Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നിങ്ങൾ ഏതെങ്കിലും ട്രാഫിക് ഫൈൻ അടയ്ക്കാനുണ്ടോ? 'ഇ വെബ്സൈറ്റ്' ൽ പോയി വാഹന നമ്പർ ഉപയോഗിച്ചു പരിശോധിക്കൂ; നിങ്ങളുടെ ലൈസൻസ് റദ്ദു ചെയ്യും മുൻപു സർക്കാരിനുള്ളതു കൊടുത്തു ഗുലുമാൽ ഒഴിവാക്കുക

നിങ്ങൾ ഏതെങ്കിലും ട്രാഫിക് ഫൈൻ അടയ്ക്കാനുണ്ടോ? 'ഇ വെബ്സൈറ്റ്' ൽ പോയി വാഹന നമ്പർ ഉപയോഗിച്ചു പരിശോധിക്കൂ; നിങ്ങളുടെ ലൈസൻസ് റദ്ദു ചെയ്യും മുൻപു സർക്കാരിനുള്ളതു കൊടുത്തു ഗുലുമാൽ ഒഴിവാക്കുക

തിരുവനന്തപുരം: ഗതാഗതനിയമം ലംഘിച്ചവർ നവംബർ 30ന് മുമ്പ് പിഴയടച്ചില്ലെങ്കിൽ ലൈസൻസ് റദ്ദ് ചെയ്യുന്നതുൾപ്പെടെയുള്ള നടപടിയുമായി മോട്ടോർവാഹന വകുപ്പ്. നിയമലംഘനം കണ്ടെത്തുന്നതിന് മോട്ടോർവാഹന വകുപ്പ് സ്ഥാപിച്ചിട്ടുള്ള കാമറകളിൽ കുടുങ്ങിയവരാണ് പിഴയടക്കേണ്ടത്. ഇല്ലെങ്കിൽ ലൈസൻസ് റദ്ദാക്കുകയോ നിയമനടപടി സ്വീകരിക്കുകയോ ചെയ്യും. ഈ വിവരം പിന്നീട് ലൈസൻസിൽ രേഖപ്പെടുത്തുകയും ചെയ്യുന്നതാണ്.

ഈ വർഷം ജൂലായ് വരെ 6,390 ലൈസൻസുകളാണ് മോട്ടോർ വാഹന വകുപ്പ് താത്കാലികമായി റദ്ദാക്കിയിരിക്കുന്നത്. ഒന്നിലധികംതവണ നോട്ടീസ് നല്കിയിട്ടും പിഴ അടക്കാത്തവർക്കെതിരെ കർശന നടപടി സ്വീകരിക്കും.

കാമറനീരീക്ഷണത്തിലൂടെ കണ്ടെത്തിയ നിയമലംഘനങ്ങളുടെ പിഴയിനത്തിൽ രണ്ടുകോടിയിലേറെ രൂപയാണ് സംസ്ഥാന സർക്കാറിന് ലഭിക്കാനുള്ളത്. ഇതിന്റെ അടിസ്ഥാനത്തിലാണ് മോട്ടോർവാഹന വകുപ്പ് കമ്മിഷണർ കർശനനടപടി സ്വീകരിക്കുമെന്നുകാട്ടി സർക്കുലർ പുറപ്പെടുവിച്ചിരിക്കുന്നത്. കാമറ സ്ഥാപിച്ചിട്ടുള്ള കൺട്രോൾ റൂമിൽനിന്ന് നിയമലംഘനം നടത്തിയവർക്ക് ഒരുതവണ നോട്ടീസ് നല്കിയിരുന്നു. എന്നാൽ, ആരുംതന്നെ പിഴയടക്കാൻ തയാറാവാത്ത സ്ഥിതിയാണ്. സാമാന്യ നിലയ്ക്ക് കൺട്രോൾ റൂമിൽ നിന്നുമാണ് നോട്ടീസ് നല്കാറുള്ളത്.

ആരും പിഴയടക്കാത്തതിനാൽ തിരുവനന്തപുരത്തുള്ള കൺട്രോൾ റൂമിൽനിന്ന് എല്ലാ മോട്ടോർ വാഹന വകുപ്പ് ഓഫീസുകളിലേക്കും നിയമം ലംഘിച്ചവരുടെ ലിസ്റ്റ് അയച്ച് നല്കിയിട്ടുണ്ട്. തങ്ങളുടെ പരിധിയിൽപ്പെട്ടവർക്ക് മോട്ടോർ വാഹന ഓഫീസുകളിൽ നിന്നും വീണ്ടും നോട്ടീസ് അയച്ച് തുടങ്ങിയിട്ടുണ്ട്. നിയമലംഘനം നടത്തിയവർക്ക് അതത് ഓഫീസുകളിൽ നേരിട്ടോ ഓൺലൈൻ വഴിയോ പിഴ അടയ്ക്കുന്നതിന് അവസരമുണ്ടായിരിക്കും.

ഓൺലൈനിൽ ഫൈൻ വിവരങ്ങൾ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP