Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ദേശീയ പണിമുടക്കിൽ കേരളം നിശ്ചലമാകും; ഐടി മേഖലയും സ്തംഭിപ്പിച്ച് കരുത്ത് കാട്ടും; സ്വകാര്യ വാഹനങ്ങൾ ഉൾപ്പെടെ ഒരു ചക്രവും നിരത്തിൽ ഇറക്കരുതെന്ന് ആഹ്വാനം; നാളെ ജനം വലയുമെന്ന് ഉറപ്പ്

ദേശീയ പണിമുടക്കിൽ കേരളം നിശ്ചലമാകും; ഐടി മേഖലയും സ്തംഭിപ്പിച്ച് കരുത്ത് കാട്ടും; സ്വകാര്യ വാഹനങ്ങൾ ഉൾപ്പെടെ ഒരു ചക്രവും നിരത്തിൽ ഇറക്കരുതെന്ന് ആഹ്വാനം; നാളെ ജനം വലയുമെന്ന് ഉറപ്പ്

തിരുവനന്തപുരം: ഇന്ന് അർദ്ധ രാത്രിമുതൽ തുടങ്ങുന്ന തൊഴിലാളി പണിമുടക്ക് എല്ലാ അർത്ഥത്തിലും ബന്ദമായി മാറും. ചൊവ്വാഴ്ച അർധരാത്രി മുതൽ ബുധനാഴ്ച അർധരാത്രിവരെ നടക്കുന്ന പണിമുടക്ക് അതിശക്തമായിരിക്കുമെന്ന് സംയുക്ത തൊഴിലാളിസംഘടനാ ഭാരവാഹികൾ അറിയിച്ചു. സ്വകാര്യവാഹനങ്ങൾ പോലും നിരത്തിൽ അനുവദിക്കാത്ത സമരമാകും നടക്കുക. ഇതോടെ കേരളം നാളെ പൂർണ്ണമായും നിശ്ചലമാകും.

ബി.എം.എസ് ഒഴികെയുള്ള തൊഴിലാളി സംഘടനകളെല്ലാം പണിമുടക്കിൽ പങ്കെടുക്കും. സർക്കാർ ജീവനക്കാരും അദ്ധ്യാപകരും കെ.എസ്.ആർ.ടി.സിയിലെ സംഘടനകളും പണിമുടക്കും. വ്യവസായ, വാണിജ്യ, വ്യാപാര, ഗതാഗത മേഖല അപ്പാടെ സ്തംഭിക്കുമെന്നാണ് പ്രഖ്യാപനം. കേരളത്തിൽ ഫലത്തിൽ ഹർത്താലാകും. ടെക്‌നോപാർക്കിലും ഇൻഫോപാർക്കിലും പണിമുടക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. പണിമുടക്കിനെ നേരിടാൻ സംസ്ഥാന സർക്കാർ ഡയസ്‌നോൺ പ്രഖ്യാപിച്ചു. ഡയസ്‌നോൺ കെ.എസ്.ആർ.ടി.സിയിലും ബാധകമാണ്.
വിമാനത്താവളങ്ങളിലെ തൊഴിലാളികൾ, വൈദ്യുതി ജീവനക്കാർ, ബാങ്ക്, ഇൻഷ്വറൻസ്, ബി.എസ്.എൻ.എൽ, തപാൽ മേഖലകളിലെ ജീവനക്കാർ തുടങ്ങിയവർ പണിമുടക്കും. തോട്ടം തൊഴിലാളി, കാർഷിക മേഖലകളും പണിമുടക്കും.

ദേശീയ പണിമുടക്ക് ദിവസം തൊഴിലാളികളാണ് പണിമുടക്കാറ്. അതുകൊണ്ട് തന്നെ സ്വകാര്യ വാഹനങ്ങൾക്ക് നിയന്ത്രണങ്ങൾ വരാറില്ല. എന്നാൽ ഇത്തവണം അതും അനിവദിക്കില്ലെന്ന നിലപാടിലാണ് സമരക്കാർ. നാളെ വാഹനങ്ങൾ നിരത്തിലിറക്കരുതെന്ന് സമരസമിതി നേതാക്കൾ പത്രസമ്മേളനത്തിൽ പറഞ്ഞു. ഇരുചക്രവാഹനങ്ങൾ നിരത്തിലിറക്കാമോ എന്ന ചോദ്യത്തിന് ഒരു ചക്രവും ഇറക്കാതെയുള്ള സഹകരണമാണ് പ്രതീക്ഷിക്കുന്നതെന്ന് സിഐടി.യു. സംസ്ഥാന സെക്രട്ടറി കെ. ചന്ദ്രൻപിള്ള പറഞ്ഞു. ഇൻഫോപാർക്ക്, സെസ്, തുറമുഖം, ഐ.ഒ.സി. എന്നിവിടങ്ങളിലെല്ലാം പണിമുടക്കുണ്ടാകും.

കൂടാതെ പാൽ, പത്രം, ആശുപത്രി, വിവാഹം, മരണം, ആംബുലൻസ്, ഫയർഫോഴ്‌സ് എന്നിവയ്ക്കും പതിവുപോലെ ഇളവുണ്ടാകും. ഹജ്ജ് തീർത്ഥാടകരെ പണിമുടക്കിൽനിന്ന് ഒഴിവാക്കിയതായി നേതാക്കൾ പറഞ്ഞു. പണിമുടക്കിൽ പങ്കെടുക്കുന്നവർക്ക് ഡൈസ്‌നോൺ ബാധകമാക്കുമെന്ന് സംസ്ഥാനസർക്കാർ വ്യക്തമാക്കി. സമരദിവസത്തെ വേതനം ഒക്ടോബർ മാസത്തെ ശമ്പളത്തിൽനിന്ന് തടഞ്ഞുവെക്കും. സമരത്തിന്റെ പേരിൽ അക്രമത്തിലേർപ്പെടുകയോ പൊതുമുതൽ നശിപ്പിക്കുകയോ ചെയ്യുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കും.

മുൻകൂർ അനുമതിയില്ലാതെ സമരദിവസം ജോലിക്ക് ഹാജരാകാത്ത താത്കാലിക ജീവനക്കാരെ പിരിച്ചുവിടും. പണിമുടക്ക് ദിവസം സർക്കാർ ജീവനക്കാർക്ക് പ്രത്യേക സാഹചര്യത്തിലൊഴികെ ഒരുതരത്തിലുള്ള അവധിയും അനുവദിക്കില്ലെന്നും സർക്കാർ വ്യക്തമാക്കി.
പണിമുടക്ക് ദിവസം ഇരുമ്പനം ഭാരത് പെട്രോളിയത്തിന്റെ പ്രവർത്തനം തടസ്സപ്പെടരുതെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. ജീവനക്കാരുടെ പണിമുടക്കുമൂലം സ്ഥാപനത്തിന്റെ പ്രവർത്തനം മുടങ്ങുന്നത് തടയണമെന്നാവശ്യപ്പെട്ട് ഭാരത് പെട്രോളിയം സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസ് വി. ചിദംബരേഷിന്റെ നിർദ്ദേശം.

നാളത്തെ പരീക്ഷകൾ മാറ്റി

വിവിധ സർവകലാശാലകൾ ബുധനാഴ്ച നടത്താനിരുന്ന പരീക്ഷകൾ മാറ്റി. കലിക്കറ്റ് സർവകലാശാലയുടെ മൂന്നാം സെമസ്റ്റർ എം.എസ്‌സി. ഹെൽത്ത് ആൻഡ് യോഗ, ഒന്നാംസെമസ്റ്റർ യു.ജികോമൺ കോഴ്‌സ് ഫ്രഞ്ച് ആൻഡ് ജർമൻ റഗുലർ (സിയുസിബിഎസ്എസ്), ഒന്നാംസെമസ്റ്റർ എൽ.എൽ.ബി (2008 സ്‌കീം, പഞ്ചവത്സരം) സപ്ലിമെന്ററി, മൂന്നാംസെമസ്റ്റർ ബി.ബി.എഎൽ.എൽ.ബി (പഞ്ചവത്സരം) റഗുലർ/സപ്ലിമെന്ററി, രണ്ടാംസെമസ്റ്റർ ബി.എസ്‌സി. ഇലക്‌ട്രോണിക്‌സ് ആൻഡ് കംപ്യൂട്ടർ സയൻസ് (നോൺ സിസിഎസ്എസ്) എന്നീ പരീക്ഷകൾ സപ്തംബർ എട്ടിലേക്ക് മാറ്റി.പരീക്ഷാകേന്ദ്രത്തിലോ സമയത്തിലോ മാറ്റമില്ല. മറ്റ് പരീക്ഷകൾക്കും മാറ്റമില്ല.

മഹാത്മാഗാന്ധി സർവകലാശാല എല്ലാ തിയറി പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തിയ്യതിയും സമയവും സർവകലാശാലാ വെബ്‌സൈറ്റിൽ ലഭിക്കും. ബി.കോം മോഡൽ ഒന്ന് ആനുവൽ സ്‌കീം/രണ്ടാം വർഷ ബി.പി.ഇ.(സപഌമെന്ററി) പരീക്ഷകൾ സപ്തംബർ 8നും എം.ബി.എ. പരീക്ഷകൾ സപ്തംബർ 19നും നടത്തും. പരീക്ഷാ കേന്ദ്രങ്ങൾക്ക് മാറ്റമില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP