Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വാഹനാപകട കേസുകളിൽ അന്വേഷണ ചുമതല ഇനി ലോക്കൽ പൊലീസിന്; ട്രാഫിക് നിയന്ത്രണം ശക്തമാക്കാനും അപകടങ്ങൾ കുറയ്ക്കുവാനും ഗതാഗത കുരുക്ക് ലഘൂകരിക്കാനും ഇനി 'ട്രാഫിക് എൻഫോഴ്‌സ്‌മെന്റ് യൂണിറ്റും'

വാഹനാപകട കേസുകളിൽ അന്വേഷണ ചുമതല ഇനി ലോക്കൽ പൊലീസിന്; ട്രാഫിക് നിയന്ത്രണം ശക്തമാക്കാനും അപകടങ്ങൾ കുറയ്ക്കുവാനും ഗതാഗത കുരുക്ക് ലഘൂകരിക്കാനും ഇനി 'ട്രാഫിക് എൻഫോഴ്‌സ്‌മെന്റ് യൂണിറ്റും'

തിരുവനന്തപുരം: വാഹനാപകട കേസുകളിൽ അന്വേഷണ ചുമതല ട്രാഫിക് പൊലീസിൽ നിന്ന് ലോക്കൽ പൊലീസിലേയ്ക്ക് മാറ്റാൻ സർക്കാർ തീരുമാനിച്ചു. ട്രാഫിക് പൊലീസ് സ്റ്റേഷനുകളെ ട്രാഫിക് എൻഫോഴ്‌സ്‌മെന്റിനും നിയന്ത്രണത്തിനും മാത്രമാക്കാൻ ഉദ്ദേശിച്ചാണ് ഈ തീരുമാനം.

അപകടങ്ങളുടെ അന്വേഷണ ചുമതല ലോക്കൽ പൊലീസ് സ്റ്റേഷനുകളിലേയ്ക്ക് മാറുമ്പോൾ ട്രാഫിക് നിയന്ത്രണം ശക്തമാക്കാനും അപകടങ്ങൾ കുറയ്ക്കുവാനും ഗതാഗത കുരുക്ക് ലഘൂകരിക്കാനും കഴിയും. ട്രാഫിക് പൊലീസ് സ്റ്റേഷനുകളുടെ പേര് 'ട്രാഫിക് എൻഫോഴ്‌സ്‌മെന്റ് യൂണിറ്റ്' എന്നാക്കി മാറ്റാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.

പുതുതായി ആരംഭിക്കുന്ന മട്ടന്നൂർ എയർപോർട്ട് (കണ്ണൂർ), ഇലവുംതിട്ട (പത്തനംതിട്ട), കണ്ണനല്ലൂർ (കൊല്ലം), പന്തീരാങ്കാവ് (കോഴിക്കോട്), ഉടുമ്പൻച്ചോല (ഇടുക്കി), മേൽപ്പറമ്പ് (കാസർകോട്) എന്നീ സ്റ്റേഷനുകളിലേക്ക് 186 പുതിയ തസ്തികകൾ സൃഷ്ടിക്കാൻ തീരുമാനിച്ചു. ഇതിനു പുറമേ 30 പേരെ സമീപ പൊലീസ് സ്റ്റേഷനുകളിൽ നിന്ന് പുനർവിന്യസിക്കും.

ഇടമലക്കുടി ഗ്രാമപഞ്ചായത്തിൽ കൃഷിഭവൻ സ്ഥാപിക്കുന്നതിന് ഒരു കൃഷി ഓഫീസറുടേയും ഒരു കൃഷി അസ്റ്റിസ്റ്റന്റിന്റേയും തസ്തിക സൃഷ്ടിക്കാൻ തീരുമാനിച്ചു. കൊല്ലം ജില്ലയിൽ പുനലൂർ ആസ്ഥാനമായി പുതിയ റവന്യൂ ഡിവിഷൻ ആരംഭിക്കും. ഇതിനാവശ്യമായ തസ്തികകൾ സൃഷ്ടിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP