഗത്തിൽ പൂട്ടിടാൻ അധികൃതരുടെ തീരുമാനം. ബസുകളിൽ ഉച്ചത്തിൽ പാട്ട് വെച്ച് ലൈറ്റ് ഷോ ഉൾപ്പടെ ആളുകൾ നൃത്തം ചെയ്യുന്ന വീഡിയോ യൂട്യുബിൽ പ്രചരിച്ചതോടെയാണ് നടപടിയുമായി അധികൃതർ മുന്നോട്ട് പോകുന്നത്. വീഡിയോ ദൃശ്യങ്ങൾ യൂട്യൂബിലിട്ട വാഹന ഉടമകളും മറ്റ് ജീവനക്കാരും കുടുങ്ങുമെന്ന് ഉറപ്പായി. ഈ ബസുകളുടെ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് റദ്ദാക്കാനും ട്രാൻസ്‌പോർട്ട് കമ്മീഷണർ നിർദ്ദേശം നൽകി കഴിഞ്ഞു. ഇതിലെ ഡ്രൈവർമാരുടെ ലൈസൻസും റദ്ദാക്കും.

അപകട പരമ്പര വർധിക്കുന്ന സാഹചര്യത്തിൽ ബസുകളിലെ ഡാൻസ് ഫ്‌ളോറുകൾക്കെതിരേ നടത്തുന്ന പ്രത്യേക പരിശോധനയുടെ ഭാഗമാണ് നടപടി. അമിത ശബ്ദത്തിലുള്ള ശബ്ദസംവിധാനം, ലേസർ ഷോ എന്നിവ പകർത്തിയ നൂറിലധികം ദൃശ്യങ്ങളാണ് യുട്യൂബിലുള്ളത്. അമിതവേഗം, അലക്ഷ്യവും അപകടകരവുമായ ഡ്രൈവിങ്, അമിത ഹോൺ ഉപയോഗം തുടങ്ങി ഒട്ടേറെ ക്രമക്കേടുകളാണ് കണ്ടെത്തിയിരിക്കുന്നത്. ഇത്തരത്തിലുള്ള നൂറിലധികം വീഡിയോ ക്ലിപ്പുകളാണ് യൂട്യൂബിൽ പ്രചരിക്കുന്നത്.

ബസുകൾ അമിത വേഗത്തിലാണെന്നതിന് തെളിവായി സ്പീഡോ മീറ്ററിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. ഡ്രൈവർമാരുടെ ക്യാബിനിൽ വരെ കയറി ആളുകൾ നൃത്തം ചെയ്യുന്നതും ഡ്രൈവർ സ്റ്റീയറിങ്ങിൽ താളം പിടിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. അപകടകരമായ രീതിയിൽ വളവുകൾ വീശിയെടുക്കുന്നതാണ് ഇവരുടെ പതിവ്. ഡ്രൈവറുടെ ശ്രദ്ധ തെറ്റിക്കാൻ കാരണമാകുന്ന തരത്തിലുള്ള ശബ്ദവും ലൈറ്റിങ്ങും ഇവരുടെ ക്യാബിനിൽ വെക്കരുതെന്ന് നിയമമുണ്ടെങ്കിലും ഇത് കാറ്റിൽ പറത്തിയാണ് പലരും ബസിറക്കുന്നത്.

ഇത്തരത്തിലുള്ള സംവിധാനങ്ങൾ അപകടമുണ്ടാക്കുമെന്നും നിയമ ലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും ട്രാൻസ് പോർട്ട് കമ്മീഷണർ എ പത്മകുമാർ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP