Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വിവാദ പരാമർശം നൽകിയ കേസിൽ ടിപി സെൻകുമാറിന് മുൻകൂർ ജാമ്യം; 50,000 രൂപയുടെയും രണ്ട് പേരുടെ ഉറപ്പിലുമാണ് ജാമ്യം

വിവാദ പരാമർശം നൽകിയ കേസിൽ ടിപി സെൻകുമാറിന് മുൻകൂർ ജാമ്യം; 50,000 രൂപയുടെയും രണ്ട് പേരുടെ ഉറപ്പിലുമാണ് ജാമ്യം

തിരുവനന്തപുരം: മതസ്പർദ്ധ വളർത്തുന്ന വിവാദ പരാമർശം നടത്തിയെന്ന കേസിൽ മുൻ ഡിജിപി ടിപി സെൻകുമാറിന് കോടതി മുൻകൂർ മുൻകൂർ ജാമ്യം അനുവദിച്ചു. 50,000 രൂപയുടെയും രണ്ട് പേരുടെ ഉറപ്പിന്മേലുമാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.

അഭിമുഖം റെക്കോർഡ് ചെയ്യാൻ അനുമതി നൽകിയിരുന്നില്ലെന്നും സൗഹൃദ സംഭാഷണം നടത്തുക മാത്രമാണുണ്ടായതെന്നും സെൻകുമാർ കോടതിയിൽ പറഞ്ഞിരുന്നു. ഭീകര സംഘടനയെ കുറിച്ച് വ്യക്തി പരമായ അഭിപ്രായം പ്രകടിപ്പിച്ചിരുന്നു.

കേരളത്തിൽ ഇവർക്ക് വേരുകളുണ്ടെന്നും പൊലീസ് നടപടി സ്വീകരിക്കുമെന്ന്? പ്രതീക്ഷിക്കുന്നതായും ലേഖകനോട് പറഞ്ഞിരുന്നതായും സെൻകുമാർ കോടതയിൽ വ്യക്തമാക്കിയിരുന്നു.

സെൻകുമാറിന്റേത് ക്രിമിനൽ പ്രസ്താവനയായിരുന്നുവെന്ന് സർക്കാർ കോടതിയെ അറിയിച്ചു. മുൻ പൊലീസ് മേധാവി എന്ന നിലയിൽ സ്ഥിതിവിവര കണക്കുകൾ അനുസരിച്ച ആശങ്കയാണ് പങ്കുവെച്ചതെന്ന് അദ്ദേഹം കോടതിയെ അറിയിച്ചു. കേസിൽ പൊലീസ് സെൻകുമാറിന്റെ മൊഴിയെടുത്തിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP