Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ടി.പി.സെൻകുമാറിനെ വിശ്വാസമില്ലെന്ന് സർക്കാർ; അഡ്‌മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണൽ അംഗമാക്കാതിരിക്കാൻ പിന്നിൽ കളിച്ചത് സർക്കാർ; ചീഫ് ജസ്റ്റിസിന്റെ ശുപാർശ ചീഫ് സെക്രട്ടറിയായിരുന്ന നളിനി നെറ്റോ ഏറെക്കാലം തടഞ്ഞുവച്ചു; സംസ്ഥാന സർക്കാരിനെതിരെ ഗുരുതര ആരോപണങ്ങൾ

ടി.പി.സെൻകുമാറിനെ വിശ്വാസമില്ലെന്ന് സർക്കാർ; അഡ്‌മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണൽ അംഗമാക്കാതിരിക്കാൻ പിന്നിൽ കളിച്ചത് സർക്കാർ; ചീഫ് ജസ്റ്റിസിന്റെ ശുപാർശ ചീഫ് സെക്രട്ടറിയായിരുന്ന നളിനി നെറ്റോ ഏറെക്കാലം തടഞ്ഞുവച്ചു; സംസ്ഥാന സർക്കാരിനെതിരെ ഗുരുതര ആരോപണങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ടി.പി.സെൻകുമാറിനെ സംസ്ഥാന അഡ്‌മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണൽ അംഗമാക്കാതിരിക്കാൻ തുടക്കം മുതൽ സർക്കാർ കള്ളക്കളി നടത്തുകയായിരുന്നുവെന്ന് ആക്ഷേപം. ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ ശുപാർശ ചീഫ് സെക്രട്ടറിയായിരുന്ന നളിനി നെറ്റോ ഏറെക്കാലം തടഞ്ഞുവച്ചെന്നും വാർത്തകൾ പുറത്ത് വരുന്നു. ശുപാർശ വൈകിപ്പിക്കുന്നതിനെതിരേ ഹൈക്കോടതിയിൽ ഹർജിയെത്തി. സെൻകുമാറിന് വിശ്വാസ്യതയില്ലെന്ന സർക്കാരിന്റെ എതിർപ്പ് പരിഗണിക്കാതെ കേന്ദ്രസർക്കാരിന് ട്രിബ്യൂണൽ നിയമനവുമായി മുന്നോട്ടുപോകാമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.

ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്ന മോഹൻ.എം.ശാന്തനഗൗഡർ, പി.എസ്.സി ചെയർമാനായിരുന്ന ഡോ.കെ.എസ്.രാധാകൃഷ്ണൻ, ജസ്റ്റിസ് ടി.ആർ.രാമചന്ദ്രൻനായർ, ചീഫ് സെക്രട്ടറിയായിരുന്ന എസ്.എം.വിജയാനന്ദ് എന്നിവരടങ്ങിയ സമിതിയാണ് സെൻകുമാറിനെ തിരഞ്ഞെടുത്തത്. ഈ തിരഞ്ഞെടുപ്പ് അസാധുവാക്കി പുതിയ സെലക്ഷൻ നടത്തിക്കാനാണ് സർക്കാർ ശ്രമിച്ചത്. സെൻകുമാറിന്റെ വിശ്വാസ്യത കരിനിഴലിലാണെന്നും നിരവധി ആരോപണങ്ങൾ നേരിടുന്നുണ്ടെന്നും സെലക്ഷൻകമ്മിറ്റിക്ക് ഇക്കാര്യം അറിയില്ലായിരുന്നുവെന്നും സർക്കാർ വിയോജനക്കുറിപ്പ് കേന്ദ്രത്തിലേക്കയച്ചു.

ട്രിബ്യൂണലിലെ രണ്ട് ഒഴിവുകളിലേക്ക് വീണ്ടും അപേക്ഷവിളിച്ച് തിരഞ്ഞെടുപ്പ് നടത്താനും പാനൽ വിപുലീകരിക്കാനും ഗവർണറുടെ അനുമതി തേടാൻ മന്ത്രിസഭായോഗം തീരുമാനിച്ചെങ്കിലും നടന്നില്ല. ട്രിബ്യൂണൽ അംഗങ്ങളുടെ നിയമനത്തിൽ സർക്കാരിനും ഗവർണർക്കും പോസ്റ്റുമാന്റെ റോൾ മാത്രമാണുള്ളതെന്ന് ഹൈക്കോടതി ഉത്തരവുണ്ടെന്നും ശുപാർശ വൈകിക്കാതെ കേന്ദ്രത്തിന് കൈമാറണമെന്നുമായിരുന്നു നിയമസെക്രട്ടറി ബി.ജി.ഹരീന്ദ്രനാഥിന്റെ ഉപദേശം. ശുപാർശ സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്റെ പരിഗണനയ്ക്ക് നൽകാൻ കേന്ദ്രത്തിന് കൈമാറണമെന്ന് ഗവർണർ പി.സദാശിവം സർക്കാരിനോട് നിർദ്ദേശിച്ചിട്ടും ഫലമുണ്ടായില്ല.

സെൻകുമാർ വിരമിക്കുന്നതിന്റെ തലേന്ന്, വീണ്ടും പരസ്യംനൽകി പുതിയ തിരഞ്ഞെടുപ്പ് നടത്തണമെന്ന ശുപാർശ ചീഫ് സെക്രട്ടറി കേന്ദ്രപഴ്‌സണൽ മന്ത്രാലയത്തിനയച്ചു. ട്രിബ്യൂണലിലെ രണ്ട് ഒഴിവുകളിലേക്ക് 20 പേർ അപേക്ഷിച്ചെങ്കിലും മൂന്നുപേർക്കു മാത്രമേ യോഗ്യതയുണ്ടായുള്ളൂ. സോമസുന്ദരത്തിന് ഒന്നും സെൻകുമാറിന് രണ്ടും റാങ്കായിരുന്നു. മതിയായ അപേക്ഷകരില്ലാത്തതിനാൽ തിരഞ്ഞെടുപ്പ് വിഫലമായെന്നും വീണ്ടും അപേക്ഷ ക്ഷണിച്ചാൽ വിരമിച്ച കൂടുതൽ ഐ.എ.എസുകാർ അപേക്ഷിക്കുമെന്നുമാണ് സർക്കാർ നിലപാട്. എസ്‌പി ഗോപാലകൃഷ്ണന് സെൻകുമാറിനെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകുകയും എട്ടുലക്ഷം ശമ്പളം തട്ടാൻ വ്യാജരേഖയുണ്ടാക്കിയെന്ന് കള്ളക്കേസെടുക്കുകയും ചെയ്തിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP