Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

യുഡിഎഫ് പാളയത്തിലല്ല സെൻകുമാർ; പുതിയ പാളയത്തിലാണ്; ഒരു ഉദ്യോഗസ്ഥൻ രാഷ്ട്രീയം കളിക്കുന്നത് ശരിയല്ല; സർക്കാരിനെതിരെ പ്രചരിപ്പിക്കുന്നത് തെറ്റായ കാര്യങ്ങൾ; മുൻ പൊലീസ് മേധാവിക്കെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി

യുഡിഎഫ് പാളയത്തിലല്ല സെൻകുമാർ; പുതിയ പാളയത്തിലാണ്; ഒരു ഉദ്യോഗസ്ഥൻ രാഷ്ട്രീയം കളിക്കുന്നത് ശരിയല്ല; സർക്കാരിനെതിരെ പ്രചരിപ്പിക്കുന്നത് തെറ്റായ കാര്യങ്ങൾ; മുൻ പൊലീസ് മേധാവിക്കെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: മുൻ പൊലീസ് മേധാവി ഡിജിപി ടി.പി. സെൻകുമാറിനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. സെൻകുമാർ രാഷ്ട്രീയം കളിച്ച് സർക്കാരിനെതിരെ തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കുകയാണെന്ന് പിണറായി നിയമസഭയിൽ ആരോപിച്ചു. പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തരപ്രമേയ നോട്ടീസിന് മറുപടി പറയവെ ആണ് പിണറായിയുടെ വിമർശനം.

ഒരു ഉദ്യോഗസ്ഥൻ രാഷ്ട്രീയം കളിക്കുന്നത് ശരിയല്ല. സെൻകുമാർ ഇപ്പോൾ യുഡിഎഫ് പാളയം വിട്ടു. അത് നിങ്ങൾ മനസിലാക്കണമെന്നും പിണറായി പറഞ്ഞു. യുഡിഎഫ് പാളയത്തിലല്ല സെൻകുമാർ, പുതിയ പാളയത്തിലാണ്. ഇതിന്റെ ഭാഗമായാണ് സർക്കാരിനെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ബിജെപിയുടെ പ്രേരണയിലാണ് സെൻകുമാർ സർക്കാരിനെതിരെ തിരിയുന്നതെന്ന പരോക്ഷ ആരോപണമാണ് പിണറായി നടത്തിയത്.

താൻ ഡിജിപി ആയിരിക്കെ ഇടത് നേതാക്കൾക്കെതിരെ കേസ് എടുത്തതുകൊണ്ടാണ് തന്നെ ഡിജിപി പദവിയിൽ നിന്ന് മാറ്റിയതെന്നാണ് സെൻകുമാറിന്റെ ആരോപണം. സർക്കാരിനെതിരെ വിമർശനവുമായി രംഗത്ത് വന്ന സെൻകുമാറിനെതിരെ ഇടത് യുവജന സംഘടനകൽ പ്രക്ഷോഭത്തിലാണെന്നും പ്രതിഷേധമുണ്ടാകുമെന്നും ഇന്റലിജൻസ് റിപ്പോർട്ട് പുറത്തുവന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സെൻകുമാറിന്റെ വീടിന് സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. സെൻകുമാറിന്റെ വീടിനു നേരെ സിപിഐ(എം), ഡിവൈഎഫ്ഐ പ്രതിഷേധം ഉണ്ടായേക്കുമെന്നാണ് റിപ്പോർട്ട്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വീടിന് സുരക്ഷ വർദ്ധിപ്പിക്കാൻ നിർദ്ദേശം നൽകി.

എൽഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് ശേഷം ആദ്യമെടുത്ത നടപടി പൊലീസ് തലപ്പത്തെ അഴിച്ച് പണിയാണ് ഡിജിപി ആയിരുന്ന സെൻകുമാറിനെ മാറ്റി ബഹ്റയെ നിയമിച്ചത്. ഡിജിപി സ്ഥാനത്ത് നിന്ന് മാറ്റിയതിന് എതിരെ സെൻകുമാർ സുപ്രീം കോടതിയിയെ സമീപിച്ചു. ഇതോടെയാണ് ഇടത് പക്ഷ യുവജന സംഘടനകൾ സെൻകുമാറിനെതിരെ തിരിഞ്ഞത്. തന്നെ ഡിജിപി സ്ഥാനത്ത് നിന്ന് മാറ്റിയത് രാഷ്ട്രീയ പകപോക്കൽ ആണെന്നാണ് ടി.പി. സെൻകുമാറിന്റെ ആരോപണം.

രാഷ്ട്രീയ കൊലപാതക കേസ്സുകളിൽ സിപിഐ(എം) നേതാക്കൾക്കെതിരെ നടത്തിയ സത്യസന്ധമായ അന്വേഷണം കാരണമാണ് പ്രതികാര നടപടിയെന്നും സെൻകുമാർ ആരോപിച്ചു. ടി.പി. ചന്ദ്രശേഖരൻ വധം, ഷുക്കൂർ വധം, കതിരൂർ മനോജ് വധക്കേസുകളിൽ സ്വീകരിച്ച നടപടികളിൽ ഭരണ കേന്ദ്രങ്ങളെ ഭയപ്പെടുത്തിയെന്നും സെൻകുമാർ അപ്പീലിൽ ആരോപിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP